പയ്യാവൂരിൽ മദ്യപിച്ചെത്തിയ പിതാവ് ഇരുപതുകാരനായ മകനെ കുത്തിവീഴ്ത്തി

കണ്ണൂർ പയ്യാവൂരിൽ സ്വന്തം പിതാവ് ഇരുപതുകാരനായ മകനെ കുത്തിക്കൊന്നു. പയ്യാവൂർ ഉപ്പുപടന്നയിൽ ഷാരോണാണ് മരിച്ചത്. സംഭവത്തെത്തുടർന്ന് അച്ഛൻ സജിയെ പോലീസ് അറസ്റ്റ് ചെയ്തു. ശനിയാഴ്ച വൈകുന്നേരം മൂന്നിനായിരുന്നു സംഭവം.
മദ്യപിച്ചെത്തിയ സജി മകൻ ഷാരോണുമായി വഴക്കിട്ടു. ഇതിന് പിന്നാലെ സജി മകനെ കുത്തുകയായിരുന്നു. പരിക്കേറ്റ ഷാരോണിനെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് മരിച്ചത്.
സജിയും രണ്ട് മക്കളും മാത്രമാണ് വീട്ടിൽ താമസിക്കുന്നത്. ഭാര്യ വിദേശത്താണ്. കൊലയ്ക്ക് ഉപയോഗിച്ച കത്തിയും പോലീസ് കണ്ടെടുത്തു.
https://www.facebook.com/Malayalivartha

























