യുവാവ് വെട്ടേറ്റ് മരിച്ച സംഭവത്തിലെ മുഖ്യപ്രതിയെ കസ്റ്റഡിയില്‍ എടുത്തതോടെ സുഹൃത്തുക്കള്‍ തൂങ്ങി മരിച്ച നിലയില്‍....

കുമ്പള നായ്ക്കാപ്പില്‍ യുവാവ് വെട്ടേറ്റ് മരിച്ച സംഭവത്തിലെ മുഖ്യ പ്രതിയായ യുവാവിന്റെ രണ്ടു സുഹൃത്തുക്കളെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. നായ്ക്കാപ്പ് മുജങ്കാവ് സുന്നാഗുലി റോഡിലെ പരേതനായ മാധവയുടെയും ഷീലയുടെയും മകന് ഹരീഷിനെ (38) ആണ് തിങ്കളാഴ്ച അര്‍ധരാത്രിയില്‍ വെട്ടേറ്റ് ചോരവാര്‍ന്ന് മരിച്ചനിലയില്‍ കണ്ടത്.
കുമ്പള കുണ്ടങ്കാറടുക്ക എസ്.ടി. കോളനിയിലെ കൂലിത്തൊഴിലാളികളായ രോഷന്‍ (20), മണി (20) എന്നിവരെയാണ് ചൊവ്വാഴ്ച സന്ധ്യയ്ക്ക് ആറരയോടെ വീട്ടില്‍നിന്ന് രണ്ട് കിലോമീറ്റര്‍ അകലെ കൃഷ്ണനഗര്‍ കെ.ഡി. മൂലയിലെ കാട്ടില്‍ രണ്ട് മരങ്ങളിലായി തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഹരീഷിനെ വെട്ടിക്കൊന്ന കേസിലെ മുഖ്യപ്രതിയായ ശാന്തിപ്പള്ളത്തെ ശ്രീകുമാറിന്റെ സുഹൃത്തുക്കളാണിവരെന്ന് പോലീസ് പറഞ്ഞു. മില്‍ ഉടമയുടെ ഡ്രൈവറാണ് ശ്രീകുമാര്‍. ശ്രീകുമാറിനെ ഇന്നലെ രാത്രി വൈകി പോലീസ് കസ്റ്റഡിയിലടുത്തു. വ്യക്തിവൈരാഗ്യമാണ് കൊലയിലേക്ക് നയിച്ചതെന്നാണ് സൂചന. 15 വര്‍ഷമായി സൂരംബയലില്‍ ഭഗവതിപ്രസാദം എണ്ണമില്ലില്‍ ജോലിക്കാരനായിരുന്നു ഹരീഷ്. പതിവായി നേരത്തെ വീട്ടിലെത്തിയിരുന്ന ഹരീഷ് തിങ്കളാഴ്ച രാത്രി ജോലി കഴിഞ്ഞെത്താന്‍ വൈകിയപ്പോള്‍ കുടുംബാംഗങ്ങള്‍ മൊബൈല്‍ഫോണില്‍ വിളിച്ചുനോക്കിയിരുന്നുവെങ്കിലും കിട്ടിയില്ല.
സുഹൃത്ത് മില്ലിലേക്ക് അന്വേഷിച്ച് പോയെങ്കിലും കണ്ടെത്തിയില്ല. പിന്നീട് വഴിയാത്രക്കാരാണ് റോഡില്‍ രക്തത്തില്‍ കുളിച്ചുകിടക്കുന്ന ഹരീഷിനെ കണ്ടത്. വിവരമറിഞ്ഞ് കുമ്പള പോലീസ് എത്തി ഹരീഷിനെ സഹകരണ ആസ്പത്രിയിലും പിന്നീട് കാസര്‍കോട്ടെ സ്വകാര്യ ആസ്പത്രിയിലും എത്തിച്ചെങ്കിലും മരണം നേരത്തെ സംഭവിച്ചതായി കുമ്പള ഇന്‍സ്പെക്ടര്‍ പി. പ്രമോദ് പറഞ്ഞു. കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജിലെ പോസ്റ്റ്മോര്‍ട്ടത്തിനുശേഷം ഹരീഷിന്റെ മൃതദേഹം സംസ്കരിച്ചു. അതിനുശേഷമാണ് രണ്ട് യുവാക്കള്‍ തൂങ്ങിമരിച്ചനിലയില്‍ ഉണ്ടെന്ന വിവരം പോലീസിന് ലഭിക്കുന്നത്. രണ്ടുപേരുടെയും മൃതദേഹങ്ങള്‍ കാസര്‍കോട് ജനറല്‍ ആശു്പത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
"
https://www.facebook.com/Malayalivartha


























