തന്നോട് ആര്‍ക്കും സ്നേഹമില്ല.... നിറം കറുപ്പായതിനാല്‍ മനം നൊന്ത് ബിരുദ വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തു... പഠനത്തില്‍ മിടുക്കി, രാവിലെ നടന്ന ഓണ്‍ലൈന്‍ ക്ലാസിലും പങ്കെടുത്തു, ആരതിയുടെ വേര്‍പാട് വീട്ടുകാരെയും നാട്ടുകാരെയും കണ്ണീരിലാഴ്ത്തി

കറുപ്പ് നിറമായതിനാല്‍ മനം നൊന്ത് ബിരുദ വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തു. നെടുമങ്ങാട് ഗവ. കോളേജിലെ രണ്ടാംവര്‍ഷ ഗണിതശാസ്ത്ര വിദ്യാര്‍ത്ഥിനി കൊപ്പം അരശുപറമ്പ് സരസ്വതി ഭവനില്‍ എസ്.എസ്. ആരതിയാണ് (19) മരിച്ചത്. കിടപ്പുമുറിയിലെ ഫാനില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തതായി നെടുമങ്ങാട് പൊലീസ് പറഞ്ഞു.
നിറം കറുപ്പായതിനാല്‍ ആര്‍ക്കും തന്നോട് സ്നേഹമില്ലെന്നാണ് കത്തിലെ ഉള്ളടക്കം. അപകര്‍ഷതാബോധം ആത്മഹത്യയിലേക്കു നയിച്ചതാകാമെന്നാണ് പൊലീസ് സൂചിപ്പിക്കുന്നത്. സ്വകാര്യവാഹന ഡ്രൈവര്‍ സതീഷ്കുമാറിന്റെയും നെടുമങ്ങാട്ടെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരി സിന്ധുവിന്റെയും മകളാണ്. സതീഷ് ഏറെനാള്‍ ഗള്‍ഫില്‍ ഡ്രൈവറായിരുന്നു.
കഴിഞ്ഞദിവസം വൈകിട്ട് അച്ഛനും അമ്മയും വീട്ടില്‍ ഇല്ലാതിരുന്ന സമയത്താണ് ആരതി ഫാനില്‍ കെട്ടിത്തൂങ്ങിയത്. കുളിമുറിയിലായിരുന്ന ഇളയ സഹോദരി ആവണി പുറത്തുവന്നപ്പോള്‍ ഷാളില്‍ തൂങ്ങിയ നിലയില്‍കണ്ട ആതിരയെ ഫാനിലെ കെട്ടുമുറിച്ച് രക്ഷപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. പഠിക്കാന്‍ മിടുക്കിയായിരുന്നു ആരതിയെന്ന് കോളേജിലെ അദ്ധ്യാപകന് പറഞ്ഞു. സംഭവ ദിവസം രാവിലെ നടന്ന ഇംഗ്ളീഷ് ഓണ്‍ലൈന്‍ ക്ളാസിലും പങ്കെടുത്തിരുന്നു. മക്കള്‍ക്കു വേണ്ടി ഓടി നടന്ന് അധ്വാനിക്കുന്ന മാതാപിതാക്കളെ ഒരുനിമിഷം അവള് ഓര്‍ക്കാതെ പോയതെന്തേ. കുഞ്ഞനുജത്തിയെയും. പഠനത്തില്‍ മിടുക്കിയായിരുന്നിട്ടും അവള്‍ക്കിങ്ങനെ തോന്നിയതെങ്ങനെ. ജീവനൊടുക്കാന്‍ ഇനി മറ്റെന്തെങ്കിലും കാരണമുണ്ടാകാമെന്നാണു സംശയം. പോസ്റ്റുമോര്‍ട്ട റിപ്പോര്‍ട്ട് ലഭിച്ച ശേഷം തുടര്‍നടപടികള്‍ ഉണ്ടാകുമെന്ന് പോലീസ് വ്യക്തമാക്കു. നെടുമങ്ങാട് എസ്.ഐ സുനില്‍ ഗോപിയുടെ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റ് നടത്തി മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കൊവിഡ് പരിശോധനയ്ക്ക് വിധേയമാക്കി. പോസ്റ്റുമോര്‍ട്ടത്തിനുശേഷം ഇന്നലെ വൈകിട്ട് വീട്ടുവളപ്പില്‍ സംസ്കരിച്ചു.
"
https://www.facebook.com/Malayalivartha


























