നയതന്ത്രചാനല്‍ വഴിയുള്ള സ്വര്‍ണക്കടത്തു കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിനെ ഈയാഴ്ച തന്നെ വീണ്ടും വിളിച്ചു വരുത്തി ചോദ്യം ചെയ്തേക്കുമെന്ന് സൂചന

നയതന്ത്രചാനല്‍ വഴിയുള്ള സ്വര്‍ണക്കടത്തു കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിനെ ഈയാഴ്ച തന്നെ വീണ്ടും വിളിച്ചു വരുത്തി ചോദ്യം ചെയ്തേക്കുമെന്ന് സൂചന. കേസിലെ പ്രതിയായ സ്വപ്ന സുരേഷിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് എന്‍ഫോഴ്സ്മെന്റ് ചോദ്യം ചെയ്യാന്‍ ഒരുങ്ങുന്നത്. കഴിഞ്ഞ ദിവസം സ്വപ്ന സുരേഷിന്റെ ജാമ്യാപേക്ഷയുമായി ബന്ധപ്പെട്ട് വാദം കേള്‍ക്കുന്നതിനിടെ ശിവശങ്കറിന്റെ പേര് പരാമര്‍ശിച്ച് കൂടുതല്‍ അന്വേഷണം വേണമെന്ന് അന്വേഷണ സംഘം ആവശ്യപ്പെട്ടിരുന്നു.
ലൈഫ് മിഷന് പദ്ധതിയിലെ കരാറുകാരോട് ശിവശങ്കറിനെ കാണാന്‍ യു.എ.ഇ കോണ്‍സുല്‍ ജനറല്‍ എന്തിനാണ് ആവശ്യപ്പെട്ടതെന്ന് പരിശോധിക്കും. കേസിലെ നാലു പ്രതികളെ എന്‍.ഐ.എ കഴിഞ്ഞദിവസം കസ്റ്റഡിയില്‍ വാങ്ങിയിരുന്നു. മുഹമ്മദ് അന്‍വര്‍, ഹംജദ് അലി, ടി.എം. സംജു, ഹംസത് അബ്ദുസലാം എന്നിവരെ ആഗസ്റ്റ് 21 വരെയാണ് എന്‍.ഐ.എ ചോദ്യംചെയ്യാന്‍ കസ്റ്റഡിയില്‍ വാങ്ങിയത്.
https://www.facebook.com/Malayalivartha


























