Widgets Magazine 

26
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


'സുഹൈലിന്റെ കാർ സ്കൂട്ടറിൽ ഇടിച്ചു; ഞങ്ങൾ പേടിച്ചു': നെടുമ്പാശേരി കേസിൽ സുഹൈലിന് കുരുക്കായി ശബ്ദസന്ദേശം...


പിണറായി വിജയന്റെ അപ്പീൽ ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു; എഫ്‌ഐആർ നടപടികൾ പാടില്ലെന്ന് നിർദ്ദേശം...


ദുബൈയിൽ ഷട്ടിൽ കളിക്കിടെ മലയാളി കുഴഞ്ഞുവീണ് മരിച്ചു.. ഉടന്‍ തന്നെ സി.പി.ആര്‍ നല്‍കുകയും ആശുപത്രിയിലെത്തിക്കുകയും ചെയ്തെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല..


അതിർത്തികൾ അടച്ച പാക്കിസ്ഥാൻ, സ്വയം വെട്ടിലായതോടെ തീരുമാനം തിരുത്തി.."LPG കിട്ടാനില്ല വില 7500 രൂപ! വില 13,000 രൂപയിലേക്ക്..അതിർത്തി അടച്ച് 8 ന്റെ പണി ഒടുവിൽ മുട്ടുമടക്കി രാജ്യം..


ചേരാനല്ലൂർ അപകടം...പതിനേഴുകാരന്റെ വേഗപ്പാച്ചിലിൽ പൊലിഞ്ഞത് ഒരു കുടുംബത്തിന്റെ അത്താണി..കരഞ്ഞ് തളർന്ന് മക്കൾ..നീതിയില്ലെന്ന് ബന്ധുക്കൾ..

ജലീലിന് എൻ ഐ എ വക മുട്ടൻ പണി മതഗ്രന്ഥം വന്ന ദിവസത്തെ വീഡിയോ മുക്കിക്കളഞ്ഞു? കോൺസുലേറ്റിൽ വൻ തിരിമറി! ഇടത്തു നിന്നായാലും വലത്തു നിന്നായാലും പണി വരുന്നത് പിണറായിക്കു നേർക്ക്

18 AUGUST 2020 09:18 PM IST
മലയാളി വാര്‍ത്ത

More Stories...

'സുഹൈലിന്റെ കാർ സ്കൂട്ടറിൽ ഇടിച്ചു; ഞങ്ങൾ പേടിച്ചു': നെടുമ്പാശേരി കേസിൽ സുഹൈലിന് കുരുക്കായി ശബ്ദസന്ദേശം...

പിണറായി വിജയന്റെ അപ്പീൽ ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു; എഫ്‌ഐആർ നടപടികൾ പാടില്ലെന്ന് നിർദ്ദേശം...

ചേരാനല്ലൂർ അപകടം...പതിനേഴുകാരന്റെ വേഗപ്പാച്ചിലിൽ പൊലിഞ്ഞത് ഒരു കുടുംബത്തിന്റെ അത്താണി..കരഞ്ഞ് തളർന്ന് മക്കൾ..നീതിയില്ലെന്ന് ബന്ധുക്കൾ..

രാജ്യത്ത് ആദ്യമായി സഹകരണ മേഖലയുടെ കീഴിൽ യാത്രാ വിമാന സർവീസ് ആരംഭിക്കാൻ അനുമതി നൽകി സംസ്ഥാന സർക്കാർ

മലപ്പുറത്ത് കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ അധ്യാപകന് ദാരുണാന്ത്യം, സുഹൃത്ത് പരുക്കേറ്റ് ആശുപത്രിയിൽ

എന്നാലും മന്ത്രിക്ക് എങ്ങനെ വരുമെന്ന് ആരെങ്കിലും കരുതിയോ ,ഇടത്തു നിന്നായാലും വലത്തു നിന്നായാലും പണി വരുന്നത് പിണറായിക്കു നേർക്കാണ് .സംസ്ഥാന മുഖ്യൻ അല്ലെ ,എല്ലാം അനുഭവിച്ചേ മതിയാവുകയുള്ളു എന്നായിരിക്കും. കേരളത്തിൽ നടക്കുന്ന കമ്മീഷൻ തട്ടിപ്പുകളെ കുറിച്ച് മുഖ്യന് ഒന്നും അറിയില്ല .മന്ത്രിസഭയിലെ ഉന്നതവിദ്യാഭ്യാസ മന്ത്രിയുടെ രഹസ്യ സന്ദർശനവും മനസിലാക്കാൻ കഴിഞ്ഞില്ല. എല്ലാം സ്വാഭാവികം തന്നെ ,തിരക്കുള്ള ആളല്ലേ.

പക്ഷെ ഒരു സംശയം പ്രോട്ടോക്കോൾ ഓഫീസറുടെ ഈ മറുപടി മന്ത്രിസഭയ്ക്ക് ദോഷമല്ലേ. സത്യത്തിൽ ശിവശങ്കറിന്റെ മാത്രം എടുത്തു കളഞ്ഞാൽ എല്ലാം കെട്ടടങ്ങും എന്ന് കരുതിയ പിണറായിക്ക് അടിപതറിയിരിക്കുന്നതു ഇവിടെയാണ്. മന്ത്രി ജലീൽ നടത്തിയ സി ആപ്റ്റിലെ ഇടപാടിനെക്കുറിച്ച് ഇതുവരെയും ഒരു വ്യക്തതയും വന്നിട്ടില്ല എന്ന് കരുതി ആശ്വസിക്കാൻ വരട്ടെ ,തെളിവുകൾ ഒന്നൊന്നായി കുടഞ്ഞെടുക്കാനാണ് എൻ ഐ എ വീണ്ടും വരുന്നത്. ഉന്നത ഉദ്യോഗസ്ഥരുമായുള്ള രഹസ്യ ഇടപാടുകൾ ചട്ടലംഘനം നടത്തിയാണ് ചെയ്തതെന്നാണ് വിദേശ മന്ത്രലയത്തിനു അയച്ച റിപ്പോർട്ടിൽ പറയുന്നത് .ഇത് മന്ത്രിയുടെ മേൽ വീണിരിക്കുന്ന ഏറ്റവും വലിയ ആരോപണമാണ് .താൻ മതഗ്രന്ഥം വിതരണം ചെയ്തത് തെറ്റാണെങ്കിൽ തൂക്കികൊല്ലട്ടെ എന്ന് പറഞ്ഞു ആണയിടാൻ കഴിയില്ല. അതിനു പല കാരണങ്ങളും അന്വേഷണ ഉദ്യോഗസ്ഥരോട് നേരിട്ട് ബോധ്യപ്പെടുത്തേണ്ടി വരും എന്ന് തന്നെയാണ് വ്യക്തമാവുന്നത്. കോൺസുലേറ്റുമായുള്ള ബന്ധത്തെക്കുറിച്ചു കൂടുതൽ വ്യക്തത വരുത്താൻ വരുംദിവസങ്ങളിൽ ജലീലിന്റെ മൊഴി രേഖപ്പെടുത്താനും സാധ്യതയുണ്ട്. ഉൾപ്പെടെയുള്ള പാഴ്സലുകൾ കോൺസുലേറ്റിലെത്തിയ തീയതികളിലെ സിസിടിവി ദൃശ്യങ്ങൾ കസ്റ്റംസ് ആവശ്യപ്പെട്ടെങ്കിലും കോൺസുലേറ്റിലെ ഉദ്യോഗസ്ഥർ പ്രതികരിച്ചിട്ടില്ല. സംസ്ഥാന മന്ത്രിസഭയിൽ ഒരംഗമായ ജലീൽ നിരവധി തവണ പ്രോട്ടോകോൾ ഓഫീസറുടെ കണ്ണുവെട്ടിച്ചതാണ് ഏറ്റവും വലിയ ഗുലുമാലായിരിക്കുന്നത്. അനധികൃധമായി കോൺസുലേറ്റിൽ ബന്ധം സ്ഥാപിച്ചതും വിദേശ മന്ത്രലയത്തിന്റെ ശ്രദ്ധയിൽ പെടുത്താതെ തരത്തിൽ അദ്ദേഹം നടത്തിയ ഇടപാടുകളും അന്വേഷണ സംഘത്തിന് സംശയത്തിന്റെ വഴിയൊരുക്കുകയാണ്. ഇടിവെട്ടിയവനെ പാമ്പ്ക ടിച്ച അവസ്ഥയാണ് ജലീലിനുള്ളത് .സ്വകാര്യ ഇടപാടുകളെ മറയ്ക്കാൻ വേണ്ടിയുള്ള നുണപ്രചാരണമാണ് മതഗ്രധവിതരണമെന്നും അതുപോലും ചട്ടവിരുദ്ധമാണെന്നുമാണ് പ്രതിപക്ഷം ആരോപിക്കുന്നത്.

നയതന്ത്ര പാഴ്സൽ എത്തിയതുമായി ബന്ധപ്പെട്ട് മന്ത്രി കെ.ടി. ജലീലിന് കുരുക്ക് മുറുകുന്നു എന്നാണ് ഇപ്പോൾ വ്യക്തമാകുന്നത്. രണ്ടുവര്‍ഷമായി നയതന്ത്ര പാഴ്സലുകള്‍ക്ക് അനുമതി നല്‍കിയിട്ടില്ലെന്ന് സംസ്ഥാന സര്‍ക്കാരിന്റെ പ്രോട്ടോകോള്‍ ഓഫീസര്‍ ബി. സുനില്‍കുമാര്‍ കസ്റ്റംസിന് മറുപടി നല്‍കിയത് മന്ത്രിക്ക് തിരിച്ചടി ആയിരിക്കുകയാണ്. പ്രോട്ടോക്കോളിനു പുല്ലുവില കല്പിച്ചു ചട്ടങ്ങള്‍ ലംഘിച്ച് തന്നെയാണ് ജലീല്‍ ഇടപെടൽ നടത്തിയതെന്ന് വ്യക്തമായിരിക്കുകയാണ് .സംസ്ഥാനത്ത് വരുന്ന നയതന്ത്ര പാഴ്സലുകൾക്ക് അനുമതി നൽകുന്നത് പ്രോട്ടോകോൾ ഓഫീസറാണ്. ഇദ്ദേഹത്തിന്റെ സമ്മതപത്രം ഹാജരാക്കിയാൽ മാത്രമെ പാഴ്സൽ വിട്ടുനൽകൂ.

പാഴ്സൽ വിട്ടു നൽകിയതായി അറിയിച്ച് പ്രോട്ടോകോൾ ഓഫീസർക്കും കത്തു നൽകും ,എന്നാൽ അത്തരം നടപടികൾ ഉണ്ടായില്ല. എൻഐഎയ്ക്ക് ഉടൻ തന്നെ മറുപടി നൽകുമെന്നാണ് പ്രോട്ടോകോൾ ഓഫീസർ ഇപ്പോൾ അറിയിച്ചിരിക്കുന്നത്. യുഎഇ കോൺസുലേറ്റുമായി മന്ത്രി കെ.ടി. ജലീൽ പല കാര്യങ്ങൾക്കും ബന്ധപ്പെട്ടതു പ്രോട്ടോകോൾ ലംഘിച്ചാണെന്ന് അന്വേഷണ ഏജൻസികൾ വിദേശകാര്യ മന്ത്രാലയത്തിനു നേരത്തെ തന്നെ റിപ്പോർട്ടു നൽകിയിരുന്നു. മന്ത്രിമാർ നേരിട്ടു വിദേശ രാജ്യങ്ങളുടെ ഓഫിസുമായി ബന്ധപ്പെടരുതെന്ന നിർദേശം ലംഘിച്ച ജലീൽ 2018നുശേഷം നിരവധി സ്വകാര്യ സന്ദർശനങ്ങൾ യുഎഇ കോൺസുലേറ്റിൽ നടത്തിയെന്നാണു റിപ്പോർട്ടിൽ പറയുന്നത്. ചട്ടലംഘനം സംബന്ധിച്ച കാര്യങ്ങളിൽ നടപടിയെടുക്കേണ്ടതു വിദേശകാര്യ മന്ത്രാലയമാണ്.നയതന്ത്ര ബാഗേജിലൂടെ മതഗ്രന്ഥങ്ങൾ കൊണ്ടുവരരുതെന്ന നിയമം ലംഘിച്ചതിനൊപ്പം സർക്കാർ സ്ഥാപനത്തിന്റെ വാഹനത്തിൽ അതു വിതരണം ചെയ്തതും ഗുരുതരമായ വീഴ്ചയാണെന്നു തന്നെയാണ് റിപ്പോർട്ടിൽ പറയുന്നത്. സംസ്ഥാന പ്രോട്ടോകോൾ ഓഫിസറെ ഒഴിവാക്കിയാണ് ജലീൽ യുഎഇ കോൺസുലേറ്റുമായി ബന്ധം സ്ഥാപിച്ചതെന്ന് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.മന്ത്രിസഭയിൽ നിന്നും ജലീലിനെ പുറത്താക്കുമോ അതോ ആ ഭാരം കൂടി മുഖ്യമന്ത്രി ചുമക്കുമോ എന്ന് കാത്തിരുന്ന് കാണാം .

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഒരു മുഖം വ്യത്യസ്ഥമായ ഭാവങ്ങൾ; മായൻ്റെ പുതിയ ലുക്കിനോടൊപ്പം ടീസർ അനൗൺസ്മെൻ്റും!!!  (3 minutes ago)

സാഗർ സൂര്യയുടെ ജേക്കബ്ബ് എന്ന കഥാപാത്രവുമായി ഭൗമയുടെ പുതിയ ലുക്ക്!!  (12 minutes ago)

'സുഹൈലിന്റെ കാർ സ്കൂട്ടറിൽ ഇടിച്ചു; ഞങ്ങൾ പേടിച്ചു': നെടുമ്പാശേരി കേസിൽ സുഹൈലിന് കുരുക്കായി ശബ്ദസന്ദേശം...  (57 minutes ago)

പിണറായി വിജയന്റെ അപ്പീൽ ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു; എഫ്‌ഐആർ നടപടികൾ പാടില്ലെന്ന് നിർദ്ദേശം...  (1 hour ago)

നവവധു ഹോട്ടല്‍ മുറിയില്‍ കുഴഞ്ഞുവീണ് മരിച്ചു  (1 hour ago)

മൂന്നാം നിലയിലെ ബാല്‍ക്കണിയില്‍ നിന്ന് മുറുക്കിത്തുപ്പിയ 65കാരന്‍ ഷോക്കേറ്റ് മരിച്ചു  (2 hours ago)

Dubai നെഞ്ചുപൊട്ടി പ്രവാസി മലയാളികൾ  (2 hours ago)

Pakistan- അതിർത്തി അടച്ചുള്ള അഭ്യാസം ചീറ്റി!  (2 hours ago)

KochiAccident ജഡ്ജി ഹൈക്കോടതിക്ക് വിശദീകരണം നൽകണം  (2 hours ago)

രാജ്യത്ത് ആദ്യമായി സഹകരണ മേഖലയുടെ കീഴിൽ യാത്രാ വിമാന സർവീസ് ആരംഭിക്കാൻ അനുമതി നൽകി സംസ്ഥാന സർക്കാർ  (4 hours ago)

മലപ്പുറത്ത് കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ അധ്യാപകന് ദാരുണാന്ത്യം, സുഹൃത്ത് പരുക്കേറ്റ് ആശുപത്രിയിൽ  (5 hours ago)

വളരെയധികം അനുകൂലവും സാമ്പത്തിക കാര്യങ്ങളിൽ മികച്ച പുരോഗതിയും നൽകുന്ന വാരക്ഷ്  (5 hours ago)

വഡോദരയിലെ ബിസിഎ സ്റ്റേഡിയത്തിൽ നടന്ന രണ്ടാം ഏകദിനത്തിൽ സിംബാബ്‌വെ വനിതകൾക്കെതിരെ 121 റൺസിന്റെ വമ്പൻ ജയത്തോടൊപ്പം ഏകദിന പരമ്പരയും സ്വന്തമാക്കി ഇന്ത്യ  (6 hours ago)

നെടുമ്പാശ്ശേരി വാഹനാപകടം... പ്രതികളുടെ ജാമ്യാപേക്ഷ ഇന്ന് പരി​ഗണിക്കും...  (6 hours ago)

സ്വര്‍ണവിലയില്‍ ഇന്നും നേരിയ മുന്നേറ്റം... പവന് 120 രൂപയുടെ വർദ്ധനവ്  (6 hours ago)

Malayali Vartha Recommends