Widgets Magazine 

25
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

'ആദ്യം കണ്ടത് ഓന്റെ ചോപ്പ് ഷർട്ടാണ്' പുഴയിൽ നിന്നും മുഹമ്മദിനെ മയൂഖ രക്ഷിച്ചതിങ്ങനെ

16 AUGUST 2020 12:39 PM IST
മലയാളി വാര്‍ത്ത

More Stories...

വാഹനം ഓടിക്കാൻ കൊതിയായി, വീട്ടുകാർ അറിയാതെ കാറെടുത്തു; മഴ കാരണം സ്കൂട്ടർ കണ്ടില്ല': അപകടമുണ്ടാക്കിയ ജഡ്ജിയുടെ മകന്റെ മൊഴി...

ജഡ്ജിയുടെ 17കാരനായ മകൻ ഓടിച്ച ബെൻസ് കാറിടിച്ച് സ്കൂട്ടർ യാത്രികന് ദാരുണാന്ത്യം: എന്നെ ചോദ്യം ചെയ്യാൻ നിനക്ക് യോഗ്യതയില്ല'; അപകടത്തിന് പിന്നാലെ ജഡ്ജിയുടെ ധാർഷ്ട്യമെന്ന് ഇരയുടെ കുടുംബം...

ഗുരുവായൂർ ദേവസ്വത്തിൽ കൃത്യമായ ഓഡിറ്റിംഗും മറ്റും നടക്കുന്നുവെന്ന് ഉറപ്പാക്കാൻ ഏകീകൃത ഡിജിറ്റൽ മാനേജ്മെന്റ് സിസ്റ്റം വേണമെന്ന് നിർദ്ദേശിച്ച് ഹൈക്കോടതി

ട്രെയിൻ യാത്രയ്ക്കായി കൗണ്ടറുകളിൽ നിന്ന് റിസർവേഷൻ ടിക്കറ്റ് എടുക്കുന്നവർക്കും ഇനി ഇൻഷുറൻസ് പരിരക്ഷ.

വയനാട് ജില്ലയിൽ അതിതീവ്ര മഴ മുന്നറിയിപ്പ് ... വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ വിലക്ക്

ജീവനുവേണ്ടി മുറവിളിക്കുന്ന മൂന്ന് വയസുകാരൻ.. ജീവിതത്തിലേക്ക് കൈപിടിച്ച് കരകയറ്റി ഒമ്പത് വയസ്സുകാരി...മാതൃകയാക്കണം നമ്മൾ ഈ കൊച്ചുമിടുക്കിയെ.വെറും ഒൻപത് വയസ് മാത്രം പ്രായമുള്ള മയൂഖയുടെ ധീരത കേരളം അറിഞ്ഞത് കഴിഞ്ഞ ചൊവ്വാഴിച്ചയായിരുന്നു.

തോട്ടിലെ വെള്ളത്തില്‍ മുങ്ങിപ്പിടഞ്ഞ മൂന്ന് വയസ്സുകാരനെ ജീവിതത്തിലേക്ക് കൈപിടിച്ച് കരകയറ്റി ഈ മിടുക്കി.വടകര ചെക്യാട് സ്വദേശി മനോജന്റേയും പ്രേമയുടേയും മകളാണ് മയൂഖ.മയൂഖയുടെ അവസരോചിതമായ ഇടപെടലുകൊണ്ട് മാത്രമാണ് മുഹമ്മദിന്റെ ജീവന്‍ രക്ഷിക്കാനായത്. വീടിന് സമീപത്തുള്ള തോട്ടിൽ സഹോദരങ്ങൾ കുളിക്കാൻ പോയപ്പോൾ ആരുമറിയാതെ ഒപ്പം കൂടിയതാണ് മുഹമ്മദ്.ചേട്ടന്മാരുടെ കുളിയും കണ്ടിരിക്കവെയാണ് മുഹമ്മദ് വെള്ളത്തിലേക്ക് വീണത്.
മുഹമ്മദിന്റെ ഷർട്ട് വെള്ളത്തിൽ കണ്ട് വെള്ളത്തിലേക്ക് എടുത്തു ചാടി രക്ഷിക്കുകയായിരുന്നു മയൂഖ.

സംഭവത്തെക്കുറിച്ച് മയൂഖ പറയുന്നത് ഇങ്ങനെ..

'ഞാന്‍ തോട്ടില്‍ന്നും കുളിക്കലേനും, അപ്പോഴാണ് എട്ടന്മാരുടെ പിന്നാലെ മുഹമ്മദ് ആരും കാണാതെ വന്നത്. ഓന്‍ വന്ന് തോടിന്റെ കരയില്‍ ഇരുന്നു. കുറച്ച് കഴിഞ്ഞ് നോക്കിയപ്പോള്‍ മുഹമ്മദിനെ ഏട്യേം കാണുന്നില്ല, അപ്പോഴാണ് വെള്ളത്തില്‍ ഒരു ചോന്ന ഷര്‍ട്ട് കണ്ടത്. മുഹമ്മദ് ഇട്ടത് ചോപ്പ് കളര്‍ ടീ ഷര്‍ട്ട് ആണെന്ന് ഓര്‍മയുള്ളോണ്ട് ഞാന്‍ വേഗം തോട്ടിലേക്ക് ചാടി മുഹമ്മദിനെ ടീഷര്‍ട്ട് പിടിച്ച് വലിച്ചെടുത്തു, കരയിലേക്കിട്ടു. കരയിലിരുന്ന് ഓന്‍ ഉറങ്ങിപ്പോയതോണ്ട് തോട്ടിലേക്ക് വീണുവെന്നാണ് മുഹമ്മദ് പറഞ്ഞത്. അപ്പോഴേക്കും ഏച്ചിമാരും ഏട്ടന്മാരും എല്ലാരും വന്നു. കൊറച്ച് വെള്ളം അകത്തേക്കെത്തിയിരുന്നു. അതെല്ലാം ഞെക്കിക്കളഞ്ഞു. പിന്നെ ഓന്‍ പ്രശ്‌നൊന്നും ഉണ്ടായില്ല, അതുകൊണ്ട് ആശുപത്രിയിലേക്കൊന്നും പോയില്ല.

ഉറങ്ങിവീണതാണോ, കാലുതെറ്റി വീണതാണോ എന്ന് മുഹമ്മദിനും നിശ്ചയമില്ല, വെള്ളത്തില്‍ വീണിരുന്നുവെന്ന് മാത്രമേ അവനും ഓര്‍മയിലുള്ളൂ, എന്തായാലും മുഹമ്മദിനെ ജീവിതത്തിലേക്ക് വലിച്ചുകയറ്റിയ മയൂഖയ്ക്ക് തീര്‍ത്താല്‍ തീരാത്ത നന്ദിയാണ് മുഹമ്മദിന്റെ മാതാപിതാക്കളായ മൂസ്സയ്ക്കും സക്കീനയ്ക്കും. കൃത്യസമയത്ത് ഇടപെട്ട് മുഹമ്മദിന്റെ ജീവന്‍ രക്ഷിച്ച ചെക്യാട് ഈസ്റ്റ് എല്‍.പി. സ്‌കൂള്‍ നാലാം ക്ലാസ് വിദ്യാര്‍ഥിനിയായ മയൂഖയെ അഭിനന്ദനങ്ങള്‍കൊണ്ട് മൂടുകയാണ് നാട്ടുകാരും സുഹൃത്തുക്കളും അധ്യാപകരും.

മുഹമ്മദ് വെള്ളത്തില്‍ മുങ്ങുന്നത് കണ്ടപ്പോള്‍ പേടിയായില്ലേ എന്ന ചോദ്യത്തിന് ഇല്ലെന്ന് ഉറച്ച വാക്കില്‍ മയൂഖ പറഞ്ഞു. സ്ഥിരമായി കുളിക്കുന്ന തോടാണ്. എത്ര ദൂരത്തില്‍ വേണമെങ്കിലും നീന്തിപ്പോകാനാവും. ചെറുപ്പം മുതല്‍ ഇതേ തോട്ടില്‍ കുളിച്ച് ശീലിച്ചതിനാല്‍ നീന്തലും നല്ലവശമാണെന്നാണ് മയൂഖ പറയുന്നത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ന്യൂമോണിയ ബാക്ടീരിയ ഉത്പാദിപ്പിക്കുന്ന വിഷപദാര്‍ത്ഥം: വ്യാപിക്കുന്നതെങ്ങനെ: കണ്ടെത്തലുമായി ആര്‍ജിസിബി ഗവേഷകര്‍...  (33 minutes ago)

വാഹനം ഓടിക്കാൻ കൊതിയായി, വീട്ടുകാർ അറിയാതെ കാറെടുത്തു; മഴ കാരണം സ്കൂട്ടർ കണ്ടില്ല': അപകടമുണ്ടാക്കിയ ജഡ്ജിയുടെ മകന്റെ മൊഴി...  (41 minutes ago)

ജഡ്ജിയുടെ 17കാരനായ മകൻ ഓടിച്ച ബെൻസ് കാറിടിച്ച് സ്കൂട്ടർ യാത്രികന് ദാരുണാന്ത്യം: എന്നെ ചോദ്യം ചെയ്യാൻ നിനക്ക് യോഗ്യതയില്ല'; അപകടത്തിന് പിന്നാലെ ജഡ്ജിയുടെ ധാർഷ്ട്യമെന്ന് ഇരയുടെ കുടുംബം...  (53 minutes ago)

ഗുരുവായൂർ ദേവസ്വത്തിൽ കൃത്യമായ ഓഡിറ്റിംഗും മറ്റും നടക്കുന്നുവെന്ന് ഉറപ്പാക്കാൻ ഏകീകൃത ഡിജിറ്റൽ മാനേജ്മെന്റ് സിസ്റ്റം വേണമെന്ന് നിർദ്ദേശിച്ച് ഹൈക്കോടതി  (6 hours ago)

സംസ്ഥാനത്ത് കുരുമുളക് വില വീണ്ടും ഉയരുന്നു...  (6 hours ago)

ട്രെയിൻ യാത്രയ്ക്കായി കൗണ്ടറുകളിൽ നിന്ന് റിസർവേഷൻ ടിക്കറ്റ് എടുക്കുന്നവർക്കും ഇനി ഇൻഷുറൻസ് പരിരക്ഷ.  (7 hours ago)

ഐഎസ്എൽ ഫുട്‌ബോളിന്റെ പുതിയ സീസണിലെ ആദ്യ ഹോം മത്സരത്തിന് ഒരുങ്ങി ബ്ലാസ്‌റ്റേഴ്‌സ്...  (7 hours ago)

  തമിഴ്നാട്ടിൽ കനത്തമഴയിലും മണ്ണിടിച്ചിലിലുമായി മൂന്ന് മരണം... നീലഗിരിയിലേക്കുള്ള രണ്ട് പ്രവേശന കവാടം അടച്ചു  (7 hours ago)

സംസ്ഥാന സ്കൂൾകായിക മേള... ഇന്ന് വൈകിട്ട് നാലിന് കോഴിക്കോട് എൻ.ഐ.ടി സ്റ്റേഡിയത്തിൽ മുഖ്യമന്ത്രി വി.ഡി.സതീശൻ ഉദ്ഘാടനം ചെയ്യും... ഇന്ന് നാലായിരത്തോളം കായികതാരങ്ങൾ അണിനിരക്കുന്ന മാർച്ച് പാസ്റ്റും മൂവായിരത  (8 hours ago)

വയനാട് ജില്ലയിൽ അതിതീവ്ര മഴ മുന്നറിയിപ്പ് ... വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ വിലക്ക്  (9 hours ago)

സംസ്ഥാനത്തെ ക്ഷേമ പെൻഷൻ ഒക്ടോബർ 26 തിങ്കളാഴ്ച മുതൽ വിതരണം ചെയ്യും  (10 hours ago)

പാറശ്ശാലയിലും സമീപപ്രദേശങ്ങളിലും കനത്ത മഴയും ഇടിമിന്നലും... പാറശ്ശാല കെഎസ്ആർടിസി ഡിപ്പോയിൽ ഇടിമിന്നലേറ്റ് അഞ്ച് ജീവനക്കാർക്ക് പരിക്ക്... ഇടിമിന്നലേറ്റ് ഡിപ്പോയിലെ കമ്പ്യൂട്ടർ ഉൾപ്പെടെ ഇട്രോണിക് ഉപകരങ്  (10 hours ago)

ചിലവുകളിലും സാമ്പത്തിക പരീക്ഷണങ്ങളിലും അതീവ ജാഗ്രത വേണ്ട രാശികൾ ഏതൊക്കെ? ഇന്നത്തെ രാശിചിന്ത  (10 hours ago)

കണ്ണീർക്കാഴ്ചയായി... വയനാട്ടിലെ മാനന്തവാടിയിൽ വാഹനാപകടത്തിൽ 12 വയസ്സുകാരിക്ക് ദാരുണാന്ത്യം...  (10 hours ago)

ചാലിയാർ പുഴയിൽ മീൻപിടിക്കാനിറങ്ങിയ സൈനികനെ ഒഴുക്കിൽപ്പെട്ട് കാണാതായി...  (10 hours ago)

Malayali Vartha Recommends