Widgets Magazine 

27
Oct / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


'സുഹൈലിന്റെ കാർ സ്കൂട്ടറിൽ ഇടിച്ചു; ഞങ്ങൾ പേടിച്ചു': നെടുമ്പാശേരി കേസിൽ സുഹൈലിന് കുരുക്കായി ശബ്ദസന്ദേശം...


പിണറായി വിജയന്റെ അപ്പീൽ ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു; എഫ്‌ഐആർ നടപടികൾ പാടില്ലെന്ന് നിർദ്ദേശം...


ദുബൈയിൽ ഷട്ടിൽ കളിക്കിടെ മലയാളി കുഴഞ്ഞുവീണ് മരിച്ചു.. ഉടന്‍ തന്നെ സി.പി.ആര്‍ നല്‍കുകയും ആശുപത്രിയിലെത്തിക്കുകയും ചെയ്തെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല..


അതിർത്തികൾ അടച്ച പാക്കിസ്ഥാൻ, സ്വയം വെട്ടിലായതോടെ തീരുമാനം തിരുത്തി.."LPG കിട്ടാനില്ല വില 7500 രൂപ! വില 13,000 രൂപയിലേക്ക്..അതിർത്തി അടച്ച് 8 ന്റെ പണി ഒടുവിൽ മുട്ടുമടക്കി രാജ്യം..


ചേരാനല്ലൂർ അപകടം...പതിനേഴുകാരന്റെ വേഗപ്പാച്ചിലിൽ പൊലിഞ്ഞത് ഒരു കുടുംബത്തിന്റെ അത്താണി..കരഞ്ഞ് തളർന്ന് മക്കൾ..നീതിയില്ലെന്ന് ബന്ധുക്കൾ..

ദിവ്യയെ തൊടുന്നോടാ ചാടിയിറങ്ങി ഗോവിന്ദൻ ദിവ്യക്ക് വേണ്ടി കൂട്ടനിലവിളി പാർട്ടി ആപ്പീസിൽ അടി പൊട്ടി

25 OCTOBER 2026 10:22 PM IST
മലയാളി വാര്‍ത്ത

എ.ഡി.എം നവീന്‍ ബാബുവിന്റെ ആത്മഹത്യാ കേസില്‍ പ്രതിയായ മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യയെ പാര്‍ട്ടി ഭാരവാഹിത്വത്തിലേക്ക് തിരിച്ചെടുക്കുന്നതില്‍ സി.പി.എം സംസ്ഥാന നേതൃത്വം നിലപാട് കടുപ്പിക്കുന്നു. ദിവ്യയെ പാര്‍ട്ടി ജില്ലാ കമ്മിറ്റിയിലേക്ക് തിരിച്ചെടുക്കണമെന്ന ചില നേതാക്കളുടെ ആവശ്യം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ കര്‍ശനമായി എതിര്‍ത്തതായാണ് വിവരം. കേസില്‍ നിരപരാധിത്വം തെളിയിക്കപ്പെടുന്നത് വരെ കടുത്ത തീരുമാനങ്ങളില്‍ മാറ്റമുണ്ടാകില്ലെന്ന ഗോവിന്ദന്റെ നിലപാടാണ് പാര്‍ട്ടിയില്‍ സര്‍വ്വത്ര ശരിയെന്ന ചര്‍ച്ച ഉയര്‍ത്തുന്നത്.

തുടര്‍ച്ചയായ മൂന്നാം ഭരണമെന്ന ഇടത് സ്വപ്നങ്ങള്‍ക്ക് വലിയ തിരിച്ചടിയായ സംഭവങ്ങളില്‍ ഒന്നായിരുന്നു നവീന്‍ ബാബുവിന്റെ ദാരുണമായ മരണം. ഈ വിഷയം പൊതുസമൂഹത്തില്‍ ഉണ്ടാക്കിയ വലിയ പ്രതിഷേധവും ജനവികാരവും പാര്‍ട്ടിക്ക് നല്‍കിയ ആഘാതം ചെറുതല്ല. വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളില്‍ ഈ പാപം ചുമക്കേണ്ടി വരുമെന്ന ഭയം പാര്‍ട്ടിക്കുണ്ട്. അതിനാല്‍ തന്നെ ജനങ്ങള്‍ മറക്കാത്ത ഒരു വിഷയത്തില്‍ കുറ്റാരോപിതയായ നേതാവിന് ഇളവ് നല്‍കുന്നത് വന്‍ തിരിച്ചടിയാകുമെന്നാണ് കരുതപ്പെടുന്നത്.

 

 

ബ്രാഞ്ച് കമ്മിറ്റിയിലേക്ക് തരംതാഴ്ത്തിയ പാര്‍ട്ടി നടപടി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് പി.പി. ദിവ്യ സി.പി.എം കേന്ദ്ര നേതൃത്വത്തിന് പരാതി നല്‍കിയതോടെയാണ് വിഷയം വീണ്ടും ചൂടുപിടിച്ചത്. കത്ത് ലഭിച്ച കാര്യം ജനറല്‍ സെക്രട്ടറി എം.എ. ബേബി സ്ഥിരീകരിക്കുകയും ചെയ്തു. എന്നാല്‍ അന്തിമ തീരുമാനം എടുക്കേണ്ടത് സംസ്ഥാന ഘടകമാണെന്ന നിലപാടില്‍ കേന്ദ്ര നേതൃത്വവും ഉറച്ചുനില്‍ക്കുകയാണ്. കണ്ണൂരില്‍ ചേര്‍ന്ന വിശാല ജില്ലാ കമ്മിറ്റി യോഗത്തില്‍ ദിവ്യയ്ക്കായി മുതിര്‍ന്ന നേതാക്കളായ പി.കെ. ശ്രീമതിയും ഇ.പി. ജയരാജനും രംഗത്തെത്തിയിരുന്നു. നിലവിലുള്ള ഒഴിവുകളിലേക്ക് ദിവ്യയെ പരിഗണിക്കണമെന്ന് ഇരുവരും ആവശ്യപ്പെട്ടെങ്കിലും എം.വി. ഗോവിന്ദന്‍ അത് നിഷ്‌കരുണം തള്ളുകയായിരുന്നു. ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷിനും ദിവ്യയോട് സഹതാപ നിലപാടാണുള്ളത്.

തരംതാഴ്ത്തലിന് പകരം പാപ്പിനിശ്ശേരി ഏരിയാ കമ്മിറ്റിയുടെ ചുമതല നല്‍കാമെന്ന വാഗ്ദാനം പാര്‍ട്ടി തനിക്ക് നല്‍കിയിരുന്നെന്നും എന്നാല്‍ ദിവ്യ അത് നിരസിക്കുകയായിരുന്നു എന്നുമാണ് പുറത്തുവരുന്ന സൂചനകള്‍. എന്നാല്‍ തനിക്ക് അര്‍ഹമായ പദവികള്‍ തിരികെ വേണമെന്ന ശാഠ്യത്തിലാണ് ദിവ്യ കേന്ദ്ര നേതൃത്വത്തിലേക്ക് വരെ അപ്പീലുമായി പോയത്. ദിവ്യയെ ഇപിയും ശ്രീമതിയും രാഗേഷും അനുകുലിക്കുന്നത് കണ്ണൂര്‍ സിപിഎമ്മില്‍ പുതിയ ചേരിയുടെ സമവാക്യ സൂചനയാണ്.

 

 

ജനാധിപത്യ മഹിളാ അസോസിയേഷന്‍ ഭാരവാഹിത്വത്തില്‍ നിന്ന് തന്ന ഒഴിവാക്കിയത് ചില നേതാക്കളുടെ വ്യക്തിപരമായ പകപോക്കലാണെന്ന് ദിവ്യ കേന്ദ്രത്തിന് അയച്ച കത്തില്‍ ആരോപിക്കുന്നു. മറ്റ് പല നേതാക്കള്‍ക്കെതിരെയും കേസുകള്‍ നിലനില്‍ക്കുന്നുണ്ടെങ്കിലും തന്നോട് മാത്രമാണ് പാര്‍ട്ടി വിവേചനം കാണിക്കുന്നതെന്നാണ് ദിവ്യയുടെ പ്രധാന പരാതി. ഫലത്തില്‍ മാസപ്പടി കേസില്‍ പിണറായിയ്‌ക്കെതിരായ നീക്കങ്ങളുടെ പശ്ചാത്തലത്തിലാണ് ദിവ്യയുടെ നീക്കങ്ങള്‍.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ട്രെയിനില്‍ കാഴ്ചപരിമിതിയുള്ള സ്ത്രീക്കു നേരെ യുവാവിന്റെ അതിക്രമം  (1 hour ago)

അടിമാലിയില്‍ മദ്യലഹരിയില്‍ ജ്യേഷ്ഠന്റെ കുത്തേറ്റ് അനുജന്‍ കൊല്ലപ്പെട്ടു  (2 hours ago)

കേരള പി എസ് സി ചെയർമാൻ ജയിലിലേക്ക്? പഞ്ചാബ് പി എസ് സി ചെയർമാന് സമാനം ! സിദുവിന്റെ വഴിയിലേക്ക് ബൈജുവും...  (2 hours ago)

പിഎസ്‌സി പരീക്ഷാ ക്രമക്കേടില്‍ അഡിഷണല്‍ സെക്രട്ടറി ആര്‍ ഹരിക്ക് സസ്‌പെന്‍ഷന്‍  (2 hours ago)

ജഡ്ജി ആയാലും വാദിയായാലും നിയമം ഒരുപോലെ..! നേരിട്ട് വന്ന് വിശദീകരിക്കട്ടെ ഹൈക്കോടതി..! ജഡ്ജിയച്ഛന്റെ അറസ്റ്റ് ഉടൻ..  (2 hours ago)

ഇന്നലെ കൊടുംമഴ കഴിഞ്ഞ് ആ മൂന്ന് മരണം... എല്ലാം! ദൈവമേ, ഇത് എങ്ങനെ സഹിക്കും... നിലവിളിച്ച് ബന്ധുക്കൾ."  (2 hours ago)

ഡാമുകൾ തുറന്നു..!രാത്രിയിൽ 2 മണിക്കൂർ നിർത്താതെ മഴ! അവധി..!ഇന്ന് രാത്രിയും സൂക്ഷിക്കണം...ജനങ്ങൾ ക്യാമ്പിലേക്ക്  (2 hours ago)

104 km വേഗതയിൽ കാർ ചെറുക്കന്റെ ഫോണിൽ തെളിവ്..! ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിൽ രാത്രിക്ക് രാത്രി നടന്നത്..!!  (2 hours ago)

ജഡ്ജി തന്ത മൂന്ന് വർഷം ജയിലിൽ കിടക്കും..! സ്റ്റേഷൻ വളഞ്ഞ് പിള്ളേർ,കത്തിച്ചു കുഴഞ്ഞുവീണ് മരിച്ച ജയന്റെ മകൾ  (2 hours ago)

ദുബായ് വേള്‍ഡ് ട്രേഡ് സെന്റര്‍ പദ്ധതിയിലെ അവസാന പാലവും ഉടന്‍ തുറക്കും  (2 hours ago)

ഇറാന്റെ ആ വജ്രായുധം തകര്‍ക്കുമെന്ന് അമേരിക്ക !! 'ലൂക്കാസിനെ' വീഴ്ത്തി തിരിച്ചടിച്ചു IRGC കേന്ദ്രങ്ങള്‍ റഡാറില്‍  (2 hours ago)

സൗദിയില്‍ കുടുങ്ങിയ ഉംറ തീര്‍ഥാടകര്‍ക്ക് സഹായവുമായി ഇന്ത്യന്‍ കോണ്‍സുലേറ്റ്  (3 hours ago)

അഴിമതിക്കേസില്‍ മുന്‍ തമിഴ്‌നാട് വിദ്യാഭ്യാസ മന്ത്രി അറസ്റ്റില്‍  (3 hours ago)

ഇന്ത്യ സഖ്യത്തിന്റെ റാലിക്ക് മുന്നോടിയായി കോണ്‍ഗ്രസിനെ ലക്ഷ്യമിട്ട് ബിജെപി  (4 hours ago)

നാഷണല്‍ ഹെല്‍ത്ത് മിഷനില്‍ വിവിധ തസ്തികകളില്‍ അവസരം  (5 hours ago)

Malayali Vartha Recommends