Widgets Magazine 

25
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

നമ്മുടെ ധോണി നമ്മുടെ മാത്രം... ക്രിക്കറ്റിനെ ഇത്രമാത്രം സിരകളില്‍ ആവാഹിപ്പിക്കാന്‍ കഴിയുന്ന മറ്റൊരു ക്രിക്കറ്റ് താരം ഇല്ല തന്നെ; തോല്‍ക്കുമെന്ന് തോന്നിച്ച കളികളില്‍ പോലും ധോണിയുടെ അസാധാരണ തിരിച്ചു വരവും വന്ദേ മാതരം വിളിയും കൊണ്ട് കളിക്കാരേയും കാണികളേയും ഉണര്‍ത്തി; ധോണിക്ക് മാത്രം നല്‍കാന്‍ കഴിയുന്ന ആവേശം ഇനിയില്ല

16 AUGUST 2020 09:56 AM IST
മലയാളി വാര്‍ത്ത

More Stories...

വാഹനം ഓടിക്കാൻ കൊതിയായി, വീട്ടുകാർ അറിയാതെ കാറെടുത്തു; മഴ കാരണം സ്കൂട്ടർ കണ്ടില്ല': അപകടമുണ്ടാക്കിയ ജഡ്ജിയുടെ മകന്റെ മൊഴി...

ജഡ്ജിയുടെ 17കാരനായ മകൻ ഓടിച്ച ബെൻസ് കാറിടിച്ച് സ്കൂട്ടർ യാത്രികന് ദാരുണാന്ത്യം: എന്നെ ചോദ്യം ചെയ്യാൻ നിനക്ക് യോഗ്യതയില്ല'; അപകടത്തിന് പിന്നാലെ ജഡ്ജിയുടെ ധാർഷ്ട്യമെന്ന് ഇരയുടെ കുടുംബം...

ഗുരുവായൂർ ദേവസ്വത്തിൽ കൃത്യമായ ഓഡിറ്റിംഗും മറ്റും നടക്കുന്നുവെന്ന് ഉറപ്പാക്കാൻ ഏകീകൃത ഡിജിറ്റൽ മാനേജ്മെന്റ് സിസ്റ്റം വേണമെന്ന് നിർദ്ദേശിച്ച് ഹൈക്കോടതി

ട്രെയിൻ യാത്രയ്ക്കായി കൗണ്ടറുകളിൽ നിന്ന് റിസർവേഷൻ ടിക്കറ്റ് എടുക്കുന്നവർക്കും ഇനി ഇൻഷുറൻസ് പരിരക്ഷ.

വയനാട് ജില്ലയിൽ അതിതീവ്ര മഴ മുന്നറിയിപ്പ് ... വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ വിലക്ക്

ഇനിയുള്ള കളികളില്‍ മഹേന്ദ്ര സിംഗ് ധോണയില്ല. ചിന്തിക്കാന്‍ പോലും കഴിയില്ലെങ്കിലും മനസിനെ ശാന്തപ്പെടുത്താനേ കഴിയുള്ളൂ. അത്രയ്ക്കാണ് ധോണി നമുക്ക് നല്‍കിയ ദേശീയതയും ആവേശവും. കഴിഞ്ഞ വര്‍ഷത്തെ ലോകകപ്പ് സെമിയില്‍ ഇന്ത്യയുടെ വിജയസാധ്യതയുടെ കഴുത്തറുത്തത് ഷോര്‍ട്ട് ഫൈന്‍ ലെഗില്‍ നിന്ന് മാര്‍ട്ടിന്‍ ഗുപ്റ്റില്‍ എറിഞ്ഞ ഒരു ത്രോയാണ്. ഇന്ത്യന്‍ ഇന്നിങ്‌സിന്റെ 49ാം ഓവറില്‍ ലോക ക്രിക്കറ്റിലെ തന്നെ ഏറ്റവും മികച്ച സ്പ്രിന്റര്‍ക്ക് പിഴച്ചു. ഗുപ്റ്റിലിന്റെ ത്രോ ബാറ്റിങ് ക്രീസിലെ ബെയ്ല്‍സ് ഇളക്കുമ്പോള്‍ ക്രീസിലേയ്ക്ക് ധോനിയുടെ ബാറ്റിന് ഇഞ്ചുകളുടെ ദൂരം മാത്രമായിരുന്നു ഉണ്ടായിരുന്നത്.

49ാം ഓവറിന്റെ മൂന്നാം പന്തില്‍ ധോനി റണ്ണൗട്ടായി മടങ്ങുന്നത് അവിശ്വസനീയതയോടെയാണ് ലോകം കണ്ടുനിന്നത്. അത്രയും നേരം തൊണ്ടപൊട്ടുമാറ് 'ധോണി, ധോണി' എന്ന് ആര്‍ത്തച്ചലച്ച സ്‌റ്റേഡിയം അതോടെ നിശബ്ദമായി. ഇന്ത്യന്‍ പ്രതീക്ഷയുടെ അവസാന വെട്ടവും അതോടെ അണഞ്ഞുപോയിരുന്നു. ഒമ്പത് പന്ത് ശേഷിക്കെ വിജയത്തിലേയ്ക്ക് ഇന്ത്യയ്ക്ക് 22 റണ്ണിന്റെ അകലമുണ്ടായിരുന്നു അപ്പോള്‍. ധോണിയുണ്ടായിരുന്നെങ്കില്‍ ഇന്ത്യ ഈസിയായി ജയിച്ചേനെ. ധോനിയുടെ ഈ റണ്ണൗട്ട് അങ്ങനെ ഇന്ത്യയുടെ തോല്‍വിയില്‍ നിര്‍ണായകമായി.

ധോണിയുടെ ക്രിക്കറ്റ് ജീവിതം തുടങ്ങുന്നതും ഇതുപോലൊരു റണ്ണൗട്ടിലാണ്. പതിനഞ്ച് കൊല്ലം മുന്‍പാണത്. തപഷ് ബൈസ്യയുടെ ത്രോ സ്വീകരിച്ച ബംഗ്ലാദേശ് കീപ്പര്‍ ഖാലിദ് മഷൂദ് ബെയ്‌ലെടുക്കുമ്പോള്‍ റണ്ണൊന്നുമെടുത്തിരുന്നില്ല ധോനി. നേരിട്ട ആദ്യ പന്തില്‍ തന്നെ പൂജ്യനായി മടങ്ങേണ്ടിവന്നത് ഹൃദയഭേദകമായിരുന്നു ധോനിക്ക്. കാരണം, അതായിരുന്നു പിന്നീട് 350 ഏകദിനങ്ങളില്‍ നിന്ന് 10,773 റണ്‍സ് വാരിക്കൂട്ടിയ ധോനിയുടെ അരങ്ങേറ്റ ഇന്നിങ്‌സ്. ആദ്യ ഇന്നിങ്‌സില്‍ തന്നെ പൂജ്യത്തിന് റണ്ണൗട്ടാകേണ്ടിവന്നതിന്റെ സങ്കടമാണോ പില്‍ക്കാലത്ത് ധോണി സിംഗിളുകള്‍ക്കും ഡബിളുകള്‍ക്കും വേണ്ടി പിച്ചില്‍ സ്പ്രിന്റ് ചെയ്തും മിന്നല്‍ സ്റ്റമ്പിങ് നടത്തിയും തീര്‍ത്തതെന്ന് സംശയിച്ചുപോകും ആരും.

പിന്നീട് മൂന്ന് ഇന്നിങ്‌സില്‍കൂടി നിസാര സ്‌കോറിന് പുറത്തായി നിരാശപ്പെടുത്തി ധോനി. അതിനുശേഷമാണ് പാകിസ്താനെതിരെ കിടയറ്റ സെഞ്ചുറിയിലൂടെ പില്‍ക്കാലത്ത് ഇന്ത്യയുടെ ഏറ്റവും മികച്ച ഫിനിഷറും ഏറ്റവും മികച്ച നായകരില്‍ ഒരാളുമായി മാറിയ ധോനി ടീമിലെ തന്റെ സ്ഥാനം അരക്കിട്ടുറപ്പിച്ചത്.

ലോകകപ്പോടെ ധോനി വിരമിക്കുമെന്ന അഭ്യൂഹങ്ങള്‍ ടൂര്‍ണമെന്റിനു മുന്നേ ശക്തമായിരുന്നു. ഇപ്പോഴിതാ ആ അഭ്യൂഹങ്ങള്‍ക്കെല്ലാം അവസാനമായിരിക്കുന്നു. ഇനിയൊരു ലോകകപ്പിനുള്ള ബാല്യമില്ലെന്ന് അദ്ദേഹം തിരിച്ചറിഞ്ഞിരിക്കാം.

2019 ലോകകപ്പിലെ ഇന്ത്യയുടെ പുറത്താകലിന് ഇക്കഴിഞ്ഞ ജൂലായില്‍ ഒരാണ്ട് പൂര്‍ത്തിയായിരുന്നു. ക്രിക്കറ്റില്‍ ധോണിയില്ലാത്ത ഒരാണ്ട്. ആ ലോകകപ്പിനു ശേഷം പിന്നീട് ഇതുവരെ ധോനി മത്സര ക്രിക്കറ്റിന്റെ ഭാഗമായിട്ടില്ല. പിന്നാലെ നടന്ന വെസ്റ്റിന്‍ഡീസ്, ദക്ഷിണാഫ്രിക്ക, ബംഗ്ലാദേശ്, ശ്രീലങ്ക, ഓസ്‌ട്രേലിയ, ന്യൂസീലന്‍ഡ് പരമ്പരകളില്‍ നിന്നെല്ലാം അദ്ദേഹം മാറിനിന്നു.

ധോണിയുടെ പിന്‍ഗാമിയെന്ന് വാഴ്ത്തിയ ഋഷഭ് പന്ത് തുടര്‍ച്ചയായി പരാജയപ്പെട്ടതോടെ ധോനി തിരിച്ചെത്തുമെന്ന് ആരാധകര്‍ പ്രതീക്ഷിച്ചു. പക്ഷേ അതും ഉണ്ടായില്ല. വിക്കറ്റിനു പിന്നില്‍ ലഭിച്ച അവസരം കെ.എല്‍ രാഹുല്‍ നന്നായി മുതലാക്കിയതോടെ ഇന്ത്യയുടെ ആ തലവേദനയ്ക്കും അന്ത്യമായി. നാലാം നമ്പറില്‍ ശ്രേയസ് അയ്യരും തിളങ്ങാനാരംഭിച്ചതോടെ നിശ്ചിത ഓവര്‍ ക്രിക്കറ്റിലെ ഇന്ത്യന്‍ ഇലവന്‍ ഏതാണ്ട് തീരുമാനമായി.

ഈ സാഹചര്യത്തില്‍ ഏകദിനങ്ങളിലും ഇനി എത്രകാലം ധോനിക്ക് കളിക്കാനാകുമെന്ന സംശയവുമുണ്ടായിരുന്നു. വിക്കറ്റിന് പിറകിലെ ധോനിയുടെ പ്രകടനത്തിന്റെ മാറ്റൊന്നും കുറഞ്ഞിരുന്നില്ല.

ഓസ്‌ട്രേലിയയില്‍ നടക്കാനിരിക്കുന്ന ട്വന്റി 20 ലോകകപ്പ് മുന്നില്‍ കണ്ട് ഇത്തവണത്തെ ഐ.പി.എല്ലിലൂടെ ഒരു തിരിച്ചുവരവ് ധോണി പ്ലാന്‍ ചെയ്തിരുന്നു എന്നു വേണം കരുതാന്‍. പക്ഷേ കോവിഡ് മൂലം ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയതോടെ ഐ.പി.എല്‍ അനിശ്ചിതത്വത്തിലായി, ധോനിയുടെ ഭാവിയും. അന്ന് റാഞ്ചിയിലേക്ക് മടങ്ങിയ ധോനി പിന്നീട് തന്റെ ഫാം ഹൗസിലാണ് ലോക്ക്ഡൗണ്‍ സമയമത്രയും ചെലവഴിച്ചത്.

ഒടുവിലിതാ ന്യൂസീലന്‍ഡിനെതിരായ ലോകകപ്പ് മത്സരം ധോനിയുടെ അവസാനമായി മാറിയത് യാഥൃശ്ചികം മാത്രം. അവസാനം ഇനിയും കാത്തിരിപ്പിനില്ലാതെ ആഗസ്റ്റ് 15ന് ധോണി ആ തീരുമാനമെടുത്തു. അതും എല്ലാ ഭാരതീയരും വന്ദേമാതരം പറയുന്ന സമയത്ത്. പല പ്രാവശ്യം ജനങ്ങളെ ഒന്നായി തൊണ്ട പൊട്ടുമാറ് വന്ദേമാതരം പറയിപ്പിച്ച ധോണിയിനിയില്ല. ഇനി പുതിയ വേഷത്തിലാകും ധോണിയുടെ വരവ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ന്യൂമോണിയ ബാക്ടീരിയ ഉത്പാദിപ്പിക്കുന്ന വിഷപദാര്‍ത്ഥം: വ്യാപിക്കുന്നതെങ്ങനെ: കണ്ടെത്തലുമായി ആര്‍ജിസിബി ഗവേഷകര്‍...  (45 minutes ago)

വാഹനം ഓടിക്കാൻ കൊതിയായി, വീട്ടുകാർ അറിയാതെ കാറെടുത്തു; മഴ കാരണം സ്കൂട്ടർ കണ്ടില്ല': അപകടമുണ്ടാക്കിയ ജഡ്ജിയുടെ മകന്റെ മൊഴി...  (53 minutes ago)

ജഡ്ജിയുടെ 17കാരനായ മകൻ ഓടിച്ച ബെൻസ് കാറിടിച്ച് സ്കൂട്ടർ യാത്രികന് ദാരുണാന്ത്യം: എന്നെ ചോദ്യം ചെയ്യാൻ നിനക്ക് യോഗ്യതയില്ല'; അപകടത്തിന് പിന്നാലെ ജഡ്ജിയുടെ ധാർഷ്ട്യമെന്ന് ഇരയുടെ കുടുംബം...  (1 hour ago)

ഗുരുവായൂർ ദേവസ്വത്തിൽ കൃത്യമായ ഓഡിറ്റിംഗും മറ്റും നടക്കുന്നുവെന്ന് ഉറപ്പാക്കാൻ ഏകീകൃത ഡിജിറ്റൽ മാനേജ്മെന്റ് സിസ്റ്റം വേണമെന്ന് നിർദ്ദേശിച്ച് ഹൈക്കോടതി  (6 hours ago)

സംസ്ഥാനത്ത് കുരുമുളക് വില വീണ്ടും ഉയരുന്നു...  (7 hours ago)

ട്രെയിൻ യാത്രയ്ക്കായി കൗണ്ടറുകളിൽ നിന്ന് റിസർവേഷൻ ടിക്കറ്റ് എടുക്കുന്നവർക്കും ഇനി ഇൻഷുറൻസ് പരിരക്ഷ.  (7 hours ago)

ഐഎസ്എൽ ഫുട്‌ബോളിന്റെ പുതിയ സീസണിലെ ആദ്യ ഹോം മത്സരത്തിന് ഒരുങ്ങി ബ്ലാസ്‌റ്റേഴ്‌സ്...  (8 hours ago)

  തമിഴ്നാട്ടിൽ കനത്തമഴയിലും മണ്ണിടിച്ചിലിലുമായി മൂന്ന് മരണം... നീലഗിരിയിലേക്കുള്ള രണ്ട് പ്രവേശന കവാടം അടച്ചു  (8 hours ago)

സംസ്ഥാന സ്കൂൾകായിക മേള... ഇന്ന് വൈകിട്ട് നാലിന് കോഴിക്കോട് എൻ.ഐ.ടി സ്റ്റേഡിയത്തിൽ മുഖ്യമന്ത്രി വി.ഡി.സതീശൻ ഉദ്ഘാടനം ചെയ്യും... ഇന്ന് നാലായിരത്തോളം കായികതാരങ്ങൾ അണിനിരക്കുന്ന മാർച്ച് പാസ്റ്റും മൂവായിരത  (8 hours ago)

വയനാട് ജില്ലയിൽ അതിതീവ്ര മഴ മുന്നറിയിപ്പ് ... വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ വിലക്ക്  (10 hours ago)

സംസ്ഥാനത്തെ ക്ഷേമ പെൻഷൻ ഒക്ടോബർ 26 തിങ്കളാഴ്ച മുതൽ വിതരണം ചെയ്യും  (10 hours ago)

പാറശ്ശാലയിലും സമീപപ്രദേശങ്ങളിലും കനത്ത മഴയും ഇടിമിന്നലും... പാറശ്ശാല കെഎസ്ആർടിസി ഡിപ്പോയിൽ ഇടിമിന്നലേറ്റ് അഞ്ച് ജീവനക്കാർക്ക് പരിക്ക്... ഇടിമിന്നലേറ്റ് ഡിപ്പോയിലെ കമ്പ്യൂട്ടർ ഉൾപ്പെടെ ഇട്രോണിക് ഉപകരങ്  (10 hours ago)

ചിലവുകളിലും സാമ്പത്തിക പരീക്ഷണങ്ങളിലും അതീവ ജാഗ്രത വേണ്ട രാശികൾ ഏതൊക്കെ? ഇന്നത്തെ രാശിചിന്ത  (10 hours ago)

കണ്ണീർക്കാഴ്ചയായി... വയനാട്ടിലെ മാനന്തവാടിയിൽ വാഹനാപകടത്തിൽ 12 വയസ്സുകാരിക്ക് ദാരുണാന്ത്യം...  (10 hours ago)

ചാലിയാർ പുഴയിൽ മീൻപിടിക്കാനിറങ്ങിയ സൈനികനെ ഒഴുക്കിൽപ്പെട്ട് കാണാതായി...  (10 hours ago)

Malayali Vartha Recommends