അമ്പട കേമാ ,മന്ത്രിക്കുട്ടാ ........ ജലീൽ ശിവശങ്കറെ കടത്തിവെട്ടി എൻ ഐ എ തിരുമ്പി വന്താച്ച് ; എല്ലാ കള്ളക്കളിയും ഒടുവിൽ പുറത്തായപ്പോൾ ,ശിവശങ്കരൻ പോലും അന്തവിട്ടു പോകുന്ന അവസ്ഥ; മന്ത്രി ജലീലിനെ പൊളിച്ചടുക്കി പ്രോട്ടോകോള്‍ ഓഫീസര്‍

മന്ത്രിമാരെല്ലാം ഇങ്ങനെ തുടങ്ങിയാൽ കോണ്‍സുലേറ്റ് അടച്ചുപൂട്ടേണ്ടി വരും .അമ്മാതിരി പണിയല്ലേ ജലീൽ മന്ത്രി ഒപ്പിച്ചുവച്ചത്. എല്ലാ കള്ളക്കളിയും ഒടുവിൽ പുറത്തായപ്പോൾ ,ശിവശങ്കരൻ പോലും അന്തവിട്ടു പോകുന്ന അവസ്ഥയാണ്. മന്ത്രി പദവി ഉള്ളതിനാൽ അന്വേഷണത്തെ ഒരു ഘട്ടത്തിലും ഭയക്കേണ്ട എന്ന അവസ്ഥ മാറാൻ സാദ്ധ്യത ഉണ്ട്. കാരണം ശിവശങ്കർ ഒരു പക്കാ ഫ്രോഡ് തന്നെയാണെന്ന് സംസ്ഥാന സർക്കാർ തുറന്നടിച്ച സാഹചര്യത്തിൽ സ്വന്തന്ത്രനായ മന്ത്രി ജലീലിനെയും പാർട്ടി ചാടിക്കാൻ സാധ്യതയുണ്ട്. പക്ഷെ ജലീലിനെ വിചാരിക്കുമ്പോലെ ഉപേക്ഷിക്കാനും പാർട്ടിക്ക് കഴിയാത്ത മറ്റൊരു കാരണം കുഞ്ഞാലിക്കുട്ടിയെ മലർത്തിയടിച്ചവൻ എന്ന ആ അലങ്കാരവും മലപ്പുറത്തെ തെക്കൻ മേഖലകളിൽ അദ്ദേഹത്തിനുള്ള സ്വാധീനവും തന്നെയാണ്.
പക്ഷെ കേസ് കേസിന്റെ വഴിക്ക് തന്നെ പോകും. സംസ്ഥാന മന്ത്രിസഭയിൽ ഒരംഗമായ ജലീൽ നിരവധി തവണ പ്രോട്ടോകോൾ ഓഫീസറുടെ കണ്ണുവെട്ടിച്ചതാണ് ഏറ്റവും വലിയ ഗുലുമാലായിരിക്കുന്നത്. അനധികൃധമായി കോൺസുലേറ്റിൽ ബന്ധം സ്ഥാപിച്ചതും വിദേശ മന്ത്രലയത്തിന്റെ ശ്രദ്ധയിൽ പെടുത്താതെ തരത്തിൽ അദ്ദേഹം നടത്തിയ ഇടപാടുകളും അന്വേഷണ സംഘത്തിന് സംശയത്തിന്റെ വഴിയൊരുക്കുകയാണ്. ഇടിവെട്ടിയവനെ പാമ്പ്കടിച്ച അവസ്ഥയാണ് ജലീലിനുള്ളത്. സ്വകാര്യ ഇടപാടുകളെ മറയ്ക്കാൻ വേണ്ടിയുള്ള നുണപ്രചാരണമാണ് മതഗ്രധവിതരണമെന്നും അതുപോലും ചട്ടവിരുദ്ധമാണെന്നുമാണ് പ്രതിപക്ഷം ആരോപിക്കുന്നത്. നയതന്ത്ര പാഴ്സൽ എത്തിയതുമായി ബന്ധപ്പെട്ട് മന്ത്രി കെ.ടി. ജലീലിന് കുരുക്ക് മുറുകുന്നു എന്നാണ് ഇപ്പോൾ വ്യക്തമാകുന്നത്. രണ്ടുവര്‍ഷമായി നയതന്ത്ര പാഴ്സലുകള്‍ക്ക് അനുമതി നല്‍കിയിട്ടില്ലെന്ന് സംസ്ഥാന സര്‍ക്കാരിന്റെ പ്രോട്ടോകോള്‍ ഓഫീസര്‍ ബി. സുനില്‍കുമാര്‍ കസ്റ്റംസിന് മറുപടി നല്‍കിയത് മന്ത്രിക്ക് തിരിച്ചടി ആയിരിക്കുകയാണ് .
പ്രോട്ടോക്കോളിനു പുല്ലുവില കല്പിച്ചു ചട്ടങ്ങള്‍ ലംഘിച്ച് തന്നെയാണ് ജലീല്‍ ഇടപെടൽ നടത്തിയതെന്ന് വ്യക്തമായിരിക്കുകയാണ്. സംസ്ഥാനത്ത് വരുന്ന നയതന്ത്ര പാഴ്സലുകൾക്ക് അനുമതി നൽകുന്നത് പ്രോട്ടോകോൾ ഓഫീസറാണ്. ഇദ്ദേഹത്തിന്റെ സമ്മതപത്രം ഹാജരാക്കിയാൽ മാത്രമെ പാഴ്സൽ വിട്ടുനൽകൂ.
പാഴ്സൽ വിട്ടു നൽകിയതായി അറിയിച്ച് പ്രോട്ടോകോൾ ഓഫീസർക്കും കത്തു നൽകും ,എന്നാൽ അത്തരം നടപടികൾ ഉണ്ടായില്ല. എൻഐഎയ്ക്ക് ഉടൻ തന്നെ മറുപടി നൽകുമെന്നാണ് പ്രോട്ടോകോൾ ഓഫീസർ ഇപ്പോൾ അറിയിച്ചിരിക്കുന്നത്. യുഎഇ കോൺസുലേറ്റുമായി മന്ത്രി കെ.ടി. ജലീൽ പല കാര്യങ്ങൾക്കും ബന്ധപ്പെട്ടതു പ്രോട്ടോകോൾ ലംഘിച്ചാണെന്ന് അന്വേഷണ ഏജൻസികൾ വിദേശകാര്യ മന്ത്രാലയത്തിനു നേരത്തെ തന്നെ റിപ്പോർട്ടു നൽകിയിരുന്നു. മന്ത്രിമാർ നേരിട്ടു വിദേശ രാജ്യങ്ങളുടെ ഓഫിസുമായി ബന്ധപ്പെടരുതെന്ന നിർദേശം ലംഘിച്ച ജലീൽ 2018നുശേഷം നിരവധി സ്വകാര്യ സന്ദർശനങ്ങൾ യുഎഇ കോൺസുലേറ്റിൽ നടത്തിയെന്നാണു റിപ്പോർട്ടിൽ പറയുന്നത്. ചട്ടലംഘനം സംബന്ധിച്ച കാര്യങ്ങളിൽ നടപടിയെടുക്കേണ്ടതു വിദേശകാര്യ മന്ത്രാലയമാണ്. നയതന്ത്ര ബാഗേജിലൂടെ മതഗ്രന്ഥങ്ങൾ കൊണ്ടുവരരുതെന്ന നിയമം ലംഘിച്ചതിനൊപ്പം സർക്കാർ സ്ഥാപനത്തിന്റെ വാഹനത്തിൽ അതു വിതരണം ചെയ്തതും ഗുരുതരമായ വീഴ്ചയാണെന്നു തന്നെയാണ് റിപ്പോർട്ടിൽ പറയുന്നത് . സംസ്ഥാന പ്രോട്ടോകോൾ ഓഫിസറെ ഒഴിവാക്കിയാണ് ജലീൽ യുഎഇ കോൺസുലേറ്റുമായി ബന്ധം സ്ഥാപിച്ചതെന്ന് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. തെളിവുകൾ ശേഖരിക്കുന്നതിന്റെ ഭാഗമായാണ് സംസ്ഥാന പ്രോട്ടോകോൾ വിഭാഗത്തിൽനിന്നു രേഖകൾ ആവശ്യപ്പെട്ട് കസ്റ്റംസ് നോട്ടിസ് നൽകിയത്. മതഗ്രന്ഥങ്ങൾ സ്വീകരിച്ചതിനു പുറമേ മറ്റെന്തെങ്കിലും ഇടപാടുകൾ ജലീലിന്റെ ഭാഗത്തുനിന്നുണ്ടായോ എന്നാണു പരിശോധിക്കുന്നത്. അങ്ങനെയെങ്കിൽ അത് സർക്കാരിനെ മൊത്തത്തിലായി ബാധിക്കുന്ന അവസ്ഥയാകും
https://www.facebook.com/Malayalivartha


























