Widgets Magazine 

26
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


'സുഹൈലിന്റെ കാർ സ്കൂട്ടറിൽ ഇടിച്ചു; ഞങ്ങൾ പേടിച്ചു': നെടുമ്പാശേരി കേസിൽ സുഹൈലിന് കുരുക്കായി ശബ്ദസന്ദേശം...


പിണറായി വിജയന്റെ അപ്പീൽ ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു; എഫ്‌ഐആർ നടപടികൾ പാടില്ലെന്ന് നിർദ്ദേശം...


ദുബൈയിൽ ഷട്ടിൽ കളിക്കിടെ മലയാളി കുഴഞ്ഞുവീണ് മരിച്ചു.. ഉടന്‍ തന്നെ സി.പി.ആര്‍ നല്‍കുകയും ആശുപത്രിയിലെത്തിക്കുകയും ചെയ്തെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല..


അതിർത്തികൾ അടച്ച പാക്കിസ്ഥാൻ, സ്വയം വെട്ടിലായതോടെ തീരുമാനം തിരുത്തി.."LPG കിട്ടാനില്ല വില 7500 രൂപ! വില 13,000 രൂപയിലേക്ക്..അതിർത്തി അടച്ച് 8 ന്റെ പണി ഒടുവിൽ മുട്ടുമടക്കി രാജ്യം..


ചേരാനല്ലൂർ അപകടം...പതിനേഴുകാരന്റെ വേഗപ്പാച്ചിലിൽ പൊലിഞ്ഞത് ഒരു കുടുംബത്തിന്റെ അത്താണി..കരഞ്ഞ് തളർന്ന് മക്കൾ..നീതിയില്ലെന്ന് ബന്ധുക്കൾ..

സ്വര്‍ണച്ചിറകില്‍ പറക്കുമ്പോള്‍... തിരുവനന്തപുരം നെയ്യാറ്റിന്‍കരയില്‍ നിന്നും സ്വര്‍ണച്ചിറകില്‍ പറന്നുയര്‍ന്ന സ്വപ്ന സുരേഷിനെ അവിടേയ്ക്ക് തന്നെ കൂട്ടിക്കൊണ്ടു പോകാന്‍ അന്വേഷണ സംഘം; സ്വപ്‌നയുടെ രഹസ്യ സ്വത്തിലേക്കും സഹായികളിലേക്കും അന്വേഷണം നീളുമ്പോള്‍ നെയ്യാറ്റിന്‍കരക്കാര്‍ക്ക് കോള് തന്നെ

19 AUGUST 2020 09:41 AM IST
മലയാളി വാര്‍ത്ത

More Stories...

'സുഹൈലിന്റെ കാർ സ്കൂട്ടറിൽ ഇടിച്ചു; ഞങ്ങൾ പേടിച്ചു': നെടുമ്പാശേരി കേസിൽ സുഹൈലിന് കുരുക്കായി ശബ്ദസന്ദേശം...

പിണറായി വിജയന്റെ അപ്പീൽ ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു; എഫ്‌ഐആർ നടപടികൾ പാടില്ലെന്ന് നിർദ്ദേശം...

ചേരാനല്ലൂർ അപകടം...പതിനേഴുകാരന്റെ വേഗപ്പാച്ചിലിൽ പൊലിഞ്ഞത് ഒരു കുടുംബത്തിന്റെ അത്താണി..കരഞ്ഞ് തളർന്ന് മക്കൾ..നീതിയില്ലെന്ന് ബന്ധുക്കൾ..

രാജ്യത്ത് ആദ്യമായി സഹകരണ മേഖലയുടെ കീഴിൽ യാത്രാ വിമാന സർവീസ് ആരംഭിക്കാൻ അനുമതി നൽകി സംസ്ഥാന സർക്കാർ

മലപ്പുറത്ത് കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ അധ്യാപകന് ദാരുണാന്ത്യം, സുഹൃത്ത് പരുക്കേറ്റ് ആശുപത്രിയിൽ

തിരികെ ഞാന്‍ വരുമെന്ന വാര്‍ത്ത കേള്‍ക്കാന്‍ ഗ്രാമം കൊതിക്കാറുണ്ടല്ലോ... എന്ന സിനിമാ ഗാനം നമ്മുടെ സ്വന്തം സ്വപ്ന സുരേഷിന് വേണ്ടിയാണോ എഴുതിവച്ചതെന്നറിയില്ല. എന്നാല്‍ കാര്യങ്ങള്‍ അതിലേക്കാണ് നീളുന്നത്. തിരുവനന്തപുരത്തെ നെയ്യാറ്റിന്‍കരയിലെ ഗ്രാമത്തില്‍ നിന്നാണ് സ്വപ്ന പൊട്ടിമുളച്ചത്. അവിടെ നിന്നാണ് സ്വപ്ന പടര്‍ന്ന് പന്തലിച്ചത്. നെയ്യാറ്റിന്‍കര മാരായമുട്ടത്താണ് സ്വപ്നയുടെ അമ്മയും സഹോദരനും ഇപ്പോഴും താമസിക്കുന്നത്. അവസാനം അന്വേഷണവും പോകുന്നതും ആ നെയ്യാറ്റിന്‍കരയിലേക്ക് തന്നെ.

സമ്പത്തിനും ഉന്നത സ്വാധീനങ്ങള്‍ക്കും നടുവിലൂടെയായിരുന്നു സ്വപ്നയുടെ വളര്‍ച്ച. മാരായമുട്ടം സ്വദേശിയായ സ്വപ്നയുടെ പിതാവ് സുരേഷ് അബുദാബിയിലെ സുല്‍ത്താന്‍ കുടുംബത്തിലെ പ്രമുഖന്റെ പേഴ്‌സണല്‍ സെക്രട്ടറിമാരിലൊരാളായിരുന്നു. അന്നുമുതല്‍ യുഎഇ യിലെ ഉന്നതരുമായി അടുത്ത ബന്ധം സ്ഥാപിക്കുവാന്‍ സ്വപ്ന ശ്രമിച്ചിരുന്നു. ഈ സമയത്ത് യുഎഇ യിലെ മലയാളി പ്രമുഖരുമായും അടുത്ത ബന്ധമുണ്ടാക്കുവാനും സ്വപ്ന തന്റെ സ്വാധീനമുപയോഗിച്ച് ശ്രമിച്ചു വിജയിച്ചിരുന്നു.

2013ല്‍ അബുദാബിയില്‍ നിന്നും തിരിച്ചെത്തി തിരുവനന്തപുരത്തെ എയര്‍ ഇന്ത്യ സാറ്റ്‌സില്‍ എച്ച്.ആര്‍. വിഭാഗത്തിന്റെ ചുമതലയുള്ള എക്‌സിക്യൂട്ടീവ് മാനേജരായി ജോലിക്കു കയറി. എന്നാല്‍ 2015 ല്‍ അവിടെ വ്യാജ ലൈഗികാരോപണ കേസില്‍ അകപ്പെട്ട് പുറത്തുപോകേണ്ടിവന്നു. ഒരു സീനിയര്‍ ഉദ്യോഗസ്ഥനെതിരെ 17 ഓളം യുവതികളുടെ വ്യാജ ലൈംഗികാരോപണ പരാതി കെട്ടിച്ചമച്ച ഈ കേസില്‍ ഇപ്പോഴും ക്രൈംബ്രാഞ്ച് അന്വേഷണം നടക്കുകയാണ്. എന്നാല്‍ ഈ കേസ് നിലവിലിരിക്കേ തന്നെ 2015 ല്‍ അബുദാബി ബന്ധം ഉപയോഗിച്ച് തിരുവനന്തപുരത്തെ യുഎഇ കോണ്‍സുലേറ്റില്‍ എക്‌സിക്യൂട്ടീവ് സെക്രട്ടറിയായി ചേരുവാനും സ്വപ്നയ്ക്കു കഴിഞ്ഞു. അവിടെ നിന്നാണ് മന്ത്രിമാരും എം. ശിവശങ്കറും ഉള്‍പ്പെടെയുള്ള പ്രമുഖരുമായി കൂട്ടുകൂടിയത്. അവസാനം സ്‌പേസ് പാര്‍ക്കിലേക്കും സ്വര്‍ണത്തിലേക്കും മാറിയപ്പോഴും പഴയ നെയ്യാറ്റിന്‍കരയെ മറന്നില്ല.

സ്വര്‍ണക്കടത്ത്, ഹവാല ഇടപാടുകളിലൂടെ സ്വപ്‌ന സുരേഷ് സമ്പാദിച്ചുകൂട്ടിയ സ്വര്‍ണവും പണവും ഒളിപ്പിക്കാന്‍ ഇപ്പോള്‍ പ്രതികളല്ലാത്തവരുടെ സഹായം ലഭിച്ചിട്ടുണ്ടോയെന്ന് അന്വേഷിക്കാന്‍ തീരുമാനിച്ചതോടെയാണ് പഴയ നെയ്യാറ്റിന്‍കര ചര്‍ച്ചയാകുന്നത്. സ്വത്തുവകകള്‍ ഒളിപ്പിച്ചത് സംബന്ധിച്ച് നെയ്യാറ്റിന്‍കര കേന്ദ്രീകരിച്ചുള്ള ചിലരെ സംശയനിഴലിലാക്കുന്ന വിവരങ്ങള്‍ കസ്റ്റംസിന് ലഭിച്ചിട്ടുണ്ട്. ഇത് സംബന്ധിച്ച് വിശദ അന്വേഷണം നടത്തുന്നതാണ്.

മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന എം. ശിവശങ്കറിന്റെ ചാര്‍ട്ടേഡ് അക്കൗണ്ടന്റുമായി ചേര്‍ന്ന് സ്വപ്‌ന എടുത്ത ബാങ്ക് ലോക്കറിലുണ്ടായിരുന്ന സ്വര്‍ണത്തിന്റെയും പണത്തിന്റെയും വിവരങ്ങള്‍ മാത്രമാണ് പുറത്തുവന്നിട്ടുള്ളത്. സ്വപ്‌ന അനധികൃത സ്വത്തിടപാടുകള്‍ക്ക് മറയാക്കിയിട്ടുള്ളവരെ തേടിപ്പിടിക്കും.

സ്വപ്‌നയുടെ സമ്പാദ്യത്തിന്റെ വലിയൊരു പങ്കും കൈകാര്യം ചെയ്യുന്നത് ഉറ്റ ബന്ധുക്കളില്‍ ചിലരാണെന്നു കസ്റ്റംസിന് സൂചന ലഭിച്ചു. ഇവരുടെ ഫോണ്‍ സംഭാഷണങ്ങള്‍ പരിശോധിച്ചാല്‍ത്തന്നെ അന്വേഷണം പുതിയ വഴിത്തിരിവിലെത്തും. സ്വര്‍ണക്കടത്തിന് പുറമേ സ്വപ്‌നയുടെ മറ്റ് ധനാഗമ സ്രോതസുകളും പുറത്തുവരും. കസ്റ്റംസ് ഇപ്പോള്‍ കോടതിക്ക് മുന്നില്‍ നിരത്തിയ തെളിവുകളില്‍ വാദം പൂര്‍ത്തിയാകുന്നതിനൊപ്പം പുതിയ തലങ്ങളിലേക്ക് അന്വേഷണം നീങ്ങും. വരുമാനത്തിന് ആനുപാതികമായ നികുതി അടച്ചിട്ടുണ്ടോ എന്നതും അന്വേഷണവിധേയമാകും.

സമ്മാനമായി ലഭിച്ചതെന്നു സ്വപ്‌ന പറയുന്ന സ്വര്‍ണത്തിന്റെയും പണത്തിന്റെയും കാര്യത്തില്‍ സംശയം നിലനില്‍ക്കേയാണ് നിക്ഷേപം മറ്റിടങ്ങളില്‍ ഒളിപ്പിച്ചിട്ടുണ്ടെന്ന സംശയം ഉയരുന്നത്. നയതന്ത്ര പാഴ്‌സല്‍ സ്വര്‍ണക്കടത്ത് 2019ലാണ് തുടങ്ങിയതെങ്കിലും 2018ല്‍ത്തന്നെ സ്വപ്‌നയ്ക്ക് സംയുക്ത ബാങ്കിടപാടുകളും ലോക്കറുകളും ഉണ്ടായിരുന്നു. 23 തവണ സ്വര്‍ണം കടത്തിയെങ്കില്‍ കമ്മിഷന്റെ ലാഭം പങ്കിട്ടതിന്റെ വിശദാംശങ്ങളിലേക്കും അന്വേഷണം നീട്ടേണ്ടിവരും. അതോടെയാണ് പഴയ നെയ്യാറ്റിന്‍കരയും പടവലവുമെല്ലാം ചര്‍ച്ചയാകുന്നത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഒരു മുഖം വ്യത്യസ്ഥമായ ഭാവങ്ങൾ; മായൻ്റെ പുതിയ ലുക്കിനോടൊപ്പം ടീസർ അനൗൺസ്മെൻ്റും!!!  (10 minutes ago)

സാഗർ സൂര്യയുടെ ജേക്കബ്ബ് എന്ന കഥാപാത്രവുമായി ഭൗമയുടെ പുതിയ ലുക്ക്!!  (19 minutes ago)

'സുഹൈലിന്റെ കാർ സ്കൂട്ടറിൽ ഇടിച്ചു; ഞങ്ങൾ പേടിച്ചു': നെടുമ്പാശേരി കേസിൽ സുഹൈലിന് കുരുക്കായി ശബ്ദസന്ദേശം...  (1 hour ago)

പിണറായി വിജയന്റെ അപ്പീൽ ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു; എഫ്‌ഐആർ നടപടികൾ പാടില്ലെന്ന് നിർദ്ദേശം...  (1 hour ago)

നവവധു ഹോട്ടല്‍ മുറിയില്‍ കുഴഞ്ഞുവീണ് മരിച്ചു  (1 hour ago)

മൂന്നാം നിലയിലെ ബാല്‍ക്കണിയില്‍ നിന്ന് മുറുക്കിത്തുപ്പിയ 65കാരന്‍ ഷോക്കേറ്റ് മരിച്ചു  (2 hours ago)

Dubai നെഞ്ചുപൊട്ടി പ്രവാസി മലയാളികൾ  (2 hours ago)

Pakistan- അതിർത്തി അടച്ചുള്ള അഭ്യാസം ചീറ്റി!  (3 hours ago)

KochiAccident ജഡ്ജി ഹൈക്കോടതിക്ക് വിശദീകരണം നൽകണം  (3 hours ago)

രാജ്യത്ത് ആദ്യമായി സഹകരണ മേഖലയുടെ കീഴിൽ യാത്രാ വിമാന സർവീസ് ആരംഭിക്കാൻ അനുമതി നൽകി സംസ്ഥാന സർക്കാർ  (4 hours ago)

മലപ്പുറത്ത് കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ അധ്യാപകന് ദാരുണാന്ത്യം, സുഹൃത്ത് പരുക്കേറ്റ് ആശുപത്രിയിൽ  (5 hours ago)

വളരെയധികം അനുകൂലവും സാമ്പത്തിക കാര്യങ്ങളിൽ മികച്ച പുരോഗതിയും നൽകുന്ന വാരക്ഷ്  (6 hours ago)

വഡോദരയിലെ ബിസിഎ സ്റ്റേഡിയത്തിൽ നടന്ന രണ്ടാം ഏകദിനത്തിൽ സിംബാബ്‌വെ വനിതകൾക്കെതിരെ 121 റൺസിന്റെ വമ്പൻ ജയത്തോടൊപ്പം ഏകദിന പരമ്പരയും സ്വന്തമാക്കി ഇന്ത്യ  (6 hours ago)

നെടുമ്പാശ്ശേരി വാഹനാപകടം... പ്രതികളുടെ ജാമ്യാപേക്ഷ ഇന്ന് പരി​ഗണിക്കും...  (6 hours ago)

സ്വര്‍ണവിലയില്‍ ഇന്നും നേരിയ മുന്നേറ്റം... പവന് 120 രൂപയുടെ വർദ്ധനവ്  (6 hours ago)

Malayali Vartha Recommends