ഓട്ടോയിൽ സ്ഥിരം യാത്രക്കാരിയായ യുവതിയോട് ഓട്ടോഡ്രൈവർക്ക് പൂതി; ഫോൺ നമ്പർ കൈക്കലാക്കിയ പ്രതി സൗഹൃദം നടിച്ച് യുവതിയുമായുള്ള ഫോൺ സംഭാഷണങ്ങൾ റെക്കോഡ് ചെയ്തു, ഭീഷണിപ്പെടുത്തി ലോക്ഡൗണിനു മുമ്പ് പലയിടങ്ങളിൽ കൊണ്ടുപോയി പീഡിപ്പിച്ച ഓട്ടോഡ്രൈവർ പിടിയിൽ
ഓട്ടോയിൽ യാത്ര ചെയ്തിരുന്ന യുവതിയുമായി സഹൃദം പുലർത്തി ഓട്ടോ ഡ്രൈവർ പീഡിപ്പിച്ചു. ഭർതൃമതിയായ യുവതിയുമായി സൗഹൃദം നടിച്ച് പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിലായതായി റിപ്പോർട്ട്. വടകര മുട്ടുങ്ങൽ വെസ്റ്റിൽ രാമത്ത് വീട്ടിൽ ബിജിത്തിനെയാണ് (38) പയ്യോളി സി.ഐ എം.പി. ആസാദും സംഘവും ബുധനാഴ്ച രാത്രി കയ്യോടെ പിടികൂടിയത്.
തപ്പിപ്പിടിച്ച് ഫോൺ നമ്പർ കൈക്കലാക്കിയ പ്രതി സൗഹൃദം നടിച്ച് യുവതിയുമായുള്ള ഫോൺ സംഭാഷണങ്ങൾ റെക്കോഡ് ചെയ്യുകയാണ് ഉണ്ടായത്. പിന്നീട് ഫോൺ സംഭാഷണങ്ങൾ ഭർത്താവിന് അയച്ചുകൊടുക്കുമെന്ന് ഭീഷണിപ്പെടുത്തി യുവതിയെ പ്രതി പീഡിപ്പിക്കുകയായിരുന്നു.
ഇതേതുടർന്ന് ലോക്ഡൗണിനു മുമ്പ് യുവതിയെ മാനന്തവാടി ചുരം, മണിയൂർ തുടങ്ങിയ സ്ഥലങ്ങളിൽവച്ച് പീഡനത്തിന് ഇരയാക്കിയതായാണ് പരാതി. ഭർത്താവിനോട് സംഭവങ്ങൾ തുറന്നുപറഞ്ഞ ഇവർ പിന്നീട് പൊലീസിൽ പരാതി നൽകുകയായിരുന്നു. ഇതേത്തുടർന്നാണ് പോലീസ് പ്രതിയെ പിടികൂടിയത്.
https://www.facebook.com/Malayalivartha