കോവിഡ് പ്രതിരോധത്തിന്റെ പേരില്‍ നിയമവിരുദ്ധ തീരുമാനങ്ങള്‍ പൊലീസ് അടിച്ചേല്പിക്കുന്നതില് ഐഎഎസ് ഉദ്യോഗസ്ഥര്‍ക്ക് അമര്‍ഷം

ഐഎഎസ് ഉദ്യോഗസ്ഥര്‍ക്കിടയില്‍ പോലീസ് നടപടികളെ കുറിച്ച് അമര്‍ഷം. കോവിഡ് പ്രതിരോധത്തിന്റെ പേരില്‍ നിയമവിരുദ്ധ തീരുമാനങ്ങള്‍ പൊലീസ് അടിച്ചേല്പിക്കുന്നതായും നിയന്ത്രണങ്ങളുടെ പേരില്‍ റവന്യു ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ പൊലീസ് നീങ്ങുന്നുവെന്നും പരാതി ഉയര്‍ന്നു.
പൊലീസിന്റെ പൂര്‍ണ നിയന്ത്രണത്തിലുള്ള ജയിലുകളില്‍പ്പോലും കോവിഡ് പ്രതിരോധിക്കാന്‍ കഴിയുന്നില്ലെന്ന് അവര്‍ ചൂണ്ടിക്കാട്ടി. കോവിഡ് ബാധിതരുടെ ഫോണ്‍ വിവരങ്ങള്‍ ശേഖരിക്കുന്നതു കേന്ദ്ര ആഭ്യന്തരവകുപ്പിന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ക്കു വിരുദ്ധമാണെന്നും കോടതിയലക്ഷ്യമാകുമെന്നും ഐഎഎസ് ഉദ്യോഗസ്ഥര്‍ മേലധികാരികളെ അറിയിച്ചു.
കോവിഡ് ബാധിതരുടെ വിവരശേഖരണം ഉള്‍പ്പെടെ ജില്ലാ ദുരന്തനിവാരണ അതോറിറ്റി നടപ്പാക്കുമെന്ന് കഴിഞ്ഞ ദിവസം റവന്യു പ്രിന്‍സിപ്പല്‍ സെക്രട്ടറി ഉത്തരവിറക്കിയത് കലക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ളവരുടെ വിയോജിപ്പിനെത്തുടര്‍ന്നാണ്.
തിരുവനന്തപുരത്ത് വട്ടിയൂര്‍ക്കാവ് വില്ലേജ് ഓഫിസിലെ തിരക്കു നിയന്ത്രിച്ചില്ലെങ്കില്‍ കേസെടുക്കുമെന്ന് പൊലീസ് നോട്ടിസ് നല്‍കിയിരുന്നു. ഇതിനെതിരെ കലക്ടര്‍ തന്നെ ആഭ്യന്തര സെക്രട്ടറി ഉള്‍പ്പെടെയുള്ളവര്‍ക്ക് പരാതി നല്‍കിയിരുന്നു. ഉന്നത ഇടപെടലിനെത്തുടര്‍ന്ന് നോട്ടിസ് പിന്‍വലിച്ചു.
കോവിഡ് നിയന്ത്രണവിധേയമാക്കാന്‍ കര്‍ശന നടപടികള്‍ എടുക്കാനുള്ള ചുമതല പൊലീസിനു നല്കിയ 3-ന് 962 പോസിറ്റീവ് കേസുകളാണ് ഉണ്ടായിരുന്നതെങ്കില്‍ ഇന്നലെ അത് 1530 ആയിരുന്നു. തീരുമാനം കര്‍ശനമായി നടപ്പാക്കണമെന്നും വീഴ്ച വരുത്തിയാല്‍ നടപടിയെടുക്കുമെന്നും കലക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കു സര്‍ക്കാര്‍ മുന്നറിയിപ്പു നല്‍കിയിരുന്നു. പൊലീസിനു സര്‍ക്കാര്‍ നല്കിയ രണ്ടാഴ്ചത്തെ സമയപരിധി ഇന്നു തീരും.
കാസര്‍കോട് മാതൃകയില്‍ വീടുകളിലെ നിരീക്ഷണം, സമ്പര്‍ക്കപ്പട്ടിക തയാറാക്കല്‍ ഉള്‍പ്പെടെയുള്ള ചുമതലകള്‍ പൊലീസിനു കൈമാറാന്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് നിര്‍ദേശം നല്‍കിയത്. ചീഫ് സെക്രട്ടറി 3-നു തന്നെ ഉത്തരവിറക്കി. ജില്ലാ പൊലീസ് മേധാവികളുമായി കൂടിയാലോചിച്ച് നടപടിയെടുക്കാനായിരുന്നു കലക്ടര്‍മാര്‍ക്കുള്ള നിര്‍ദേശം. പ്രതിപക്ഷവും ആരോഗ്യമേഖലയിലെ സംഘടനകളുമെല്ലാം എതിര്‍ത്തെങ്കിലും സര്‍ക്കാര്‍ പിന്മാറിയില്ല.
https://www.facebook.com/Malayalivartha


























