'മാസ്കിന് മനസ്സ് വേദനിക്കാണ്ടിരിക്കാനാണോ മുഖത്തൂടെ ചെറിയൊരു തുണിക്കഷ്ണം ചാർത്തിയിരിക്കുന്നത്? പതിവില്ലാതെ വെടക്കനും ഒരു ഷോളൊക്കെ കഴുത്തിലുണ്ടല്ലോ... ' പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നവർക്കെതിരെ ഡോ. ഷിംന അസീസ്
കൊറോണ എന്ന മഹാമാരിയുടെ വ്യാപനത്തെ ചെറുക്കൻ ലോകം ഒന്നാകെ പോരാടുകയാണ്. അതിനായി തന്നെ കൃത്യമായ ഗവഹണവും നടന്നുവരുകയാണ്. കോവിഡ് വാക്സിൻ കണ്ടെത്തേണ്ട നെട്ടോട്ടത്തിലാണ് ലോകം. എന്നിട്ടും കൃത്യമായ അവബോധമില്ലാത്ത ചിലർ സമൂഹത്തിൽ അശാന്തി പ്രചരിപ്പിക്കുകയാണ്. എന്നാൽ ഇതിനെതിരെ രംഗത്ത് എത്തിയിരിക്കുകയാണ് ഡോ.ഷിംന അസീസ്.
ഫേസ്ബുക് പോസ്റ്റിന്റെ പൂർണരൂപം ഇങ്ങനെ;
അറിയാൻ വയ്യാഞ്ഞിട്ട് ചോദിക്കുകയാ, വെടക്കന്റെ ഒപ്പം നിൽക്കുന്ന പിള്ളേരും അവിടെ പ്ലക്കാർഡും പൊക്കി പിടിച്ച് നിൽക്കുന്നോരും മാസ്കിന് മനസ്സ് വേദനിക്കാണ്ടിരിക്കാനാണോ മുഖത്തൂടെ ചെറിയൊരു തുണിക്കഷ്ണം ചാർത്തിയിരിക്കുന്നത്? പതിവില്ലാതെ വെടക്കനും ഒരു ഷോളൊക്കെ കഴുത്തിലുണ്ടല്ലോ... പുതിയ ട്രെൻഡാണോ? എന്താ ഒരു ധൈര്യം കുറവ് പോലെ?
ലോകം മുഴുവൻ കോവിഡ് 19 എന്ന മഹാമാരിക്കെതിരെ ഒറ്റക്കെട്ടായി പൊരുതുന്ന നേരത്ത് എവിടുന്നാ ഈ കാർഡ് ബോർഡും വെട്ടി പേപ്പറുമൊട്ടിച്ച് വന്നേക്കുന്നത്? ഒരു മുഴുവൻ വ്യവസ്ഥിതിയെയും നോക്കിയാണയാൾ കൊഞ്ഞനം കുത്തുന്നത്. അയാളെ പിന്തുടരുന്നവർ ക്രൂരമായി വഞ്ചിക്കപ്പെടുകയാണ്...
മറ്റേ ചങ്ങായിയും മൂപ്പർടെ ഭാര്യയും പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതിനും അതിന് പ്രായപൂർത്തിയെത്താത്ത കുഞ്ഞുമക്കളെ കൂടി ഉപയോഗിച്ചതിനും മാതൃകാപരമായി ശിക്ഷിക്കപ്പെടണം.
ആരോഗ്യപ്രവർത്തകരും പോലീസും ഭരണകർത്താക്കളും എന്ന് തുടങ്ങി ഓരോ മനുഷ്യനും ഭൂഗോളമാകെയും മാസങ്ങളായി ഒറ്റക്കെട്ടായിട്ട് കോവിഡ് 19 എന്ന മഹാമാരിക്കെതിരെ പൊരുതുന്നു. അതിനിടക്കാണ് ഇത്തരം പാഷാണത്തിൽ കൃമികളുടെ വിളയാട്ടം.
കൃത്യമായ, അതിശക്തമായ നിയമനടപടികൾ ഇവർക്കെതിരെയുണ്ടാകണം, ഇവർ ശിക്ഷിക്കപ്പെടണം. ഇവർ വെളിച്ചമല്ല വീശുന്നത്. എന്നൊടുങ്ങുമെന്നറിയാത്ത നമ്മുടെ യുദ്ധം അറ്റമില്ലായ്മയിൽ നിന്നും അനന്തതയിലേക്ക് തള്ളുകയാണിവർ...ഇവരെപ്പോലുള്ളവർ.
മനുഷ്യത്വമില്ലായ്മ. പേരതൊന്ന് മാത്രം
https://www.facebook.com/Malayalivartha

























