കയ്യടിയോടെ രാജ്യം... ജീവന്റെ മുമ്പില്‍ യുവാക്കള്‍ നിലവിളിച്ചപ്പോള്‍ നാണവും മാനവും നോക്കാതെ സ്വന്തം സാരികള്‍ അഴിച്ച് കൊടുത്ത് രക്ഷപ്പെടുത്തിയ വനിതകള്‍ ഒരു നാടിന്റെ അഭിമാനമാകുന്നു; ആരും ചെയ്യാന്‍ മടിച്ച് നില്‍ക്കുന്ന കാര്യം മറ്റൊന്നും നോക്കാതെ ചെയ്ത 3 വനിതകളെ സ്വാതന്ത്ര്യ ദിനത്തില്‍ സംസ്ഥാന പുരസ്‌കാരം നല്‍കി ആദരിച്ചു

എത്ര ഗജ കേസരികളാണെങ്കിലും പെട്ടുപോയാല്‍ പെട്ടുപോയതാണ്. ഇവര്‍ അപകടത്തില്‍ ചെന്ന് ചാടുമ്പോള്‍ രക്ഷകരായെത്തുന്നതോ പലപ്പോഴും ദുര്‍ബലരെന്ന് കരുതുന്നവരും. അത്തരമൊരു വാര്‍ത്തയാണ് സ്വാതന്ത്ര്യ ദിനമായ ഇന്നലെ രാജ്യം മുഴുവന്‍ ചര്‍ച്ചയായത്. ജീവന്റെ മുന്നില്‍ 3 വനിതകള്‍ നാണവും മാനവും മാറ്റിവച്ചപ്പോള്‍ രക്ഷയായത് 2 യുവാക്കള്‍ക്കാണ്. അണക്കെട്ടില്‍ മുങ്ങിത്താഴുന്ന യുവാക്കള്‍ക്ക് ഉടുത്തിരുന്ന സാരി അഴിച്ചെറിഞ്ഞ് കൊടുത്താണ് യുവാക്കളെ മരണത്തില്‍ നിന്ന് വനിതകള്‍ രക്ഷിച്ചത്.
പൊതു സ്ഥലത്ത് ഒരിക്കലും സങ്കല്‍പിക്കാന്‍ പോലും കഴിയാത്ത കാഴ്ചയാണ് തമിഴ്‌നാട്ടിലെ ഗ്രാമത്തില്‍ കണ്ടത്. പലരും കാഴ്ച്ചക്കാരായി നോക്കി നില്‍ക്കുമ്പോഴാണ് മറ്റൊന്നും നോക്കാതെ സ്വന്തം ഉടുതുണി ഊരി നല്‍കി വനിതകള്‍ യുവാക്കളെ രക്ഷപ്പെടുത്തിയത്. സെന്തമിഴ് സെല്‍വി, മുത്തമല്‍, ആനന്ദവല്ലി എന്നീ യുവതികളെ കല്‍പന ചൗള പുരസ്‌കാരം നല്‍കിയാണ് സര്‍ക്കാര്‍ സ്വാതന്ത്ര്യ ദിനത്തില്‍ ആദരിച്ചത്. തമിഴ്‌നാട് പേരമ്പല്ലൂര്‍ ജില്ലയിലായിരുന്നു സംഭവം. മുങ്ങിത്താഴുന്ന യുവാക്കള്‍ക്ക് ഉടുത്തിരുന്ന സാരി അഴിച്ചെറിഞ്ഞാണ് ഇവര്‍ രക്ഷകരായത്. ഈ രക്ഷപ്പെടുത്തല്‍ വലിയ വാര്‍ത്തയായതോടെ വലിയ ആദരവാണ് അവരെ തേടിയെത്തിയത്. അങ്ങനെ സ്വാതന്ത്ര്യ ദിനത്തില്‍ ആ മൂന്ന് വനിതകള്‍ രാജ്യത്ത് ചര്‍ച്ചയായി.
തമിഴ്‌നാട് പേരമ്പല്ലൂര്‍ ജില്ലയിലെ കോട്ടറായി അണക്കെട്ടിലാണ് സംഭവം. ക്രിക്കറ്റ് കളി കഴിഞ്ഞ് കുളിക്കാനായി അണക്കെട്ടില്‍ എത്തിയ യുവാക്കളാണ് അപകടത്തില്‍പ്പെട്ടത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി കനത്തമഴയാണ് പ്രദേശത്ത് പെയ്യുന്നത്. അതിനാല്‍ ഡാമിലെ ജലനിരപ്പ് ഉയര്‍ന്നിരുന്നു. വസ്ത്രം അലക്കിയശേഷം വീട്ടിലേക്ക് തിരിച്ചുപോകാന്‍ ഒരുങ്ങിയ സെന്തമിഴ് സെല്‍വി, മുത്തമല്‍, ആനന്ദവല്ലി എന്നിവരാണ് യുവാക്കളെ രക്ഷിച്ചത്.
പന്ത്രണ്ടംഗ യുവാക്കളുടെ സംഘമാണ് കുളിക്കാന്‍ വന്നത്. ആഴം കൂടുതലാണ് എന്ന് സ്ത്രീകള്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ സംഘത്തില്‍ ഉണ്ടായിരുന്ന നാലുപേര്‍ കാല്‍വഴുതി അണക്കെട്ടില്‍ വീഴുകയായിരുന്നു. ആഴം കൂടുതലായതിനാലും നിലവെള്ളക്കയം ആയതിനാലും കണ്ടുനിന്നവര്‍ കരഞ്ഞ് വഹളം വച്ചതല്ലാതെ ആരും രക്ഷിക്കാനായി മുന്നോട്ട് വന്നില്ല. ഡാമില്‍ ചാടി രക്ഷപ്പെടുത്താനാകാതെ എല്ലാവരും കാഴ്ച്ചക്കാരായി നിന്നു. യുവാക്കളോടൊപ്പമുണ്ടായിരുന്നവരും അലറി നിലവിളിച്ചു. ഒന്നും ചെയ്യാനാവാത്ത അവസ്ഥയില്‍ അവര്‍ തെക്ക് വടക്ക് ഓടി. വെള്ളത്തില്‍ വീണവര്‍ മുങ്ങിയും താണും മരണ വെപ്രാളം കാണിച്ചുകൊണ്ടിരുന്നു. കരയോടടുത്ത് നീന്തി പിടിച്ച് നില്‍ക്കാനായി യുവാക്കള്‍ നടത്തിയ ശ്രമങ്ങളും ഫലം കണ്ടില്ല. ഇതിനിടയ്ക്ക് ചിലര്‍ പോലീസിനേയും ഫയര്‍ ഫോഴ്‌സിനേയും വിവരം അറിയിച്ചു. ഉടന്‍ എത്താമെന്ന അറിയിപ്പ് കിട്ടിയെങ്കിലും ദൂരെയുള്ള ഫയര്‍ഫോഴ്‌സും പോലീസുമെത്താന്‍ ഇനിയും സമയമെടുക്കും. വല്ലാത്തൊരവസ്ഥയിലായിരുന്നു ഡാം പരിസരം. ഉടന്‍ ഇടപെട്ടില്ലെങ്കില്‍ യുവാക്കള്‍ നാല് പേരും മുങ്ങിച്ചാവുന്ന അവസ്ഥ. ആള് കൂടുന്നതല്ലാതെ ആരും രക്ഷാപ്രവര്‍ത്തകരാകുന്നില്ല.
ഇതൊടെ ആ മൂന്ന് സ്ത്രീകള്‍ യുവാക്കളെ രക്ഷിക്കാനുള്ള ദൗത്യം ഏറ്റെടുത്തു. മറ്റൊന്നും ചിന്തിക്കാതെ അവര്‍ ഉടുത്തിരുന്ന സാരി അഴിച്ച് യുവാക്കള്‍ക്ക് എറിഞ്ഞ് കൊടുക്കുകയായിരുന്നു. അടിവസ്ത്രത്തില്‍ നില്‍ക്കുന്ന നാണക്കേടൊന്നും വിലപ്പെട്ട ജീവനുകള്‍ക്ക് മുമ്പില്‍ അവരെ ഒട്ടും അലട്ടിയതേയില്ല. അവര്‍ എറിഞ്ഞ് കൊടുത്ത സാരി കച്ചിത്തുരുമ്പാക്കി യുവാക്കള്‍ കയറിപ്പിടിച്ചു. യുവതികളും കൂടെയുള്ളവരും ചേര്‍ന്ന് സാരി വലിച്ച് കരയിലേക്കടുപ്പിച്ചപ്പോള്‍ രക്ഷപ്പെട്ടത് രണ്ട് യുവാക്കളാണ്. എന്നാല്‍ മറ്റ് രണ്ടു യുവാക്കള്‍ക്ക് ആ സാരിയിലേക്ക് എത്തിപ്പിടിക്കാന്‍ കഴിഞ്ഞില്ല. അവര്‍ പരമാവധി ശ്രമിച്ചെങ്കിലും മുങ്ങിപ്പോകുകയായിരുന്നു. പിന്നാലെ എത്തിയ ഫയര്‍ഫേഴ്‌സ് സംഘം ഈ രണ്ട് പേരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തു. ഈ വനിതകള്‍ മുന്നോട്ട് വന്നില്ലായിരുന്നെങ്കില്‍ നാല് പേരും മരിച്ചേനെ എന്നാണ് സംഭവത്തിന് സാക്ഷ്യം വഹിച്ചവര്‍ പറയുന്നത്. അതിനാലാണ് ഇവരെ സംസ്ഥാനം തന്നെ ആദരിച്ചത്. നമുക്കും കൊടുക്കാം ഒരു കയ്യടി.
"
https://www.facebook.com/Malayalivartha

























