മലപ്പുറത്ത് ഇന്ന് മുതല്‍ ഞായറാഴ്ചകളില്‍ സമ്പൂര്‍ണ ലോക് ഡൗണ്‍

മലപ്പുറത്ത് ഇന്ന് മുതല്‍ ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ എല്ലാ ഞായറാഴ്ചകളിലും സമ്പൂര്‍ണ ലോക് ഡൗണ്‍ ഏര്‍പ്പെടുത്തി ജില്ലാ ഭരണകൂടം.
ഞായറാഴ്ചകളില്‍ വിലക്ക് ലംഘിച്ച് ആളുകള്‍ കൂട്ടത്തോടെ പുറത്തിറങ്ങുന്നതായി നേരത്തെ പോലീസ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് ഞായറാഴ്ചകളില്‍ സമ്പൂര്‍ണ ലോക് ഡൗണ്‍ ഏര്‍പ്പെടുത്താന്‍ ഭരണകൂടം തീരുമാനിച്ചത്.
അതേസമയം വിവാഹം, മരണം, മെഡിക്കല്‍ എമര്‍ജന്‍സി, മെഡിക്കല്‍ സ്ഥാപനങ്ങള്‍, പട്രോള്‍ പമ്പുകള്‍ എന്നിവയ്ക്ക് ലോക് ഡൗണ്‍ ബാധകമായിരിക്കില്ലെന്നും ഭരണ കൂടം വ്യക്തമാക്കിയിട്ടുണ്ട്.
https://www.facebook.com/Malayalivartha

























