കോവിഡ്-19: ചികിത്സയിലായിരുന്ന പൂജപ്പുര സെൻട്രൽ ജയിൽ തടവുകാരൻ മരിച്ചു

തിരുവനന്തപുരം പൂജപ്പുര സെൻട്രൽ ജയിലിൽ തടവുകാരൻ കോവിഡ് ബാധിച്ചു മരിച്ചു. മണികണ്ഠൻ(72)ആണ് മരിച്ചത്. രോഗലക്ഷണങ്ങൾ കാണിച്ചതിനെ തുടർന്ന് ഇദ്ദേഹത്തെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റിയിരുന്നുവെങ്കിലും മരണം സംഭവിച്ചു.
ഒന്നര വർഷമായി വിചാരണ തടവുകാരനായി ജയിലിൽ കഴിയുകയായിരുന്നു മണികണ്ഠൻ. അതേസമയം, പൂജപ്പുര സെൻട്രൽ ജയിലിൽ കോവിഡ് വ്യാപനം രൂക്ഷമാണ്. 218 തടവുകാർക്കാണ് ഇവിടെ രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.
https://www.facebook.com/Malayalivartha

























