ജഡ്ജിയുടെ 17കാരനായ മകൻ ഓടിച്ച ബെൻസ് കാറിടിച്ച് സ്കൂട്ടർ യാത്രികന് ദാരുണാന്ത്യം: എന്നെ ചോദ്യം ചെയ്യാൻ നിനക്ക് യോഗ്യതയില്ല'; അപകടത്തിന് പിന്നാലെ ജഡ്ജിയുടെ ധാർഷ്ട്യമെന്ന് ഇരയുടെ കുടുംബം...

കൊച്ചിയിൽ വീണ്ടും ആഡംബര കാറിന്റെ കൊലവിളി! ഇത്തവണ പ്രതിസ്ഥാനത്ത് അഡീഷണൽ ജഡ്ജിയുടെ പ്രായപൂർത്തിയാകാത്ത മകൻ. ചേരാനല്ലൂരിൽ പുലർച്ചെ മൂന്ന് മണിക്ക് തട്ടുകട അടച്ച് മടങ്ങുകയായിരുന്ന സ്കൂട്ടർ യാത്രികൻ ജയബാലകൃഷ്ണനെ ജഡ്ജിയുടെ മകൻ ഓടിച്ച ബെൻസ് കാർ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. അപകടത്തിന് ശേഷം പോലീസ് സ്റ്റേഷനിൽ വെച്ച് ജഡ്ജി ഇരയുടെ കുടുംബത്തോട് അഹങ്കാരത്തോടെ പെരുമാറിയെന്നാണ് ബന്ധുക്കളുടെ ഗുരുതര ആരോപണം. 'എന്നെ ചോദ്യം ചെയ്യാൻ താൻ വളർന്നിട്ടില്ല' എന്ന് ആക്രോശിച്ച ജഡ്ജിക്കെതിരെയും 17കാരനായ മകനെതിരെയും ശക്തമായ നടപടി വേണമെന്ന ആവശ്യത്തിലാണ് കുടുംബം. നെടുമ്പാശ്ശേരി അപകടത്തിലെ പ്രതി സുഹൈലിന്റെ 'എന്റെ വാപ്പ നോക്കും' എന്ന അഹങ്കാരത്തിന് പിന്നാലെ, കൊച്ചിയിലെ റോഡുകളെ ചോരക്കളമാക്കുന്ന വിവിഐപി മക്കളുടെ ധാർഷ്ട്യം...
https://www.facebook.com/Malayalivartha

























