ട്രെയിൻ യാത്രയ്ക്കായി കൗണ്ടറുകളിൽ നിന്ന് റിസർവേഷൻ ടിക്കറ്റ് എടുക്കുന്നവർക്കും ഇനി ഇൻഷുറൻസ് പരിരക്ഷ.

ട്രെയിൻ യാത്രയ്ക്കായി കൗണ്ടറുകളിൽ നിന്ന് റിസർവേഷൻ ടിക്കറ്റ് എടുക്കുന്നവർക്കും ഇനി ഇൻഷുറൻസ് പരിരക്ഷ. സുപ്രീംകോടതി ഉത്തരവിനെ തുടർന്ന് ഇത് നടപ്പാക്കാൻ റെയിൽവേ നടപടി തുടങ്ങി.
ചൊവ്വാഴ്ച മുതൽ ഇത് നടപ്പാക്കാനും അതിനായി റിസർവേഷൻ ഫോറത്തിൽ മാറ്റം വരുത്താനും റെയിൽവേ അധികൃതർ ഡിവിഷനുകൾക്ക് നിർദേശം നൽകി. തീവണ്ടി യാത്രയ്ക്കായി ഐആർസിടിസി വഴി ഓൺലൈനിലെടുക്കുന്ന റിസർവേഷൻ ടിക്കറ്റുകൾക്കാണ് നിലവിൽ ഇൻഷുറൻസ് സൗകര്യമുള്ളത്. താൽപര്യമുള്ളവർക്ക് ചെറിയ തുക അധികമായി നൽകി യാത്ര ഇൻഷുർ ചെയ്യാൻ കഴിയുന്നവിധമാണ് ക്രമീകരണം ഒരുക്കിയിട്ടുള്ളത്.
"
https://www.facebook.com/Malayalivartha
























