നെടുമ്പാശ്ശേരി വാഹനാപകടം... പ്രതികളുടെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും...

നെടുമ്പാശേരിയിൽ മദ്യലഹരിയിൽ പത്തൊമ്പതുകാരൻ ഓടിച്ച വാഹനമിടിച്ച് മൂന്നുപേർ കൊല്ലപ്പെട്ട സംഭവത്തിൽ പ്രതികളുടെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും. ഒന്നാം പ്രതി സുഹൈൽ സജീവടക്കം നാലുപേരുടെ ജാമ്യഹർജി എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ഇന്ന് പരിഗണിക്കും.
കേസിന്റെ അന്വേഷണം പ്രാഥമിക ഘട്ടത്തിലാണെന്നും കൂടുതല്‍ നിര്‍ണ്ണായക തെളിവുകള്‍ ലഭിക്കാനുണ്ടെന്നും ചൂണ്ടിക്കാട്ടി പ്രോസിക്യൂഷനും പൊലീസും ജാമ്യാപേക്ഷ എതിർക്കും. നാലു പ്രതികളുടെയും ജാമ്യാപേക്ഷ അങ്കമാലി ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി തള്ളിയിട്ടുണ്ടായിരുന്നു. പിന്നാലെയാണ് സെഷൻസ് കോടതിയെ സമീപിച്ചിട്ടുള്ളത്.
സുഹൈലിന് പുറമെ ആലപ്പുഴ തുമ്പോളി പാലപ്പറമ്പിൽ നിനവ് (19), ആലപ്പുഴ സ്വദേശികളായ ജോയൽ (19), അമീൻ (19) എന്നിവരാണ് കേസിലെ പ്രതികൾ. അതേസമയം ഈ മാസം 11ന് പുലർച്ചെയാണ് നെടുമ്പാശേരി എയർപോട്ട് റോഡിൽ അപകടമണ്ടായത്.
"
https://www.facebook.com/Malayalivartha

























