വാഹനം ഓടിക്കാൻ കൊതിയായി, വീട്ടുകാർ അറിയാതെ കാറെടുത്തു; മഴ കാരണം സ്കൂട്ടർ കണ്ടില്ല': അപകടമുണ്ടാക്കിയ ജഡ്ജിയുടെ മകന്റെ മൊഴി...

വാഹനം ഓടിക്കാനുള്ള കൊതി കാരണം അച്ഛന്റെ ആഡംബര കാറുമായി വെറുതേ കറങ്ങാൻ ഇറങ്ങിയതാണെന്ന് കൊച്ചിയിൽ അപകടമുണ്ടാക്കിയ പതിനേഴുകാരൻ പൊലീസിന് മൊഴി നൽകി. ആലുവയിലെ ഫ്ലാറ്റിൽ നിന്നും വീട്ടുകാർ അറിയാതെ താഴെ പാർക്ക് ചെയ്തിരുന്ന കാറുമായി പോയ കുട്ടി, ചേരാനല്ലൂരിൽ നിന്നും തിരികെ വരുമ്പോഴാണ് അപകടമുണ്ടായത്. തട്ടുകട അടച്ച് സ്കൂട്ടറിൽ വീട്ടിലേക്ക് മടങ്ങുകയായിരുന്ന മാഞ്ഞാലി സ്വദേശി ജയബാലകൃഷ്ണന്റെ പിന്നിൽ കാർ ഇടിക്കുകയായിരുന്നു. മഴയായതിനാലാണ് സ്കൂട്ടർ കാണാതിരുന്നതെന്നാണ് കുട്ടിയുടെ വാദം. ഇരിങ്ങാലക്കുട അഡീഷനൽ ജഡ്ജിയുടെ മകനായ ഈ പതിനേഴുകാരൻ ഇപ്പോൾ പൊലീസ് കസ്റ്റഡിയിലാണ്. ലഹരി ഉപയോഗിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കാൻ രക്ത സാമ്പിൾ ശേഖരിച്ചിട്ടുണ്ട്. കുട്ടിയുടെ പിതാവിനെതിരെ കേസെടുക്കുന്ന കാര്യവും പൊലീസ് പരിശോധിക്കുന്നുണ്ട്.
https://www.facebook.com/Malayalivartha

























