Widgets Magazine 

26
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


'സുഹൈലിന്റെ കാർ സ്കൂട്ടറിൽ ഇടിച്ചു; ഞങ്ങൾ പേടിച്ചു': നെടുമ്പാശേരി കേസിൽ സുഹൈലിന് കുരുക്കായി ശബ്ദസന്ദേശം...


പിണറായി വിജയന്റെ അപ്പീൽ ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു; എഫ്‌ഐആർ നടപടികൾ പാടില്ലെന്ന് നിർദ്ദേശം...


ദുബൈയിൽ ഷട്ടിൽ കളിക്കിടെ മലയാളി കുഴഞ്ഞുവീണ് മരിച്ചു.. ഉടന്‍ തന്നെ സി.പി.ആര്‍ നല്‍കുകയും ആശുപത്രിയിലെത്തിക്കുകയും ചെയ്തെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല..


അതിർത്തികൾ അടച്ച പാക്കിസ്ഥാൻ, സ്വയം വെട്ടിലായതോടെ തീരുമാനം തിരുത്തി.."LPG കിട്ടാനില്ല വില 7500 രൂപ! വില 13,000 രൂപയിലേക്ക്..അതിർത്തി അടച്ച് 8 ന്റെ പണി ഒടുവിൽ മുട്ടുമടക്കി രാജ്യം..


ചേരാനല്ലൂർ അപകടം...പതിനേഴുകാരന്റെ വേഗപ്പാച്ചിലിൽ പൊലിഞ്ഞത് ഒരു കുടുംബത്തിന്റെ അത്താണി..കരഞ്ഞ് തളർന്ന് മക്കൾ..നീതിയില്ലെന്ന് ബന്ധുക്കൾ..

വിശ്വസിച്ചാലും ഇല്ലെങ്കിലും... വന്‍ സമ്പത്തും പ്രതാപവും എല്ലാമുണ്ടായിട്ടും സ്വപ്ന സുരേഷിനേയും എം. ശിവശങ്കറിനേയും കുടുക്കിയത് മൂന്ന് എന്ന ഒറ്റയക്ക നമ്പര്‍; എല്ലാത്തിനും മണിമണിയായി ഉത്തരം നല്‍കിയിട്ടും ആ മൂന്ന് എന്ന നമ്പരില്‍ തട്ടിയാണ് ഇരുവരും ഒരുപോലെ കുടുക്കിലാകുന്നത്; അപൂര്‍വങ്ങളിലപൂര്‍വം സംഭവിക്കുന്ന കാഴ്ച

19 AUGUST 2020 09:28 AM IST
മലയാളി വാര്‍ത്ത

More Stories...

'സുഹൈലിന്റെ കാർ സ്കൂട്ടറിൽ ഇടിച്ചു; ഞങ്ങൾ പേടിച്ചു': നെടുമ്പാശേരി കേസിൽ സുഹൈലിന് കുരുക്കായി ശബ്ദസന്ദേശം...

പിണറായി വിജയന്റെ അപ്പീൽ ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു; എഫ്‌ഐആർ നടപടികൾ പാടില്ലെന്ന് നിർദ്ദേശം...

ചേരാനല്ലൂർ അപകടം...പതിനേഴുകാരന്റെ വേഗപ്പാച്ചിലിൽ പൊലിഞ്ഞത് ഒരു കുടുംബത്തിന്റെ അത്താണി..കരഞ്ഞ് തളർന്ന് മക്കൾ..നീതിയില്ലെന്ന് ബന്ധുക്കൾ..

രാജ്യത്ത് ആദ്യമായി സഹകരണ മേഖലയുടെ കീഴിൽ യാത്രാ വിമാന സർവീസ് ആരംഭിക്കാൻ അനുമതി നൽകി സംസ്ഥാന സർക്കാർ

മലപ്പുറത്ത് കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ അധ്യാപകന് ദാരുണാന്ത്യം, സുഹൃത്ത് പരുക്കേറ്റ് ആശുപത്രിയിൽ

ചില നമ്പര്‍ ചിലര്‍ക്ക് വാഴില്ലെന്നാണ് വയ്പ്പ്. അത് ചിലപ്പോള്‍ അന്ധവിശ്വാസമാകാം, ചിലപ്പോള്‍ യാഥൃശ്ചികമാകാം. വലിയ രാഷ്ട്രീയക്കാര്‍ക്കും ഭരണാധികള്‍ക്കും എന്തിന് സിനിമാ താരങ്ങള്‍ക്ക് പോലും ഈ നമ്പരില്‍ വിശ്വാസമുണ്ട്. ന്യൂമറിക്കല്‍ തിയറി അനുസരിച്ച് പേരിലൊക്കെ വള്ളിപുള്ളി മാറ്റി അനുകൂലമാക്കാന്‍ ശ്രമിക്കുന്നവരുമുണ്ട്. എന്നാല്‍ ചില നമ്പരുകള്‍ കൊണ്ടേ പോകുമെന്നും കാലം തെളിയിച്ചതാണ്. ചരിത്രത്തില്‍ തന്നെ അത്തരം നമ്പരുകള്‍ കാണാം.

വിശ്വസിച്ചാലും ഇല്ലെങ്കിലും സ്വപ്ന സുരേഷും സര്‍ക്കാര്‍ മുന്‍ സെക്രട്ടറി എം ശിവശങ്കറും അറിയാതെ ഈ നമ്പരില്‍ വിശ്വസിച്ച് പോകുകയാണ്. ഇരുവരും അറിഞ്ഞ് കൊണ്ടല്ല ആ നമ്പര്‍ തെരഞ്ഞെടുത്തതെങ്കിലും അതവരുടെ നാശത്തിലേക്ക് എത്തിച്ചിരിക്കുകയാണ്. 3 എന്ന നമ്പരാണ് ഇരുവരുടേയും ജീവിതത്തെ മാറ്റി മറിച്ചത്. ശിവശങ്കറിന്റെ കയ്യില്‍ നിന്ന് സ്വപ്ന 3 തവണയാണ് പണം കടം വാങ്ങിയത്. അതേസമയം ഇരുവരും വിദേശ യാത്ര നടത്തിയതും 3 തവണയാണ്. അതേ മൂന്നാം തീയതിയാണ് സ്വര്‍ണക്കഥ കേസിന് തീപിടിക്കുന്നതും. ഈ ആഗസ്റ്റ് മൂന്നിനാണ് സ്വര്‍ണക്കടത്തില്‍ തീവ്രവാദ ബന്ധം കണ്ടെത്തിയ അറസ്റ്റ് പുറം ലോകമറിഞ്ഞത്. മാത്രമല്ല സ്വപ്നയ്ക്ക് കമ്മീഷന്‍ കിട്ടിയതും 3 കോടി ചില്ലറ രൂപയാണെന്നും കണ്ടെത്തിയിട്ടുണ്ട്. കസ്റ്റംസും എന്‍ഐഎയും ഇഡിയും ശിവശങ്കറിനെ ചോദ്യം ചെയ്തത് രണ്ട് തവണ വീതമാണ്. മൂന്നാമത്തേത് എന്താകുമെന്ന് ഒരു നിശ്ചയവുമില്ല. ഒന്നും അത്ഭുതമല്ലെങ്കിലും കൂട്ടി വായിക്കുമ്പോള്‍ അറിയാതെ വിശ്വസിച്ച് പോകും.

ഈ മൂന്നക്ക നമ്പര്‍ ഇവര്‍ക്ക് മാത്രമല്ല കൊള്ളുന്നത്. പരക്കെയുള്ള മഹാജനങ്ങള്‍ക്കൊക്കെ ഈ മൂന്ന് ചെന്ന് തട്ടുകയാണ്. സ്വപ്ന സുരേഷ് ഉന്നതരുടെ ബിനാമിയാകാമെന്ന് എന്‍ഫോഴ്‌സമെന്റ് ഡയറക്ടറേറ്റ് കണ്ടെത്തിയത് ഈ മൂന്നില്‍ തട്ടിയാണ്. ലോക്കറില്‍ വന്‍ തുക ഇരിക്കെ സ്വപ്ന 3 തവണ ശിവശങ്കറില്‍ നിന്ന് പണം കടം വാങ്ങിയതായാണ് കണ്ടെത്തിയിട്ടുള്ളത്. ലോക്കറിലുള്ള പണം സ്വപ്നയ്‌ക്കോ ശിവശങ്കറിനോ അവകാശപ്പെട്ടതാണെങ്കില്‍ അവര്‍ അതെടുക്കുമായിരുന്നുവെന്നാണ് ഇഡി പറയുന്നത്.

ശിവശങ്കര്‍ 3 തവണ സ്വപ്നയ്ക്കു പണം നല്‍കി. ഈ തുക സ്വപ്ന ഇതുവരെ തിരികെ നല്‍കിയിട്ടില്ല. അതുകൊണ്ട് തന്നെ സ്വപ്‌ന ഉന്നതരുടെ ബിനാമിയാകാന്‍ സാധ്യതയുണ്ടെന്നാണ് ഇഡി സംശയിക്കുന്നത്. ബാങ്ക് ലോക്കറില്‍ കണ്ടെത്തിയ ഒരു കോടി രൂപ മറ്റാര്‍ക്കോ വേണ്ടി സൂക്ഷിച്ചതാവാമെന്നാണ് ഇഡിയുടെ നിഗമനം.

ബാങ്ക് ലോക്കറില്‍ കണ്ടെത്തിയ തുകയും സ്വര്‍ണവും തന്റേതാണെന്ന സ്വപ്നയുടെ ആവര്‍ത്തിച്ചുള്ള മൊഴി ചില ഉന്നതരെ സംരക്ഷിക്കാനാണെന്നാണ് ഇഡിയുടെ നിലപാട്. സ്വപ്നയുടെ ജാമ്യാപേക്ഷയില്‍ 21ന് വിധി പറയും. ജാമ്യം അനുവദിച്ചാല്‍ മുഖ്യമന്ത്രിയുടെ ഓഫിസില്‍ അടക്കം സ്വാധീനമുള്ള പ്രതി തെളിവുകള്‍ നശിപ്പിക്കുമെന്നാണ് ഇഡി മുന്നറിയിപ്പു നല്‍കുന്നത്.

ഇതോടൊപ്പം തന്നെ ശിവശങ്കറിന്റെ പ്രമാദമായ 3 വിദേശ യാത്രകളും അന്വേഷിക്കുന്നുണ്ട്. മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരിക്കെ എം.ശിവശങ്കര്‍ സ്വപ്നാ സുരേഷിനൊപ്പം നടത്തിയ ഗള്‍ഫ് യാത്രകള്‍ സര്‍ക്കാര്‍ രേഖകളില്‍ ഔദ്യോഗികം എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 2017 ഏപ്രിലില്‍ സ്മാര്‍ട്ട് സിറ്റി പദ്ധതിക്കായും 2018 ഏപ്രിലില്‍ നിക്ഷേപ സംഗമത്തില്‍ പങ്കെടുക്കാനും ദുബായില്‍ പോകാനായിരുന്നു സര്‍ക്കാര്‍ അനുമതി. 2017 ഏപ്രില്‍ 10 മുതല്‍ 13 വരെയുള്ള ദുബായ് യാത്രയില്‍ സ്വപ്നയും ഒപ്പം പോയി. ഏപ്രില്‍ 9 മുതല്‍ 11 വരെ ദുബായില്‍ നടന്ന എട്ടാമത് വാര്‍ഷിക നിക്ഷേപ സംഗമത്തില്‍ പങ്കെടുക്കുന്നതിന് ശിവശങ്കറിന് പുറമെ പൊതുഭരണ പ്രിന്‍സിപ്പല്‍ സെക്‌റട്ടറി ബിശ്വനാഥ് സിന്‍ഹയ്ക്കും സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു. യാത്രാ ദിവസമാണ് അനുമതി നല്‍കിയുള്ള ഉത്തരവും ഇറങ്ങിയത്.

പിന്നീട് ഐ.ടി കമ്പനികളുമായി ചര്‍ച്ച നടത്താന്‍ ഏപ്രില്‍ 12 മുതല്‍ 15 വരെ ഒമാന്‍ സന്ദര്‍ശനത്തിനും അനുമതി നല്‍കി. ഒമാന്‍ യാത്രയ്ക്കിടെ സ്വപ്ന അവിടെയെത്തി ശിവശങ്കറിനെ കണ്ടെന്നും മടക്കം ഇരുവരും ഒരുമിച്ചായിരുന്നുവെന്നും എന്‍ഫോഴ്‌സ്‌മെന്റ് കണ്ടെത്തി. ഈ യാത്രകളിലൂടെ കേരളത്തിലേക്ക് ഐ.ടി നിക്ഷേപമെത്തിയതായി വിവരമില്ല. ഈ സാഹചര്യത്തിലാണ് ശിവശങ്കറിനെ വീണ്ടും ചോദ്യം ചെയ്യാന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഒരുങ്ങുന്നത്. എന്തായാലും സ്വപ്നയുടേയും ശിവശങ്കറിന്റേയും ജീവിതത്തിലെ നിര്‍ണായകമായി മാറുകയാണ് മൂന്നെന്ന മുട്ടന്‍ നമ്പര്‍. സാധാരണ എട്ടിന്റെ പണിയെന്നാണ് പറയാറ്. ഇതിപ്പോ മൂന്നിന്റെ ഒന്നൊന്നര പണിയായിപ്പോയി.

 

f

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഒരു മുഖം വ്യത്യസ്ഥമായ ഭാവങ്ങൾ; മായൻ്റെ പുതിയ ലുക്കിനോടൊപ്പം ടീസർ അനൗൺസ്മെൻ്റും!!!  (10 minutes ago)

സാഗർ സൂര്യയുടെ ജേക്കബ്ബ് എന്ന കഥാപാത്രവുമായി ഭൗമയുടെ പുതിയ ലുക്ക്!!  (19 minutes ago)

'സുഹൈലിന്റെ കാർ സ്കൂട്ടറിൽ ഇടിച്ചു; ഞങ്ങൾ പേടിച്ചു': നെടുമ്പാശേരി കേസിൽ സുഹൈലിന് കുരുക്കായി ശബ്ദസന്ദേശം...  (1 hour ago)

പിണറായി വിജയന്റെ അപ്പീൽ ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു; എഫ്‌ഐആർ നടപടികൾ പാടില്ലെന്ന് നിർദ്ദേശം...  (1 hour ago)

നവവധു ഹോട്ടല്‍ മുറിയില്‍ കുഴഞ്ഞുവീണ് മരിച്ചു  (1 hour ago)

മൂന്നാം നിലയിലെ ബാല്‍ക്കണിയില്‍ നിന്ന് മുറുക്കിത്തുപ്പിയ 65കാരന്‍ ഷോക്കേറ്റ് മരിച്ചു  (2 hours ago)

Dubai നെഞ്ചുപൊട്ടി പ്രവാസി മലയാളികൾ  (2 hours ago)

Pakistan- അതിർത്തി അടച്ചുള്ള അഭ്യാസം ചീറ്റി!  (3 hours ago)

KochiAccident ജഡ്ജി ഹൈക്കോടതിക്ക് വിശദീകരണം നൽകണം  (3 hours ago)

രാജ്യത്ത് ആദ്യമായി സഹകരണ മേഖലയുടെ കീഴിൽ യാത്രാ വിമാന സർവീസ് ആരംഭിക്കാൻ അനുമതി നൽകി സംസ്ഥാന സർക്കാർ  (4 hours ago)

മലപ്പുറത്ത് കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ അധ്യാപകന് ദാരുണാന്ത്യം, സുഹൃത്ത് പരുക്കേറ്റ് ആശുപത്രിയിൽ  (5 hours ago)

വളരെയധികം അനുകൂലവും സാമ്പത്തിക കാര്യങ്ങളിൽ മികച്ച പുരോഗതിയും നൽകുന്ന വാരക്ഷ്  (6 hours ago)

വഡോദരയിലെ ബിസിഎ സ്റ്റേഡിയത്തിൽ നടന്ന രണ്ടാം ഏകദിനത്തിൽ സിംബാബ്‌വെ വനിതകൾക്കെതിരെ 121 റൺസിന്റെ വമ്പൻ ജയത്തോടൊപ്പം ഏകദിന പരമ്പരയും സ്വന്തമാക്കി ഇന്ത്യ  (6 hours ago)

നെടുമ്പാശ്ശേരി വാഹനാപകടം... പ്രതികളുടെ ജാമ്യാപേക്ഷ ഇന്ന് പരി​ഗണിക്കും...  (6 hours ago)

സ്വര്‍ണവിലയില്‍ ഇന്നും നേരിയ മുന്നേറ്റം... പവന് 120 രൂപയുടെ വർദ്ധനവ്  (6 hours ago)

Malayali Vartha Recommends