സ്വര്‍ണത്തിന് നാണമില്ല... സ്വര്‍ണക്കടത്ത് കേസ് സ്വപ്നയില്‍ മാത്രം ഒതുങ്ങില്ലെന്ന് കണ്ടെത്തി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്; നെഞ്ചുവേദനയുമായി ആശുപത്രിയിലെത്തിയ സ്വപ്ന പൂര്‍ണ ആരോഗ്യവതി; സ്വര്‍ണക്കടത്തിന് നാട്ടില്‍നിന്ന് ഫണ്ട് കണ്ടെത്താന്‍ സ്വപ്‌ന സുരേഷും സംഘവും ഗള്‍ഫില്‍ ചിത്രീകരിച്ച വീഡിയോ കണ്ടെത്തി കസ്റ്റംസ്

സ്വപ്ന സുരേഷിന് സ്വര്‍ണക്കടത്തുമായുള്ള ബന്ധം അന്വേഷണ സംഘം കണ്ടെത്തിയപ്പോള്‍ ഒരാഴ്ചയ്ക്കുള്ളില്‍ വാര്‍ത്ത കെട്ടടങ്ങുമെന്നാണ് സകലരും കരുതിയത്. എന്നാല്‍ കുറ്റാന്വേഷണ സീരിയല്‍ പോലെ ദിവസവും പുതിയ പുതിയ ട്വിസ്റ്റുകളാണ് വന്നുകൊണ്ടിരിക്കുന്നത്. തനിക്ക് കലശലായ നെഞ്ചുവേദനയെന്ന് സ്വപ്ന സുരേഷ് കോടതിയില്‍ പറഞ്ഞത് അമ്പരപ്പുളവാക്കി. മാത്രമല്ല അന്വേഷണ സംഘത്തിന് ടെന്‍ഷന്‍ കൂട്ടാന്‍ തന്റെ അച്ഛന്‍ മരിച്ചത് നെഞ്ചുവേദന കൊണ്ടാണെന്നും സങ്കടത്തോടെ പറഞ്ഞു. ഇതോടെ കോടതിയുടെ നിര്‍ദേശ പ്രകാരം സ്വപ്നയെ ആശുപത്രിയിലെത്തിച്ചു. എന്നാല്‍ സ്വപ്നയുടെ നെഞ്ചുവേദന അഭിനയമായിരുന്നോ എന്ന ചോദ്യമാണ് പരിശോധനയില്‍ നിന്നും വ്യക്തമായത്. ഇസിജിയില്‍ യാതൊരു ആരോഗ്യ പ്രശ്‌നവും കണ്ടില്ല. മാത്രമല്ല പരിശോധനയില്‍ സ്വപ്ന പൂര്‍ണ ആരോഗ്യവതിയുമാണ്. ഇതോടെ എല്ലാവര്‍ക്കും ആശ്വാസമായി.
അതേസമയം സ്വപ്നയ്‌ക്കെതിരെ ശക്തമായി നീങ്ങുകയാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അഥവാ ഇഡി. സ്വപ്നയും കൂട്ടരും ചെയ്തത് കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമപ്രകാരമുള്ള കുറ്റമാണെന്നും ഏഴുവര്‍ഷം വരെ തടവും പിഴയും ലഭിക്കാവുന്ന കുറ്റമാണിതെന്നും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. വളരെ ഗൗരവമേറിയ കുറ്റമാണിത്. സ്വര്‍ണക്കടത്തിലൂടെ നേടിയ സമ്പാദ്യം ശിവശങ്കറിന്റെ നിര്‍ദേശപ്രകാരം മൂന്നാമതൊരാളുമായി ചേര്‍ന്നെടുത്ത ലോക്കറില്‍ സ്വപ്ന സൂക്ഷിച്ചിരുന്നു. ലോക്കറിലെ സ്വര്‍ണത്തെക്കുറിച്ചും പണത്തെക്കുറിച്ചും സ്വപ്ന നല്‍കുന്ന വിശദീകരണത്തില്‍ പൊരുത്തക്കേടുണ്ട്.
ലോക്കറിന്റെ ഉപയോഗം, പിടിച്ചെടുത്ത സമ്പത്തിന്റെ വിനിമയം എന്നിവയുടെ കണക്കുകളും സമയവും തമ്മില്‍ പൊരുത്തപ്പെടുന്നില്ല. ശിവശങ്കറുമായുള്ള അടുപ്പം സ്വപ്ന സമ്മതിച്ചിരുന്നു. ഇതിനെത്തുടര്‍ന്ന് ശിവശങ്കറിനെ ചോദ്യംചെയ്തു. മുഖ്യമന്ത്രിയുടെ ഓഫീസില്‍ തനിക്ക് സ്വാധീനമുണ്ടെന്ന് സ്വപ്ന വെളിപ്പെടുത്തിയിരുന്നു. ഈ സാഹചര്യത്തില്‍ ജാമ്യം നല്‍കുന്നത് തെളിവു നശിപ്പിക്കാനും സാക്ഷികളെ സ്വാധീനിക്കാനും ഇടയാക്കും. കള്ളപ്പണം വെളുപ്പിക്കാന്‍ അറിഞ്ഞുകൊണ്ട് പ്രതിയെ സഹായിച്ചവരെ വീണ്ടും വിശദമായി ചോദ്യംചെയ്യണം. സ്വപ്നയുടെ ജാമ്യാപേക്ഷയെ എതിര്‍ത്ത് ഇ.ഡി നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. കഴിഞ്ഞതവണ നല്‍കിയ റിപ്പോര്‍ട്ടില്‍ ശിവശങ്കറിനെതിരെ ചൂണ്ടിക്കാട്ടിയ വിവരങ്ങള്‍ ഈ റിപ്പോര്‍ട്ടിലും ആവര്‍ത്തിച്ചിട്ടുണ്ട്.
അതേസമയം കസ്റ്റംസുകാര്‍ മറ്റൊരു നിര്‍ണായക നീക്കം നടത്തിയിരിക്കുകയാണ്. സ്വര്‍ണക്കടത്തിന് വിശ്വാസം നേടാന്‍ സ്വപ്നയും കൂട്ടരും വീഡിയോ വരെ ഉണ്ടാക്കി പ്രചരിച്ചതായാണ് പറയുന്നത്. ഗള്‍ഫില്‍ സ്വര്‍ണം പാക്ക് ചെയ്യുന്ന വീഡിയോയാണ് ചിത്രീകരിച്ച് കള്ളക്കടത്ത് സംഘത്തിലെ പലര്‍ക്കും മൊബൈലില്‍ അയച്ചു കൊടുത്തത്. സ്വര്‍ണക്കടത്തെന്ന് പറഞ്ഞപ്പോള്‍ ആദ്യം നാട്ടിലെ പലരും കരുതിയത് പറ്റിപ്പെന്നാണ്. അവരെക്കൊണ്ട് വിശ്വസിപ്പിക്കാനാണ് ഇത്തരമൊരു വീഡിയോയെടുത്തത്. മാത്രമല്ല സ്വര്‍ണക്കടത്തിന് നാട്ടില്‍നിന്ന് ഫണ്ട് കണ്ടെത്താനുമാണ് ഇത്തരം വീഡിയോ ചിത്രീകരിച്ചത്. സ്വപ്നയുടേയും കൂട്ടരുടേയും അപാര ബുദ്ധി കണ്ട് കസ്റ്റംസിന് ചിരിപൊട്ടി.
നയതന്ത്രചാനല്‍ വഴിയുള്ള സ്വര്‍ണക്കടത്തു കേസിലെ പതിനൊന്നാം പ്രതി അബ്ദുള്‍ ഹമീദിന്റെ ജാമ്യാപേക്ഷയിലാണ് കസ്റ്റംസ് ഇക്കാര്യം കോടതിയില്‍ അറിയിച്ചത്. വെറും ഏഴ് വര്‍ഷം തടവു ലഭിക്കുന്ന കുറ്റമായി മാത്രം നയതന്ത്ര ചാനല്‍ വഴിയുള്ള സ്വര്‍ണക്കടത്തിനെ കാണരുതെന്നും വാദിച്ചു. എന്‍ഐഎയ്ക്ക് പിന്നാലെ എന്‍ഫോഴ്‌സ്‌മെന്റും കസ്റ്റംസും അന്വേഷണം ശക്തമാക്കിയതോടെ സ്വപ്നയുടേയും കൂട്ടരുടേയും കേസ് മുറുകുകയാണ്. മാത്രമല്ല അന്വേഷണം മറ്റുള്ളവരിലേക്കും വ്യാപിക്കുകയാണ്. സ്വര്‍ണക്കടത്തില്‍ ഉള്‍പ്പെട്ട സകലേയും നിയമത്തിന് മുന്നില്‍ കൊണ്ടു വരാനുള്ള ശ്രമത്തിലാണ് ദേശീയ അന്വേഷണ ഏജന്‍സികള്‍. അതിനാല്‍ തന്നെ പലരുടേയും മുട്ടിടിച്ചു തുടങ്ങി.
"
https://www.facebook.com/Malayalivartha


























