രാജമല പെട്ടിമുടിയില്‍ അവസാനയാളെ കണ്ടെത്തും വരെയും തെരച്ചില്‍ തുടരാന്‍ സര്‍ക്കാര്‍ തീരുമാനം... ഇന്നലെ നടത്തിയ തെരച്ചിലില്‍ ആരെയും കണ്ടെത്താനായില്ല. കൂടുതല്‍ ആളുകളെ ഉള്‍പ്പെടുത്തി പുഴയോരങ്ങള്‍ കേന്ദ്രീകരിച്ചുള്ള തെരച്ചില്‍ തുടരുവാനാണ് തീരുമാനം

ഉരുള്‍പൊട്ടലുണ്ടായ രാജമല പെട്ടിമുടിയില്‍ അവസാനയാളെ കണ്ടെത്തും വരെയും തെരച്ചില്‍ തുടരാന്‍ സര്‍ക്കാര്‍ തീരുമാനം. മൂന്നാറില്‍ ഇന്നലെ ചേര്‍ന്ന അവലോകന യോഗത്തിലാണ് തീരുമാനം. ഇന്നലെ നടത്തിയ തെരച്ചിലില്‍ ആരെയും കണ്ടെത്താനായില്ല. കൂടുതല്‍ ആളുകളെ ഉള്‍പ്പെടുത്തി പുഴയോരങ്ങള്‍ കേന്ദ്രീകരിച്ചുള്ള തെരച്ചില്‍ തുടരുവാനാണ് തീരുമാനം. പെട്ടിമുടി ദുരന്തത്തില്‍ മരിച്ച 56 പേരുടെ മൃതദേഹമാണ് ഇതുവരെ കണ്ടെത്തിയത്. 14 പേരെ കൂടി ഇനി കണ്ടെത്താനുണ്ട്. ഇന്നലെ നടത്തിയ തെരച്ചലില്‍ ആരെയും കണ്ടെത്താനായിട്ടില്ല.
ദുരന്തത്തില്‍ പെട്ട മുഴവന്‍ ആളുകളെയും കണ്ടെത്തുന്നതുവരെ തെരച്ചില്‍ തുടരുവാനാണ് മൂന്നാറില്‍ ചേര്‍ന്ന പ്രത്യേക അവലോകന യോഗത്തിലുണ്ടായ തീരുമാനം. പുഴകള്‍ കേന്ദ്രീകരിച്ചുള്ള തെരച്ചിലാണ് ഇപ്പോള്‍ നടത്തുന്നത്. പ്രദേശവാസികളായ ആളുകളെ ഉള്‍പ്പെടുത്തിയാകും വരും ദിവസങ്ങളില്‍ തെരച്ചില്‍. ഇതിനായി ഇടമലക്കുടിയില്‍ നിന്നടക്കമുള്ള ആദിവാസി യുവാക്കളുടെ സഹായം തേടുവനുമാണ് തീരുമാനം. ദുരന്തബാധിതര്‍ക്കുള്ള ധനസഹായം വേഗത്തിലാക്കും.
അപകടത്തില്‍ പരിക്കേറ്റവര്‍ക്കും സഹായം എത്തിക്കും. ഇതിനായി ജില്ലാ ഭരണകൂടം പ്രത്യേക റവന്യൂ സംഘത്തെ നിയോഗിച്ചു. കന്നിയാറിലാണ് നിലവില്‍ പ്രധാനമായും തെരച്ചില്‍ നടത്തുന്നത്. പെട്ടിമുടിയില്‍ നിന്ന് മാങ്കുളം വരെയുള്ള ഭാഗത്ത് യന്ത്രങ്ങള്‍ എത്തിച്ച് നടത്തുന്ന തെരച്ചിലില്‍ കൂടുതല്‍ പേരെ കണ്ടെത്താനാകുമെന്നാണ് ദൗത്യസംഘത്തിന്റെ പ്രതീക്ഷ.
L
https://www.facebook.com/Malayalivartha

























