Widgets Magazine 

26
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ദുബൈയിൽ ഷട്ടിൽ കളിക്കിടെ മലയാളി കുഴഞ്ഞുവീണ് മരിച്ചു.. ഉടന്‍ തന്നെ സി.പി.ആര്‍ നല്‍കുകയും ആശുപത്രിയിലെത്തിക്കുകയും ചെയ്തെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല..


അതിർത്തികൾ അടച്ച പാക്കിസ്ഥാൻ, സ്വയം വെട്ടിലായതോടെ തീരുമാനം തിരുത്തി.."LPG കിട്ടാനില്ല വില 7500 രൂപ! വില 13,000 രൂപയിലേക്ക്..അതിർത്തി അടച്ച് 8 ന്റെ പണി ഒടുവിൽ മുട്ടുമടക്കി രാജ്യം..


ചേരാനല്ലൂർ അപകടം...പതിനേഴുകാരന്റെ വേഗപ്പാച്ചിലിൽ പൊലിഞ്ഞത് ഒരു കുടുംബത്തിന്റെ അത്താണി..കരഞ്ഞ് തളർന്ന് മക്കൾ..നീതിയില്ലെന്ന് ബന്ധുക്കൾ..


രാജ്യത്ത് ആദ്യമായി സഹകരണ മേഖലയുടെ കീഴിൽ യാത്രാ വിമാന സർവീസ് ആരംഭിക്കാൻ അനുമതി നൽകി സംസ്ഥാന സർക്കാർ

മൂന്നാം നിലയിലെ ബാല്‍ക്കണിയില്‍ നിന്ന് മുറുക്കിത്തുപ്പിയ 65കാരന്‍ ഷോക്കേറ്റ് മരിച്ചു

26 OCTOBER 2026 04:34 PM IST
മലയാളി വാര്‍ത്ത

മൂന്നാം നിലയിലെ ബാല്‍ക്കണിയില്‍ നിന്ന് മുറുക്കി തുപ്പുന്നതിനിടെ 11 കെവി ഹൈടെന്‍ഷന്‍ വൈദ്യുതിലൈനില്‍ നിന്ന് ഷോക്കേറ്റ് 65കാരന്‍ മരിച്ചു. മദ്ധ്യപ്രദേശിലെ വിദിഷ ജില്ലയില്‍ ഗഞ്ച്ബസോദയിലെ ഗായത്രി നഗറില്‍ പ്രഭുലാല്‍ ഗുപ്തയാണ് മരിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെ വാടകവീട്ടിലെ മൂന്നാം നിലയിലെ ബാല്‍ക്കണിയിലാണ് അപകടം ഉണ്ടായത്. ഗുട്ക ചവച്ചശേഷം തുപ്പുന്നതിനിടെ ഉമിനീര്‍ സമീപത്തുകൂടി കടന്നുപോകുന്ന വൈദ്യുതിലൈനുമായി സമ്പര്‍ക്കത്തിലായതോടെ ഗുരുതരമായി പൊള്ളലേറ്റെന്നാണ് പ്രദേശവാസികള്‍ പറയുന്നത്.

ഛത്തര്‍പുര്‍ സ്വദേശിയായ പ്രഭുലാല്‍ ഗുപ്ത പത്തുവര്‍ഷമായി ഗായത്രി നഗറിലെ വാടകവീട്ടിലായിരുന്നു താമസം. കെട്ടിടനിര്‍മാണ തൊഴിലാളിയായി ജോലി ചെയ്തുവരികയായിരുന്നു ഇയാള്‍. അപകടത്തെത്തുടര്‍ന്ന് വൈദ്യുതി വകുപ്പിനെതിരെ പ്രദേശവാസികള്‍ പ്രതിഷേധവുമായി രംഗത്തെത്തി.

വീടുകള്‍ക്ക് സമീപം അപകടകരമാംവിധത്തില്‍ ഹൈടെന്‍ഷന്‍ ലൈനുകള്‍ കടന്നുപോകുന്നതിനെ നാട്ടുകാര്‍ രൂക്ഷമായി വിമര്‍ശിച്ചു. ഇത്തരം ലൈനുകള്‍ മാറ്റണമെന്ന് പലതവണ പരാതിപ്പെട്ടിട്ടും അധികൃതര്‍ നടപടി സ്വീകരിച്ചില്ലെന്നാണ് നാട്ടുകാരുടെ ആരോപണം. പ്രദേശത്തെ വൈദ്യുതിത്തൂണുകളുടെയും ലൈനുകളുടെയും വിതരണ ട്രാന്‍സ്‌ഫോര്‍മറുകളുടെയും അവസ്ഥ മോശമാണെന്നും നാട്ടുകാര്‍ ചൂണ്ടിക്കാട്ടി.

ഉമിനീരില്‍ ജലാംശവും ലവണങ്ങളും അടങ്ങിയിട്ടുള്ളതിനാല്‍ ചില സാഹചര്യങ്ങളില്‍ ഇത്തരത്തില്‍ അപകടം സംഭവിക്കാമെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. ഇലവന്‍ കെവി പോലെ ഉയര്‍ന്ന വോള്‍ട്ടേജുള്ള വൈദ്യുതിലൈനിന് സമീപത്ത് വൈദ്യുതി വായുവിലൂടെ സഞ്ചരിക്കാനുള്ള സാദ്ധ്യതയുണ്ട്. ശരീരത്തിലൂടെ വൈദ്യുതപ്രവാഹത്തിന് പാതയൊരുങ്ങിയാല്‍ ഗുരുതരമായ പൊള്ളലിനും മരണത്തിനും വരെ കാരണമാകാമെന്നും വിദഗ്ദ്ധര്‍ പറയുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മൂന്നാം നിലയിലെ ബാല്‍ക്കണിയില്‍ നിന്ന് മുറുക്കിത്തുപ്പിയ 65കാരന്‍ ഷോക്കേറ്റ് മരിച്ചു  (14 minutes ago)

Dubai നെഞ്ചുപൊട്ടി പ്രവാസി മലയാളികൾ  (1 hour ago)

Pakistan- അതിർത്തി അടച്ചുള്ള അഭ്യാസം ചീറ്റി!  (1 hour ago)

KochiAccident ജഡ്ജി ഹൈക്കോടതിക്ക് വിശദീകരണം നൽകണം  (1 hour ago)

രാജ്യത്ത് ആദ്യമായി സഹകരണ മേഖലയുടെ കീഴിൽ യാത്രാ വിമാന സർവീസ് ആരംഭിക്കാൻ അനുമതി നൽകി സംസ്ഥാന സർക്കാർ  (2 hours ago)

മലപ്പുറത്ത് കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ അധ്യാപകന് ദാരുണാന്ത്യം, സുഹൃത്ത് പരുക്കേറ്റ് ആശുപത്രിയിൽ  (3 hours ago)

വളരെയധികം അനുകൂലവും സാമ്പത്തിക കാര്യങ്ങളിൽ മികച്ച പുരോഗതിയും നൽകുന്ന വാരക്ഷ്  (4 hours ago)

വഡോദരയിലെ ബിസിഎ സ്റ്റേഡിയത്തിൽ നടന്ന രണ്ടാം ഏകദിനത്തിൽ സിംബാബ്‌വെ വനിതകൾക്കെതിരെ 121 റൺസിന്റെ വമ്പൻ ജയത്തോടൊപ്പം ഏകദിന പരമ്പരയും സ്വന്തമാക്കി ഇന്ത്യ  (4 hours ago)

നെടുമ്പാശ്ശേരി വാഹനാപകടം... പ്രതികളുടെ ജാമ്യാപേക്ഷ ഇന്ന് പരി​ഗണിക്കും...  (4 hours ago)

സ്വര്‍ണവിലയില്‍ ഇന്നും നേരിയ മുന്നേറ്റം... പവന് 120 രൂപയുടെ വർദ്ധനവ്  (5 hours ago)

ഓഹരി വിപണിയിൽ ഇന്ന് മുന്നേറ്റം... നിലവിൽ സെൻസെക്‌സ് 200 പോയിന്റിന് മുകളിൽ  (5 hours ago)

കണ്ണീർക്കാഴ്ചയായി... മണ്ണുത്തി - വടക്കഞ്ചേരി ദേശീയപാത വട്ടക്കല്ലിൽ കോഴിവണ്ടിക്ക് പിറകിൽ സ്കൂട്ടറിടിച്ച് യുവാവിന് ദാരുണാന്ത്യം  (5 hours ago)

കണ്ണീർക്കാഴ്ചയായി... തൃശ്ശൂർ ചേലക്കരയിൽ റിട്ട. എസ്‌ഐ ഷോക്കേറ്റ് മരിച്ചു  (5 hours ago)

ഭിന്നശേഷിക്കാരിയായ സഹോദരിയെ ക്രൂരമായി കൊലപ്പെടുത്തിയ ശേഷം സഹോദരൻ ജീവനൊടുക്കി  (6 hours ago)

സിപിഎം സംസ്ഥാന കമ്മിറ്റി അംഗവും ഡിവൈഎഫ്‌ഐ അഖിലേന്ത്യാ വൈസ്‌ പ്രസിഡന്‍റുമായ വി വസീഫിന്‍റെ ഉമ്മ വഹീദ അന്തരിച്ചു...  (6 hours ago)

Malayali Vartha Recommends