Widgets Magazine 

26
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


'സുഹൈലിന്റെ കാർ സ്കൂട്ടറിൽ ഇടിച്ചു; ഞങ്ങൾ പേടിച്ചു': നെടുമ്പാശേരി കേസിൽ സുഹൈലിന് കുരുക്കായി ശബ്ദസന്ദേശം...


പിണറായി വിജയന്റെ അപ്പീൽ ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു; എഫ്‌ഐആർ നടപടികൾ പാടില്ലെന്ന് നിർദ്ദേശം...


ദുബൈയിൽ ഷട്ടിൽ കളിക്കിടെ മലയാളി കുഴഞ്ഞുവീണ് മരിച്ചു.. ഉടന്‍ തന്നെ സി.പി.ആര്‍ നല്‍കുകയും ആശുപത്രിയിലെത്തിക്കുകയും ചെയ്തെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല..


അതിർത്തികൾ അടച്ച പാക്കിസ്ഥാൻ, സ്വയം വെട്ടിലായതോടെ തീരുമാനം തിരുത്തി.."LPG കിട്ടാനില്ല വില 7500 രൂപ! വില 13,000 രൂപയിലേക്ക്..അതിർത്തി അടച്ച് 8 ന്റെ പണി ഒടുവിൽ മുട്ടുമടക്കി രാജ്യം..


ചേരാനല്ലൂർ അപകടം...പതിനേഴുകാരന്റെ വേഗപ്പാച്ചിലിൽ പൊലിഞ്ഞത് ഒരു കുടുംബത്തിന്റെ അത്താണി..കരഞ്ഞ് തളർന്ന് മക്കൾ..നീതിയില്ലെന്ന് ബന്ധുക്കൾ..

മുൻ എഡിജിപി എം ആർ. അജിത് കുമാറിന്റെ സസ്പെൻഷൻ പിൻവലിക്കാനുള്ള, ഉന്നത ഉദ്യോഗസ്ഥരുടെ നീക്കംപൊളിച്ചത് മുഖ്യമന്ത്രി..സംരക്ഷണ കവചം ഒടുവിൽ മുഖ്യമന്ത്രി തന്നെ പൊളിച്ചു...

25 OCTOBER 2026 04:56 PM IST
മലയാളി വാര്‍ത്ത

More Stories...

'സുഹൈലിന്റെ കാർ സ്കൂട്ടറിൽ ഇടിച്ചു; ഞങ്ങൾ പേടിച്ചു': നെടുമ്പാശേരി കേസിൽ സുഹൈലിന് കുരുക്കായി ശബ്ദസന്ദേശം...

പിണറായി വിജയന്റെ അപ്പീൽ ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു; എഫ്‌ഐആർ നടപടികൾ പാടില്ലെന്ന് നിർദ്ദേശം...

ചേരാനല്ലൂർ അപകടം...പതിനേഴുകാരന്റെ വേഗപ്പാച്ചിലിൽ പൊലിഞ്ഞത് ഒരു കുടുംബത്തിന്റെ അത്താണി..കരഞ്ഞ് തളർന്ന് മക്കൾ..നീതിയില്ലെന്ന് ബന്ധുക്കൾ..

രാജ്യത്ത് ആദ്യമായി സഹകരണ മേഖലയുടെ കീഴിൽ യാത്രാ വിമാന സർവീസ് ആരംഭിക്കാൻ അനുമതി നൽകി സംസ്ഥാന സർക്കാർ

മലപ്പുറത്ത് കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ അധ്യാപകന് ദാരുണാന്ത്യം, സുഹൃത്ത് പരുക്കേറ്റ് ആശുപത്രിയിൽ

മുൻ എഡിജിപി എം ആർ. അജിത് കുമാറിന്റെ സസ് പെൻഷൻ പിൻവലിക്കാനുള്ള ഉന്നത ഉദ്യോഗസ്ഥരുടെ നീക്കംപൊളിച്ചത് മുഖ്യമന്ത്രി. സസ്പെൻഷൻ പിൻവലിക്കണമെന്ന തരത്തിലുള്ള ഉപദേശമാണ് പോലീസിൽ നിന്നും മുഖ്യമന്ത്രിക്ക് ലഭിച്ചത്. ഐ പി എസ് ഉദ്യോഗസ്ഥനായതിനാൽ അജിത്തിന്റെ കാര്യത്തിൽ തീരുമാനമെടുക്കാൻ ആഭ്യന്തര മന്ത്രിക്ക്  കഴിയുമായിരുന്നില്ല . സസ്പെൻഷനുമായി ബന്ധപ്പെട്ട ഫയൽ ആഭ്യന്തര മന്ത്രി മുഖ്യമന്ത്രിക്ക് അയക്കുകയായിരുന്നു. വേണമെങ്കിൽ അനുകൂലമാക്കാവുന്ന തരത്തിലാണ് ഫയൽ സർക്കാരിന്  സമർപ്പിക്കപ്പെട്ടത് . രക്ഷാപ്രവർത്തന കേസ് കോടതിയുടെ പരിഗണനയിലായതിനാൽ തീരുമാനം വരുന്നതുവരെ കാക്കേണ്ടതില്ലെന്നായിരുന്നു പോലീസിന്റെ ഉപദേശം . നിയമപദേശവും ഇത്തരത്തിൽ തന്നെയായിരുന്നു. 

 

എന്നാൽ അജിത്തിനെ തിരിച്ചെടുത്താൽ  അത് കോൺഗ്രസിലും സർക്കാരിലും സ്ഫോടനാത്മകമായ സ്ഥിതിവിശേഷത്തിന് കാരണമാകുമെന്ന് മുഖ്യമന്ത്രി വിലയിരുത്തി.  തുടർന്ന് മുഖ്യമന്ത്രിയും   ആഭ്യന്തര മന്ത്രിയും ചർച്ച നടത്തിയാണ് അജിത്തിന്റെ സസ്പെൻഷൻ നീട്ടാൻ തീരുമാനിച്ചത്. പൂരം കലക്കലുമായി ബന്ധപ്പെട്ട്   സമർപ്പിച്ച അന്വേഷണ റിപ്പോർട്ട് സർക്കാർ അംഗീകരിക്കാനുള്ള സാധ്യതയും മങ്ങി. ഇതും അജിത് കുമാറിനെ രക്ഷിക്കുന്ന മട്ടിലുള്ളതായിരുന്നു. മന്ത്രി മുരളിക്കൊപ്പം മുഖ്യമന്ത്രി കട്ടയ്ക്ക്  നിന്നു.രക്ഷാപ്രവർത്തന അട്ടിമറി കേസിൽ സസ്പെൻഷനിലായ എഡിജിപി എം.ആർ. അജിത്കുമാറിന്റെ സസ്പെൻഷൻ കാലാവധി  120 ദിവസത്തേക്കാണ് വീണ്ടും നീട്ടിയത്. സസ്പെൻഷൻ കാലാവധി മൂന്നു മാസം പൂർത്തിയായതിനു പിന്നാലെയാണ് നടപടി.

ജൂലായ് 23ന് ആയിരുന്നു അജിത് കുമാറിനെ സസ്പെൻഡ് ചെയ്തത്. ആലപ്പുഴയിലെ ‘രക്ഷാപ്രവര്‍ത്തന’ കേസ് അട്ടിമറിക്കാന്‍ ശ്രമിച്ചുവെന്ന പരാതിയുമായി ബന്ധപ്പെട്ട് സംസ്ഥാന പൊലീസ് മേധാവി നല്‍കിയ റിപ്പോര്‍ട്ട് പരിഗണിച്ചാണ് അജിത്കുമാറിനെ സസ്പെൻഡ് ചെയ്തത്. റിപ്പോര്‍ട്ട് തിരുത്തിയ മൂന്ന് ഡിവൈഎസ്പിമാര്‍ക്കും നിര്‍ദേശം നല്‍കിയ രണ്ടു ഗ്രേഡ് എസ്‌ഐമാര്‍ക്കെതിരെയും വകുപ്പുതല നടപടി സ്വീകരിച്ചിരുന്നു. മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും തമ്മില്‍ ചര്‍ച്ച നടത്തിയ ശേഷമായിരുന്നു അജിത്കുമാറിന്റെ സസ്‌പെഷന്‍ സംബന്ധിച്ച് അന്തിമ തീരുമാനമെടുത്തത്. അഗ്‌നിരക്ഷാസേനാ മേധാവി നിതിന്‍ അഗര്‍വാള്‍ ജൂലായിൽ വിരമിക്കുമ്പോള്‍ അജിത് കുമാറിന് ഡിജിപി പദവി ലഭിക്കുമെന്ന് അഭ്യൂഹമുണ്ടായിരുന്നു. 

 

പിണറായി വിജയന്‍ മുഖ്യമന്ത്രിയായിരിക്കെ നടത്തിയ നവകേരള യാത്രയ്ക്ക് നേരെ ആലപ്പുഴയില്‍ കരിങ്കൊടി കാട്ടിയ കെഎസ്‍യു, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അദ്ദേഹത്തിന്റെ സുരക്ഷാസംഘം തല്ലിച്ചതച്ചതുമായി ബന്ധപ്പെട്ട കേസ് അട്ടിമറിക്കാന്‍ അജിത്കുമാര്‍ ഇടപെട്ടെന്ന് എസ്‌ഐടി കണ്ടെത്തിയ സാഹചര്യത്തിലാണ് സര്‍ക്കാര്‍ കടുത്ത നടപടിയിലേക്കു കടന്നത്. കേസ് അന്വേഷിച്ചിരുന്ന ആദ്യ ഉദ്യോഗസ്ഥരെ എഡിജിപിയുടെ ഓഫിസിലേക്ക് വിളിച്ചുവരുത്തി കേസ് ഡയറിയില്‍ തിരുത്തലുകള്‍ വരുത്തിയെന്നാണ് ആക്ഷേപം. വയനാട് ഉരുള്‍പൊട്ടല്‍ രക്ഷാപ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് അജിത്കുമാര്‍ അന്നു വയനാട്ടില്‍ ആയിരുന്നു. എഡിജിപിയുടെ ഓഫിസിലെ ഗ്രേഡ് എസ്ഐമാരായ ഗിരീഷും ശ്രീകാന്തും ചേര്‍ന്ന് അന്വേഷണ ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തി തിരുത്തലുകള്‍ വരുത്തിയെന്നാണ് എസ്ഐടി വ്യക്തമാക്കിയത്.

 

ഡിവൈഎസ്പിയെയും എസ്ഐഎയും ഓഫിസില്‍ തടഞ്ഞുവച്ച് കേസ് ഡയറി തിരുത്തുകയും കോടതിയില്‍ നല്‍കാനുള്ള റിപ്പോര്‍ട്ട് അടങ്ങിയ പെന്‍ഡ്രൈവ് ഉള്‍പ്പെടെ കൊടുത്തുവിടുകയുമായിരുന്നു. ഈ റിപ്പോര്‍ട്ടാണ് കോടതിയില്‍ സമര്‍പ്പിച്ചതെന്ന് എഡിജിപിയുടെ ഓഫിസ് ഉറപ്പുവരുത്തുകയും ചെയ്തിരുന്നുവെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ എസ്ഐടിക്കു മൊഴി നല്‍കിയിരുന്നുനവകേരള യാത്രയ്ക്കിടെ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദിച്ച കേസിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ ഗൺമാൻമാർക്കും സുരക്ഷാ ഉദ്യോഗസ്ഥർക്കും മുൻകൂർ ജാമ്യം ലഭിച്ചിരുന്നു. കേസിൽ പ്രതികളായ അനിൽ കല്ലിയൂർ, സന്ദീപ് എസ്, വിപിൻ, അരുൺ, ഷൈജു എന്നീ അഞ്ചുപേർക്കാണ് ആലപ്പുഴ ജില്ലാ സെഷൻസ് കോടതി മുൻകൂർ ജാമ്യം അനുവദിച്ചത്.

 

ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെ കേസ് അന്വേഷിക്കുന്ന എസ്ഐടിക്കെതിരെയും പ്രൊസിക്യൂഷനെതിരെയും കോടതി കടുത്ത വിമര്‍ശനങ്ങളാണ് ഉന്നയിച്ചത്. പ്രതികള്‍ക്കെതിരെ വധശ്രമക്കുറ്റം (വകുപ്പ് 308) ചുമത്തിയ എസ്ഐടി നടപടിയെ കോടതി ശക്തമായി ചോദ്യം ചെയ്തു. തല ലക്ഷ്യം വച്ചാണ് ഗണ്‍മാന്‍മാര്‍ മര്‍ദിച്ചതെന്ന് എങ്ങനെ ഉറപ്പിച്ചു പറയാനാകുമെന്ന് കോടതി ചോദിച്ചു. പ്രതിഷേധക്കാര്‍ കുനിഞ്ഞതുകൊണ്ടല്ലേ അത്തരത്തില്‍ അടിയേറ്റത് എന്ന് ചോദിച്ച കോടതി പെട്ടെന്നുണ്ടായ ഒരു പ്രതികരണമല്ലേ അവിടെ നടന്നതെന്നും ആരാഞ്ഞു. അതേസമയം ഇത്തരം ഒരു പ്രതിഷേധം ഉണ്ടാകുമെന്ന് ഗണ്‍മാന്‍മാര്‍ മുന്‍കൂട്ടി അറിഞ്ഞിരുന്നോ എന്നും ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ലഭിച്ചിരുന്നോ എന്നും കോടതി ചോദിച്ചു.

മെയ് 30 വരെ ജാമ്യം ലഭിക്കുന്ന വകുപ്പുകള്‍ മാത്രമുണ്ടായിരുന്ന കേസില്‍ മെഡിക്കല്‍ റിപ്പോര്‍ട്ട് ലഭിക്കുന്നതിന് മുന്‍പ് പെട്ടെന്ന് ജാമ്യമില്ലാ വകുപ്പുകള്‍ കൂട്ടിച്ചേര്‍ത്ത രീതിയെയും കോടതി വിമര്‍ശിച്ചു. പൊലീസ് ഫോട്ടോഗ്രാഫര്‍ പകര്‍ത്തിയ മര്‍ദന ദൃശ്യങ്ങള്‍ കോടതി പലതവണ ആവര്‍ത്തിച്ചു കണ്ടു. എന്നാല്‍ ഈ ദൃശ്യങ്ങള്‍ക്ക് വ്യക്തതക്കുറവുണ്ടെന്നും തലയ്ക്കടിക്കുന്നതോ വാഹനത്തില്‍ നിന്ന് ഗണ്‍മാന്‍മാര്‍ ഇറങ്ങുന്നതോ വ്യക്തമായി കാണാനില്ലെന്നും കോടതി നിരീക്ഷിച്ചു. എന്നാൽ അവിടെ മര്‍ദനം ഉണ്ടായില്ല എന്ന് പറയാന്‍ കഴിയില്ലെന്നും കോടതി വ്യക്തമാക്കി.2023 ഡിസംബര്‍ 15ന് ആലപ്പുഴ ജനറല്‍ ആശുപത്രി ജംഗ്ഷനില്‍ വച്ചായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. അന്നത്തെ മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും സഞ്ചരിച്ച നവകേരള ബസിന് നേരെ കരിങ്കൊടി കാണിച്ച കെഎസ്‌യു ജില്ലാ പ്രസിഡന്റ് എഡി തോമസ്,

 

യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി അജയ് ജ്യുവല്‍ കുര്യാക്കോസ് എന്നിവരെ മുഖ്യമന്ത്രിയുടെ അകമ്പടി വാഹനത്തില്‍ നിന്നിറങ്ങിവന്ന ഗണ്‍മാന്‍മാരും സുരക്ഷാ ഉദ്യോഗസ്ഥരും ചേർന്ന് മർദിക്കുകയായിരുന്നു.മുഖ്യമന്ത്രിയുടെ സുരക്ഷ ഉറപ്പാക്കുക മാത്രമാണ് ഗൺമാൻമാർ ചെയ്തതെന്നും അത് ഒരു 'രക്ഷാപ്രവർത്തന'മാണെന്നും പിണറായി വിജയൻ പറഞ്ഞത് വലിയ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. സംഭവത്തിൽ പൊലീസ് നടപടിയെടുക്കാതിരുന്നതിനെ തുടർന്ന് മർദനമേറ്റ യൂത്ത് കോൺഗ്രസ് നേതാക്കൾ കോടതിയെ സമീപിച്ചു. തുടർന്ന് കോടതി നിർദേശപ്രകാരം ഗൺമാൻമാർക്കെതിരെ പൊലീസ് കേസെടുക്കുകയായിരുന്നു. പിണറായി സർക്കാർ അധികാരം ഒഴിഞ്ഞെങ്കിലും അജിത്തിനെ സഹായിക്കാൻ പുതിയ സർക്കാരിലും ആളുണ്ടായിരുന്നു. ഇതാണ് ത്യശൂർ പൂരം കലക്കൽ റിപ്പോർട്ടിലു നാം  കണ്ടത്. 

 

സുരേഷ്‌ഗോപിയുടെ വിജയത്തിനു പൂരം കലക്കൽ ഉപയോഗിച്ചോയെന്നതിന് റിപോർട്ടിൽ   ഉത്തരമില്ല. എ.ഡി.ജി.പി. ആയിരുന്ന എം.ആർ. അജിത്കുമാർ പൂരം കലക്കാൻ ഇടപെട്ടോയെന്നും അറിയില്ല. 2024-ലെ പൂരം കലക്കൽ ഉയർത്തിയ ഈ പ്രധാന ചോദ്യങ്ങൾക്ക് ഉത്തരമില്ലെങ്കിലും സംഘാടകരായ തിരുവമ്പാടി ദേവസ്വത്തിലെ ചിലർ പ്രതികളാണെന്നുറപ്പായി. ക്രൈം ബ്രാഞ്ച് കഴിഞ്ഞ ദിവസം സമർപ്പിച്ച അന്വേഷണ റിപ്പോർട്ടിലാണ് തിരുവമ്പാടി ദേവസ്വം ഭാരവാഹികളായിരുന്നവരും പ്രതിപ്പട്ടികയിലുണ്ടെന്ന സൂചനയുള്ളത്.പൂരം കലക്കലിൽ ഏറ്റവുമധികം ആരോപണങ്ങളുണ്ടായിരുന്നത് പോലീസിനെതിരേയായിരുന്നു. പോലീസിന്റെ അമിതനിയന്ത്രണത്തിൽ പ്രതിഷേധിച്ചാണ് തിരുവമ്പാടിവിഭാഗം രാത്രി പഞ്ചവാദ്യം നിർത്താനും എഴുന്നള്ളിപ്പ് ഒരാനപ്പുറത്താക്കാനും പൂരപ്പന്തലുകളിലെ ലൈറ്റ് ഓഫാക്കാനും തീരുമാനിച്ചത്. ഇതുവഴി  വെടിക്കെട്ടും വൈകി.

 

പോലീസിന്റെയും മറ്റു ഉദ്യോഗസ്ഥരുടെയും ഇടപെടൽ സംബന്ധിച്ച് അന്വേഷണം നടത്തിയെങ്കിലും ഇതുവരെ ഉദ്യോഗസ്ഥരുടെ വീഴ്‌ച പുറത്തുവന്നിട്ടില്ല.ലോക്‌സഭാ സ്ഥാനാർഥിയായിരുന്ന സുരേഷ്‌ഗോപിയെ സഹായിക്കാനുള്ള നാടകമായിരുന്നു പൂരം കലക്കൽ എന്നായിരുന്നു അന്ന് കോൺഗ്രസും സി.പി.ഐ.യുമുൾപ്പെടെ വാദിച്ചിരുന്നത്. രാഷ്ട്രീയമായി വലിയതോതിൽ ഇത് ഉപയോഗിച്ചുവെങ്കിലും അന്വേഷണത്തിലൂടെ ഇതിനൊരു നിയമസാധുത വരുത്താനുള്ള ശ്രമം ഇതുവരെയുണ്ടായിട്ടില്ല.മതവികാരം വ്രണപ്പെടുത്തൽ, സ്പർദ്ധയുണ്ടാക്കൽ തുടങ്ങിയ ഗുരുതരകുറ്റങ്ങൾ ക്രൈം ബ്രാഞ്ച് എഫ്.ഐ.ആറിൽത്തന്നെ ഉൾപ്പെടുത്തിയിരുന്നു. പൂരം സംഘാടകർക്കെതിരേ ഇത്ര ഗുരുതരവകുപ്പുകൾ ചേർത്ത് കേസെടുക്കുന്നതും അതേസമയം മറ്റ്‌ ആരോപണങ്ങളെ അവഗണിക്കുന്നതും പ്രശ്‌നം കൂടുതൽ രൂക്ഷമാക്കും.

ഇതെല്ലാം അജിത്കുമാറിനെ രക്ഷിക്കാനുള്ള അടവ് മാത്രമാണ്. പൂരം കലക്കലിൽ പുനരന്വേഷണം വേണമെന്ന് തിരുവമ്പാടി ദേവസ്വം സെക്രട്ടറി കെ. ഗിരീഷ്കുമാർ ആവശ്യപ്പെട്ടു.. ഇതിനായി മുഖ്യമന്ത്രിയെയും ആഭ്യന്തരമന്ത്രിയെയും കാണും. പൂരം കലക്കലിന്റെ ഇരയായ അന്നത്തെ ലോക്സഭാസ്ഥാനാർഥി ദേവസ്വം  മന്ത്രി കെ. മുരളീധരനുമായും ചർച്ചചെയ്യും. ഓരോ വർഷവും പൂരം കൂടുതൽ പ്രൗഢമാക്കാൻ ശ്രമിക്കുന്ന തിരുവമ്പാടി ദേവസ്വം പൂരം കലക്കിയെന്ന ആരോപണം തെറ്റാണെന്നും അദ്ദേഹം പറഞ്ഞു.വാദിയെ പ്രതിയാക്കുന്ന തരത്തിലുള്ള റിപ്പോർട്ടാണ് പുറത്തുവന്നിരിക്കുന്നതെന്നും ഇത് ആടിനെ പട്ടിയാക്കുന്ന രീതിയാണെന്നും തിരുവമ്പാടി ദേവസ്വം സെക്രട്ടറി കെ. ഗിരീഷ് കുമാർ പറഞ്ഞു. 

 

 

2024ലെ തൃശൂർ പൂരം അലങ്കോലപ്പെട്ട സംഭവത്തിൽ പ്രത്യേക അന്വേഷണസംഘം റിപ്പോർട്ട് ഡി.ജി.പിക്ക് കൈമാറിയതിനു പിന്നാലെയാണ് തിരുവമ്പാടി ദേവസ്വത്തിന്റെ പ്രതികരണം. ദേവസ്വം ഭാരവാഹികളടക്കം എട്ടുപേരെ പ്രതികളാക്കിയാണ് ക്രൈംബ്രാഞ്ച് റിപ്പോർട്ട് തയാറാക്കിയിട്ടുള്ളത്. ലഹളയുണ്ടാക്കാൻ ശ്രമിക്കുക, സർക്കാറിനെതിരെ കലാപാഹ്വാനം നടത്തുക, രണ്ടു വിഭാഗങ്ങൾക്കിടയിൽ സ്പർധയുണ്ടാക്കുക തുടങ്ങിയ കുറ്റങ്ങളാണ് റിപ്പോർട്ടിൽ ചുമത്തിയിട്ടുള്ളത്.

 

എന്നാൽ, റിപ്പോർട്ടിലെ കണ്ടെത്തലുകൾ ശരിയല്ലെന്നാണ് തിരുവമ്പാടി ദേവസ്വത്തിന്റെ നിലപാട്. ദേവസ്വത്തിന്റെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായിട്ടുണ്ടെങ്കിൽ അത് ചൂണ്ടിക്കാട്ടിയാൽ തിരുത്താൻ തയാറാണെന്ന് കെ. ഗിരീഷ് കുമാർ വ്യക്തമാക്കി. എന്നാൽ, ദേവസ്വം ഭാരവാഹികൾ ഒരുമിച്ച് പൂരം കലക്കാൻ ശ്രമിച്ചുവെന്ന തരത്തിലുള്ള ആരോപണം അംഗീകരിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.പൂരത്തിന്റെ പ്രൗഢി നശിപ്പിക്കാനോ പൂരം കലക്കാനോ ദേവസ്വം ഒരിക്കലും കൂട്ടുനിൽക്കില്ല. റിപ്പോർട്ടിൽ ദേവസ്വത്തിനെതിരെ ഉന്നയിച്ചിരിക്കുന്ന ആരോപണങ്ങൾ തെറ്റാണെന്നും ഇക്കാര്യത്തിൽ പുനരന്വേഷണം നടത്തണമെന്നുമാണ് ആവശ്യമെന്നും അദ്ദേഹം പ്രതികരിച്ചു.

 

 

പൂരം കലക്കലുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് മൂന്ന് റിപ്പോർട്ടുകളാണ് തയാറാക്കിയിട്ടുള്ളത്. രണ്ടെണ്ണം പൂരം അലങ്കോലപ്പെട്ട സംഭവത്തെക്കുറിച്ചും മറ്റൊന്ന് അന്നത്തെ എ.ഡി.ജി.പി എം.ആർ. അജിത് കുമാറിന്റെ ഇടപെടലുകളെക്കുറിച്ചുമാണ്. പൂരം കലക്കലുമായി ബന്ധപ്പെട്ട റിപ്പോർട്ടിൽ പൊലീസിന് വീഴ്ച സംഭവിച്ചിട്ടില്ലെന്നും നിയമപരമായ നടപടികൾ മാത്രമാണ് സ്വീകരിച്ചതെന്നുമാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തൽ. അതായത് അജിത്തിനെ രക്ഷിച്ചു. റിപ്പോർട്ടിലെ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിൽ തുടർനടപടികൾക്കുള്ള നീക്കം നടക്കുന്നതിനിടെയാണ് തിരുവമ്പാടി ദേവസ്വം പുനരന്വേഷണമെന്ന ആവശ്യം ഉന്നയിച്ചിരിക്കുന്നത്.തൃശൂർ പൂരം അലങ്കോലപ്പെടുത്തിയെന്ന ആരോപണത്തിൽ തിരുവമ്പാടി ദേവസ്വത്തെ കുറ്റക്കാരാക്കിയുമുള്ള പ്രത്യേക അന്വേഷണസംഘത്തിന്റെ റിപ്പോർട്ട് സർക്കാർ തള്ളിയേക്കും.

 

തിരുവമ്പാടി ദേവസ്വം പുനരന്വേഷണം ആവശ്യപ്പെട്ടതിനാൽ, ക്രമസമാധാനചുമതലയുള്ള എ.ഡി.ജി.പി പി.വിജയന്റെ നേതൃത്വത്തിൽ പുനരന്വേഷണസാദ്ധ്യത പരിശോധിക്കുന്നുണ്ട്. ക്രൈംബ്രാഞ്ച് എ.ഡി.ജി.പി എച്ച്.വെങ്കടേശിന്റെ അന്വേഷണറിപ്പോർട്ട് ഡി.ജി.പി റവാഡചന്ദ്രശേഖർ ആഭ്യന്തര അഡി.ചീഫ് സെക്രട്ടറി മിൻഹാജ്അലത്തിന് കൈമാറി. ഇത് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പരിശോധിച്ച്, മുഖ്യമന്ത്രി വി.ഡി.സതീശനുമായുളള കൂടിയാലോചനയ്ക്കു ശേഷമായിരിക്കും അന്തിമതീരുമാനം. ഇക്കാര്യത്തിൽ സർക്കാർ നിയമോപദേശം തേടിയേക്കും.കഴിഞ്ഞ സർക്കാർ അവരുടെ ഇഷ്ടാനുസരണം തയ്യാറാക്കിയ റിപ്പോർട്ടാണിതെന്നാണ് ആഭ്യന്തരവകുപ്പിന്റെ വിലയിരുത്തൽ. എട്ടുമാസം മുൻപാണ് ക്രൈംബ്രാഞ്ച് മേധാവിയുടെ നേതൃത്വത്തിൽ റിപ്പോർട്ട് തയ്യാറാക്കിയത്. ആരെയൊക്കെ പ്രതിയാക്കണമെന്നതിൽ തീരുമാനമാകാത്തതിനാൽ സർക്കാരിന് കൈമാറിയിരുന്നില്ല.

 

മന്ത്രി കെ.മുരളീധരൻ അടക്കം റിപ്പോർട്ടിനെ തള്ളിയിട്ടുണ്ട്.അതിനാൽ റിപ്പോർട്ട് അതേപടി അംഗീകരിക്കാനിടയില്ല.2024ഒക്ടോബറിൽ ഇടതുസർക്കാർ പ്രഖ്യാപിച്ച അന്വേഷണത്തിന്റെ റിപ്പോർട്ടാണ് ഇപ്പോൾ കൈമാറിയത്.പൂരം അലങ്കോലപ്പെടുത്തലിൽ ഉദ്യോഗസ്ഥ-പൊലീസ് തലത്തിൽ ഗൂഢാലോചനയോ വീഴ്ചയോ ഇല്ലെന്നാണ് കണ്ടെത്തൽ. മഠത്തിൽവരവിനിടെ പൊലീസ് ലാത്തിച്ചാർജ്ജ് നടത്തിയിട്ടില്ല. തിരുവമ്പാടി വിഭാഗത്തിന്റെ ഏകപക്ഷീയമായ തീരുമാനങ്ങളാണ് പ്രശ്നങ്ങളുണ്ടാക്കിയത്. പാറമേക്കാവുമായി ചേർന്ന് പ്രശ്നങ്ങളുണ്ടാക്കാൻ തിരുവമ്പാടി ഗൂഢാലോചന നടത്തിയെന്നും പാറമേക്കാവ് ഇതിൽ നിന്ന് പിന്മാറുകയായിരുന്നെന്നുംറിപ്പോർട്ടിലുണ്ട്.

 

പൂ​രം​ ​ക​ല​ക്ക​ലി​ൽ​ ​ആ​രോ​പ​ണ​വി​ധേ​യ​നാ​യ​ ​എ.​ഡി.​ജി.​പി​ ​എം.​ആ​ർ.​അ​ജി​ത്കു​മാ​റി​ന്റെ​ ​പ​ങ്കി​നെ​ക്കു​റി​ച്ച് ​പ​രാ​മ​ർ​ശി​ച്ചി​ട്ടി​ല്ല.​ ഡി.​ഐ.​ജി​ ​തോം​സ​ൺ​ ​ജോ​സി​ന്റെ​ ​നേ​തൃ​ത്വ​ത്തി​ലു​ള്ള​ ​പ്ര​ത്യേ​ക​ ​അ​ന്വേ​ഷ​ണ​സം​ഘം​ ​ത​യ്യാ​റാ​ക്കി​യ​ ​റി​പ്പോ​ർ​ട്ടാ​ണ് ​ക്രൈം​ബ്രാ​ഞ്ച് ​എ​ഡി.​ജി.​പി​ ​എ​ച്ച്.​വെ​ങ്കി​ടേ​ഷ് ​വ​ഴി​ ​ഡി.​ജി.​പി​ക്ക് ​കൈ​മാ​റി​യ​ത്.​ 2024​ ​ഒ​ക്ടോ​ബ​റി​ൽ​ ​പി​ണ​റാ​യി​ ​വി​ജ​യ​ൻ​ ​സ​ർ​ക്കാ​രാ​ണ് ​അ​ന്വേ​ഷ​ണം​ ​പ്ര​ഖ്യാ​പി​ച്ച​ത്.പൂരംനടത്തിപ്പിൽ വിവിധവകുപ്പുകളുടെ ഏകോപനത്തിൽ വീഴ്ചയില്ലെന്ന് ആദ്യ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. സ്ഥലത്തുണ്ടായിരുന്ന എ.ഡി.ജി.പി എം.ആർ. അജിത്കുമാർ പ്രശ്‌നത്തിൽ ഇടപെട്ടില്ലെന്ന ആരോപണമുയർന്നിരുന്നു. ഇതേക്കുറിച്ച് അന്നത്തെ പോലീസ് മേധാവി ഷേയ്ക്ക് ദർവേഷ് സാഹിബ് നടത്തിയ അന്വേഷണത്തിൽ ക്രമസമാധാനച്ചുമതല വഹിച്ചിരുന്ന എ.ഡി.ജി.പി.യുടെ ഭാഗത്ത് വീഴ്ച സംഭവിച്ചതായി കണ്ടെത്തിയിരുന്നു. 

 

തൃശൂര്‍ പൂരം കലങ്ങിയതുമായി ബന്ധപ്പെട്ട് എഡിജിപി എം.ആർ. അജിത്കുമാറിന് എതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ട് ആഭ്യന്തര സെക്രട്ടറി മുഖ്യമന്ത്രിക്കു  നൽകിയ റിപ്പോര്‍ട്ട്  ഇതോടെ  പ്രസക്തമായി.  വിഷയത്തില്‍ അജിത് കുമാറിന് ഗുരുതര വീഴ്ചയുണ്ടായെന്ന മുന്‍ ഡിജിപി എസ്.ദര്‍വേഷ് സാഹിബിന്റെ റിപ്പോര്‍ട്ട് ശരിവച്ചാണ് ആഭ്യന്തര സെക്രട്ടറിയുടെ നടപടി.എന്നാൽ  ഇക്കാര്യത്തില്‍ അന്നത്തെ മുഖ്യമന്ത്രി ഒരു തീരുമാനവുമെടുത്തില്ല.. പൂരം കലങ്ങിയ സമയത്ത് സ്ഥലത്തുണ്ടായിരുന്നിട്ടും ഇടപെട്ടില്ല എന്നാണ് ഡിജിപിയുടെ റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നത്. മന്ത്രിമാര്‍ ഉള്‍പ്പെടെ വിളിച്ചിട്ടും ഫോണ്‍ എടുക്കാന്‍ തയാറാകാതിരുന്നത് ഗുരുതര വീഴ്ചയാണെന്നും കുറ്റപ്പെടുത്തിയിരുന്നു. എന്നാല്‍ രാത്രി ഉറങ്ങിപ്പോയതു കൊണ്ടാണ് മന്ത്രി വിളിച്ചപ്പോള്‍ എടുക്കാന്‍ കഴിയാതിരുന്നത് എന്നായിരുന്നു അജിത്കുമാറിന്റെ മറുപടി. 

 

എഡിജിപിക്കെതിരെ റവന്യൂ മന്ത്രി കെ.രാജന്‍ മൊഴി നല്‍കിയിരുന്നു. ഇതുകൂടി പരിഗണിച്ച് വിരമിക്കുന്നതിനു തൊട്ടുമുന്‍പാണ് മുന്‍ ഡിജിപി എസ്.ദര്‍വേഷ് സാഹിബ് റിപ്പോര്‍ട്ട് നല്‍കിയത്. സിപിഐ ശക്തമായി രംഗത്തുള്ള സാഹചര്യത്തില്‍ അജിത്കുമാറിന് എതിരെ മുഖ്യമന്ത്രി എന്തു നടപടി സ്വീകരിക്കും എന്നത് രാഷ്ട്രീയ ചര്‍ച്ചകള്‍ക്ക് വഴിവച്ചു... ആഭ്യന്തര വകുപ്പിന്റെ ചുമതല വഹിക്കുന്ന മുഖ്യമന്ത്രിയുടെ പ്രിയപ്പെട്ട ഉദ്യോഗസ്ഥരിലൊരാൾ എന്നു പൊതുവേ കരുതപ്പെട്ടിരുന്ന അജിത്കുമാറിനെ പൂരം കലങ്ങിയതിനു പിന്നാലെയാണ് അപ്രധാനമായ, ബറ്റാലിയന്റെ ചുമതലയിലേക്കു മാറ്റിയത്. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ തൃശൂരിൽ തങ്ങളുടെ സ്ഥാനാർഥിയുടെ തോൽവിക്കു വരെ കാരണമായെന്നു സിപിഐ ഉറച്ചുവിശ്വസിക്കുന്ന പൂരം കലക്കൽ സംഭവത്തിൽ, അജിത്തിനെതിരെ  ശക്തമായ നടപടി വേണമെന്ന അവരുടെ ആവശ്യം അംഗീകരിച്ചാണ് അദ്ദേഹത്തെ ക്രമസമാധാനച്ചുമതലയിൽ നിന്നു ബറ്റാലിയനിലേക്കു മാറ്റാൻ മുഖ്യമന്ത്രി ഇടപെട്ടത്.

പൊലീസിലെ പ്രധാന പദവികളിലൊന്നിലേക്കു മടങ്ങിയെത്താൻ അജിത് ശ്രമം നടത്തുന്നതിനിടെയാണ് ഒൗദ്യോഗിക കൃത്യനിർവഹണത്തിൽ അദ്ദേഹത്തിന്റെ വീഴ്ച ചൂണ്ടിക്കാട്ടി ആഭ്യന്തര വകുപ്പിനു ഡിജിപി റിപ്പോർട്ട് സമർപ്പിച്ചത്.  ആ റിപ്പോർട്ടിൽ സിപിഐക്കും പ്രധാന പങ്കുണ്ട്. പൂരം കലങ്ങിയപ്പോൾ താൻ പലതവണ അജിത്തിനെ  ഫോണിൽ വിളിച്ചെങ്കിലും കിട്ടിയില്ലെന്ന സിപിഐ മന്ത്രി കെ.രാജന്റെ മൊഴി ആധാരമാക്കിയാണ് ഡിജിപി റിപ്പോർട്ട് തയാറാക്കിയത്. അർധരാത്രിക്കു ശേഷം മന്ത്രി വിളിച്ചപ്പോൾ താൻ ഉറങ്ങിപ്പോയെന്നും ഫോൺ സൈലന്റ് ആയിരുന്നതിനാൽ കേട്ടില്ലെന്നുമുള്ള അജിത്തിന്റെ വിശദീകരണം അദ്ദേഹത്തിന്റെ വീഴ്ചയ്ക്കു ന്യായീകരണമല്ലെന്നാണു ഡിജിപിയുടെ നിലപാട്.

 

ലോക്സഭാ തിരഞ്ഞെടുപ്പിൽ സുരേഷ് ഗോപിയുടെ വിജയത്തിനു വഴിയൊരുക്കുന്നതിൽ പൂരം കലക്കലിനു പങ്കുണ്ടെന്നാണു സിപിഐയുടെ നിലപാട്.  ഗൂഢാലോചന അതിനു പിന്നിലുണ്ടെന്നും അവർ കരുതുന്നു. പൂരം സുഗമമായി നടത്തുന്നതിൽ അന്നു സ്ഥലത്തുണ്ടായിരുന്ന അജിത്തിനു വീഴ്ച സംഭവിച്ചുവെന്ന് ഡിജിപി റിപ്പോർട്ട് നൽകിയതോടെ, അദ്ദേഹത്തിനെതിരെ തുടക്കംമുതൽ സിപിഐ സ്വീകരിച്ച നിലപാട് കൂടിയാണ് ശരിവയ്ക്കപ്പെടുന്നത്.  ഇതോടെ അജിത്തിനെ പ്രധാന പദവികളിലൊന്നിൽ പ്രതിഷ്ഠിക്കാൻ മുഖ്യമന്ത്രി നടത്തിയ  നീക്കം അപ്രസക്തമായി.എന്നാൽ  മന്ത്രി രാജൻ ഉൾപ്പെടെയുള്ളവർ അജിത് കുമാറിനെ പിന്നീട്  വിട്ട സാഹചര്യത്തിൽ ഒന്നും സംഭവിക്കാൻ സാധ്യതയുണ്ടായിരുന്നില്ല. . എന്നാൽ ത്യശൂരിലെ സി പി ഐക്കാർ പിണറായി ഭക്തരല്ല. അവർ പിണറായിക്ക് വേണ്ടി കുഴലൂത്ത് നടത്തില്ല. പകരം വരുന്ന തെരഞ്ഞടുപ്പിൽ സി പി എമ്മിനെതിരെ ആഞ്ഞടിച്ചു.

 

സി പി ഐ യുടെ സഹായമില്ലാതെ സി പി എമ്മിന് ത്യശൂരിൽ ജയിക്കാൻകഴിയില്ല. യു ഡി എഫ് അധികാരത്തിലെത്തിയാൽ പൂരംകലക്കലിൽ ജുഡീഷ്യൽ അന്വേഷണം നടത്താമെന്ന് കെ. മുരളീധരൻ അന്ന്  പ്രഖ്യാപിച്ചിരുന്നു..  ഈ സാഹചര്യത്തിൽ സി പി ഐയുടെ വോട്ടുകൾ കോൺഗ്രസിലേക്ക് മറിഞ്ഞു.  ഇതിന് സി പി ഐയുടെ സംസ്ഥാന നേതാക്കൾ തടസം നിന്നില്ല. .  ഏതായാലും സർക്കാർ മാറിയിട്ടും അജിത് കുമാറിന് ലഭിച്ച സംരക്ഷണ കവചം ഒടുവിൽ മുഖ്യമന്ത്രി തന്നെ പൊളിച്ചു. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഒരു മുഖം വ്യത്യസ്ഥമായ ഭാവങ്ങൾ; മായൻ്റെ പുതിയ ലുക്കിനോടൊപ്പം ടീസർ അനൗൺസ്മെൻ്റും!!!  (12 minutes ago)

സാഗർ സൂര്യയുടെ ജേക്കബ്ബ് എന്ന കഥാപാത്രവുമായി ഭൗമയുടെ പുതിയ ലുക്ക്!!  (21 minutes ago)

'സുഹൈലിന്റെ കാർ സ്കൂട്ടറിൽ ഇടിച്ചു; ഞങ്ങൾ പേടിച്ചു': നെടുമ്പാശേരി കേസിൽ സുഹൈലിന് കുരുക്കായി ശബ്ദസന്ദേശം...  (1 hour ago)

പിണറായി വിജയന്റെ അപ്പീൽ ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു; എഫ്‌ഐആർ നടപടികൾ പാടില്ലെന്ന് നിർദ്ദേശം...  (1 hour ago)

നവവധു ഹോട്ടല്‍ മുറിയില്‍ കുഴഞ്ഞുവീണ് മരിച്ചു  (1 hour ago)

മൂന്നാം നിലയിലെ ബാല്‍ക്കണിയില്‍ നിന്ന് മുറുക്കിത്തുപ്പിയ 65കാരന്‍ ഷോക്കേറ്റ് മരിച്ചു  (2 hours ago)

Dubai നെഞ്ചുപൊട്ടി പ്രവാസി മലയാളികൾ  (3 hours ago)

Pakistan- അതിർത്തി അടച്ചുള്ള അഭ്യാസം ചീറ്റി!  (3 hours ago)

KochiAccident ജഡ്ജി ഹൈക്കോടതിക്ക് വിശദീകരണം നൽകണം  (3 hours ago)

രാജ്യത്ത് ആദ്യമായി സഹകരണ മേഖലയുടെ കീഴിൽ യാത്രാ വിമാന സർവീസ് ആരംഭിക്കാൻ അനുമതി നൽകി സംസ്ഥാന സർക്കാർ  (4 hours ago)

മലപ്പുറത്ത് കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ അധ്യാപകന് ദാരുണാന്ത്യം, സുഹൃത്ത് പരുക്കേറ്റ് ആശുപത്രിയിൽ  (5 hours ago)

വളരെയധികം അനുകൂലവും സാമ്പത്തിക കാര്യങ്ങളിൽ മികച്ച പുരോഗതിയും നൽകുന്ന വാരക്ഷ്  (6 hours ago)

വഡോദരയിലെ ബിസിഎ സ്റ്റേഡിയത്തിൽ നടന്ന രണ്ടാം ഏകദിനത്തിൽ സിംബാബ്‌വെ വനിതകൾക്കെതിരെ 121 റൺസിന്റെ വമ്പൻ ജയത്തോടൊപ്പം ഏകദിന പരമ്പരയും സ്വന്തമാക്കി ഇന്ത്യ  (6 hours ago)

നെടുമ്പാശ്ശേരി വാഹനാപകടം... പ്രതികളുടെ ജാമ്യാപേക്ഷ ഇന്ന് പരി​ഗണിക്കും...  (6 hours ago)

സ്വര്‍ണവിലയില്‍ ഇന്നും നേരിയ മുന്നേറ്റം... പവന് 120 രൂപയുടെ വർദ്ധനവ്  (7 hours ago)

Malayali Vartha Recommends