കേരളാ പോലീസ് ആസ്ഥാനത്ത് വീണ്ടും കോവിഡ് സ്ഥിരീകരിച്ചു... ഹൈടെക് സെല്‍ ഓഫീസ് അടച്ചു

കേരളാ പോലീസ് ആസ്ഥാനത്ത് വീണ്ടും കോവിഡ് സ്ഥിരീകരിച്ചു . ഹൈടെക് സെല്ലിലെ എസ് ഐയ്ക്കാണ് രോഗം സ്ഥിരീകരിച്ചത് . ഇതിനെ തുടര്‍ന്ന് ഹൈടെക് സെല്‍ ഓഫീസ് അടച്ചു. അതിനിടെ മലപ്പുറം ജില്ലയില്‍ പോലീസുകാര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു.
മലപ്പുറം ജില്ലയിലെ വഴിക്കടവ് സ്റ്റേഷനിലെ എട്ട് പൊലീസുകാര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത് . 15 പൊലീസുദ്യോഗസ്ഥര്‍ക്ക് നടത്തിയ പരിശോധനയിലാണ് ഇവര്‍ക്ക് രോഗം സ്ഥിരീകരിച്ചത്. പൊലീസുകാരുമായി സമ്ബര്‍ക്കത്തില്‍ വന്ന എല്ലാവരും നിരീക്ഷണത്തില്‍ പോകണമെന്ന് ആരോഗ്യ വകുപ്പ് നിര്‍ദേശിച്ചു .
f
https://www.facebook.com/Malayalivartha

























