ചിങ്ങമാസ പൂജകള്‍ക്കായി ശബരിമല നട ഇന്ന് വൈകുന്നേരം തുറക്കും..... നട തുറക്കുന്ന ദിവസം പ്രത്യേക പൂജകള്‍ ഒന്നും തന്നെ ഉണ്ടായിരിക്കില്ല, കൊറോണ നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തില്‍ ഈ മാസവും ഭക്തര്‍ക്ക് ശബരിമലയിലേക്ക് ദര്‍ശനത്തിനുള്ള അനുമതി ഇല്ല

ചിങ്ങമാസ പൂജകള്‍ക്കായി ശബരിമല നട ഇന്ന് വൈകിട്ട് 5 മണിക്ക് തുറക്കും. ക്ഷേത്രതന്ത്രി കണ്ഠരര് രാജീവരരുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ ക്ഷേത്ര മേല്‍ശാന്തി എ.കെ സുധീര്‍ നമ്ബൂതിരി ക്ഷേത്ര ശ്രീകോവില്‍ നട തുറന്ന് ദീപങ്ങള്‍ തെളിക്കും.തുടര്‍ന്ന് ഉപദേവതാ ക്ഷേത്രങ്ങളിലെ നടകളും തുറന്ന് വിളക്ക് തെളിക്കും. ഇതിനു ശേഷം മേല്‍ശാന്തി പതിനെട്ടാം പടിക്കുമുന്നിലെ ആഴിയില്‍ അഗ്നി പകരും.
നട തുറക്കുന്ന ദിവസം പ്രത്യേക പൂജകള്‍ ഒന്നും തന്നെ ഉണ്ടായിരിക്കില്ല. രാത്രി 7.30 ന് ഹരിവരാസനം പാടി നട അടയ്ക്കും. ചിങ്ങം ഒന്നായ ആഗസ്റ്റ് 17 ന് പുലര്‍ച്ചെ 5 മണിക്ക് ശ്രീകോവില്‍ വീണ്ടും തുറക്കും. തുടര്‍ന്ന് നിര്‍മാല്യ ദര്‍ശനവും അഭിഷേകവും ഉണ്ടാകും. കൊറോണ നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തില്‍ ഈ മാസവും ഭക്തര്‍ക്ക് ശബരിമലയിലേക്ക് ദര്‍ശനത്തിനുള്ള അനുമതി ഇല്ല.
f
https://www.facebook.com/Malayalivartha

























