സ്വപ്ന വിചാരിച്ചാല്‍ മതിയോ... കസ്റ്റംസും എന്‍ഐഎയും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും മാറി മാറി ചോദ്യം ചെയ്തിട്ടും പിടിച്ചു നിന്ന ശിവശങ്കറിന് കുരുക്കായി എന്‍ഐഎയുടെ കരുത്തയായ വനിത ഓഫീസര്‍ വന്ദന; ശിവശങ്കറിനെ നുണപരിശോധനയ്ക്ക് വിധേയനാക്കി വിശകലനം ചെയ്ത് വന്ദന; ഉടന്‍ കല്ലും നെല്ലും തിരിയും

സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിനെ വിവിധ ദേശീയ അന്വേഷണ ഏജന്‍സികളാണ് മണിക്കൂറുകളോളം ചോദ്യം ചെയ്തത്. ശിവശങ്കറിന്റെ ഐഎഎസ് ബുദ്ധിയാണോയെന്തോ പിടികൊടുക്കാതെ നൈസായി ഊരാന്‍ ശിവശങ്കറിനായി. കസ്റ്റംസും എന്‍ഐഎയും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും മാറി മാറി ചോദ്യം ചെയ്തിട്ടും ശിവശങ്കറിന് ഒരു കൂസലുമില്ല. അതേസമയം ശിവശങ്കറില്‍ നിന്നും പുതിയ മാര്‍ഗത്തിലൂടെ സത്യം പുറത്ത് കൊണ്ട് വരാനാണ് എന്‍ഐഎ വനിത ഓഫീസര്‍ ഡി.ഐ.ജി. കെ.ബി. വന്ദനയുടെ നേതൃത്വത്തില്‍ ശ്രമിക്കുന്നത്.
ഇതിന്റെ ഭാഗമായി എന്‍.ഐ.എ നുണ പരിശോധന നടത്തി. മറുപടികളില്‍ പൊരുത്തക്കേടുകള്‍ കണ്ടപ്പോഴാണു 'ലൈ ഡിറ്റക്ടര്‍' ഉപയോഗിച്ചത്. തെളിവുണ്ടെങ്കില്‍ അപ്പോള്‍ത്തന്നെ ശിവശങ്കറിനെ അറസ്റ്റ് ചെയ്യാമെന്നായിരുന്നു എന്‍.ഐ.എയ്ക്കു ലഭിച്ച നിര്‍ദേശം. നുണപരിശോധനാ ഫലം വന്ദന വിശകലനം ചെയ്തു. പൊരുത്തക്കേടുകള്‍ കൂടുതല്‍ പരിശോധിക്കുന്നു.
പ്രതികളായ പി.എസ്. സരിത്ത്, സ്വപ്‌ന സുരേഷ്, സന്ദീപ് നായര്‍, കെ.ടി. റമീസ്, മുഹമ്മദ് ഷാഫി എന്നിവരെയും നുണപരിശോധനയ്ക്കു വിധേയരാക്കി. തീവ്രവാദ ബന്ധമുണ്ടോ എന്നാണു പ്രധാനമായും പരിശോധിച്ചത്. തീവ്രവാദക്കേസില്‍ എന്‍.ഐ.എ. പ്രതിചേര്‍ത്തവരുമായും നിരീക്ഷണത്തിലുള്ളവരുമായും ബന്ധപ്പെടുത്താവുന്ന ചില വിവരങ്ങള്‍ റമീസില്‍നിന്നു ലഭിച്ചതായാണു വിവരം.
ശരീരത്തില്‍ സെന്‍സറുകളും മറ്റും ഘടിപ്പിച്ച് ചോദ്യംചെയ്യപ്പെടുന്നയാളുടെ രക്തസമ്മര്‍ദം, നാഡിമിടിപ്പ്, വിവിധ വികാരങ്ങള്‍ തുടങ്ങിയവ സൂക്ഷ്മമായി നിരീക്ഷിക്കുകയാണു നുണപരിശോധനയില്‍ ചെയ്യുന്നത്. വിവിധ ചോദ്യങ്ങളോട് ശരീരം എങ്ങനെ പ്രതികരിക്കുന്നുവെന്നതു സൂക്ഷ്മമായി വിലയിരുത്തിയാണ് പറയുന്നതു സത്യമാണോ നുണയാണോ എന്ന നിഗമനത്തിലെത്തുന്നത്.
നേരിട്ടുള്ള ചോദ്യംചെയ്‌ലില്‍ യപ്രതികളില്‍നിന്നു സൂചനകള്‍ ലഭിക്കാത്തതിനെത്തുടര്‍ന്നാണു നുണപരിശോധനാ യന്ത്രം ഉപയോഗിച്ചത്. റമീസില്‍ നിന്നു ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അധ്യാപകന്റെ കൈവെട്ടിയ കേസിലെ പ്രതിയുടെ ബന്ധം ഉറപ്പിക്കാന്‍ കഴിഞ്ഞത്.
എന്‍ ഐ എയുടെ ദക്ഷിണമേഖലാ മേധാവി കൂടിയായ കെ.ബി. വന്ദനയുടെ നേതൃത്വത്തിലാണ് കൊച്ചിയില്‍ ശിവശങ്കറിനെ മണിക്കൂറുകളോളം ചോദ്യം ചെയ്തത്. പല ചോദ്യങ്ങള്‍ക്കും കൃത്യമായ മറുപടി നല്‍കാന്‍ ശിവശങ്കറിന് കഴിഞ്ഞില്ല. സ്വര്‍ണക്കടത്ത് കേസില്‍ ഭീകരവാദ സംഘടനകള്‍ക്കും ബന്ധമുണ്ടോയെന്നും എന്‍ ഐ എ അന്വേഷിച്ചു വരികയാണ്.
ശിവശങ്കറിന്റെ ഉള്ളുകളികള്‍ പൊളിച്ചടുക്കാന്‍ വൈദഗ്ധ്യമുള്ള ഓഫീസറാണ് വന്ദന. 2004 ബാച്ച് രാജസ്ഥാന്‍ കേഡര്‍ ഐ പി എസ് ഉദ്യോഗസ്ഥയാണ് കെ ബി വന്ദന. നോര്‍ത്ത് കരോലിനയിലെ അമേരിക്കന്‍ ഇന്റലിജന്‍സ് ട്രെയിനിംഗ് അക്കാദമിയില്‍ ഭീകര വിരുദ്ധ ട്രെയിനിംഗ് വിജയകരമായി പൂര്‍ത്തിയാക്കിയ ചുരുക്കം ചില വനിത ഐ പി എസ് ഉദ്യോഗസ്ഥരില്‍ ഒരാള്‍. വന്ദനയും ഒരു മന്ത്രിയുടെ െ്രെപവറ്റ് സെക്രട്ടറി ആയിരുന്നു. അര്‍ജുന്‍ റാം മേഘ്വാല്‍ കേന്ദ്ര ധനകാര്യ സഹമന്ത്രി ആയിരുന്നപ്പോള്‍ അദ്ദേഹത്തിന്റെ പ്രൈവറ്റ് സെക്രട്ടറി ആയിരുന്നു തമിഴ് നാട് സ്വദേശിനി ആയ കെബി വന്ദന. അതുകൊണ്ടുതന്നെ ഒരു മുഖ്യമന്ത്രിയുടെ ഓഫീസും ഭീകരവാദ സംഘടനകളും എങ്ങനെ പ്രവര്‍ത്തിക്കുന്നെന്ന് കൃത്യമായി അറിയാന്‍ സാധിക്കും. എന്തായാലും വന്ദനയുടെ അവസാനവട്ട വിശകലനത്തില്‍ കാതോര്‍ത്തിരിക്കുകയാണ് ലോകം.
https://www.facebook.com/Malayalivartha

























