ഒരേയൊരു ചോദ്യമെങ്കിലും... കോവിഡ് പ്രതിരോധത്തില്‍ പോലീസുകാര്‍ കൂടി പങ്ക് ചേര്‍ന്നതിന് പിന്നാലെ അച്ചടക്ക നടപടികളും; ഒരു ഡിവൈഎസ്പിക്കും 18 സിഐമാര്‍ക്കും കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയതിനെതിരെ പ്രതിഷേധം പുകയുന്നു

ബഹുമാനപ്പെട്ട മുഖ്യമന്ത്രി
അങ്ങേക്ക് പോലീസുകാരോടെന്താ ദേഷ്യം?
പണ്ട് കൂത്തുപറമ്പില്‍ ഒരു പോലീസുദ്യോഗസ്ഥന്‍ അങ്ങയുടെ മടിക്കുത്തില്‍ പിടിച്ചതായി കേട്ടിട്ടുണ്ട്. അതിന് ശേഷം അങ്ങ് കേരളത്തിലെ സമാദരണീയനായ നേതാവായി. പകരംവയ്ക്കാനാവാത്ത വ്യക്തിത്വമായി. അതേ ഉദ്യോഗസ്ഥനെ അങ്ങ് പിന്നീട് കാണുകയും അയാളോട് പൊറുക്കുകയും ചെയ്തിട്ടുണ്ട്.
മുഖ്യമന്ത്രിയായതോടെ അങ്ങയുടെ പോലീസ് നയം പുകള്‍പെറ്റതായി. പോലീസിന് ആവശ്യത്തിന് സ്വാതന്ത്ര്യം നല്‍കി. തീരെ അപ്രത്യക്ഷമായി അങ്ങ് കരുണാകരന്റെ വിശ്വസ്തനായിരുന്ന രമണ്‍ ശ്രീവാസ്തവയെ അങ്ങയുടെ പോലീസ് ഉപദേഷ്ടാവാക്കി. പക്ഷേ അങ്ങേക്ക് പോലീസുകാരോടെന്തോ അലര്‍ജിയുണ്ട്. പോലീസ് എന്ന് കേട്ടാല്‍ അങ്ങയുടെ ഹൃദയത്തില്‍ നിന്നും ഉയരുന്ന വിറയല്‍ ഞങ്ങള്‍ കണ്ടിട്ടുണ്ട്.
പക്ഷേ പാവപ്പെട്ട പോലീസുകാര്‍ അങ്ങയോട് എന്തു കുറ്റമാണ് ചെയ്തത്? അവര്‍ പാടുപെട്ട് പഠിച്ച് പി എസ് സി പരീക്ഷ എഴുതി റാങ്ക് വാങ്ങി, കായിക പരീക്ഷ പാസായി ജോലിയില്‍ കയറിയവരാണ്. അവര്‍ പോലീസില്‍ ഇഷ്ടപ്പെട്ട് വന്നവരല്ല. മറ്റൊരു നിവ്യത്തിയും ഇല്ലാത്തതു കൊണ്ടു മാത്രം ജോലി കിട്ടിയപ്പോള്‍ ചേര്‍ന്നതാണ്. ഒരു തൂപ്പുകാരന്റെ ജോലി കിട്ടിയാല്‍ അവര്‍ അതിന് പോയേനെ. അപ്പോള്‍ എന്തിനാണ് അവര്‍ പോലീസില്‍ ചേര്‍ന്നത്?
അവര്‍ക്ക് അമ്മമാരും പെങ്ങമ്മാരും കുഞ്ഞുമക്കളും ഉണ്ട്. അവരും അങ്ങയെ പോലെ തന്നെ. അവര്‍ക്ക് മുഖ്യമന്ത്രിയാവാന്‍ കഴിഞ്ഞില്ല എന്ന വ്യത്യാസം മാത്രമാണുള്ളത്. ജീവിക്കണം. അതിനാല്‍ ഭരണകൂടം പറയുന്നത് കേള്‍ക്കണം.
എന്നിട്ടും ജനങ്ങള്‍ അവരുടെ തലയില്‍ കയറും. സമയം തെറ്റി ജോലി ചെയ്യുമ്പോള്‍, ഉറക്കം വരാതെ കൊതുകുകടി കൊണ്ട് റോഡില്‍ കുത്തിയിരിക്കുമ്പോള്‍ ചിലപ്പോള്‍ സമാധാനം നഷ്ടമാകും. അപ്പോള്‍ നിലതെറ്റി എന്തെങ്കിലും പറയും. പറഞ്ഞാല്‍ കേട്ടില്ലെങ്കില്‍ രണ്ടെണ്ണം കൊടുത്തെന്നിരിക്കും. അപ്പോള്‍ കമ്മീഷനുകള്‍ ഉള്‍പ്പെടെ ലോകത്തെ സകല ഏജന്‍സികളും വരും. പിന്നെ കേസായി, പുക്കാറായി...
അങ്ങനെയിരിക്കുമ്പോഴാണ് കോവിഡ് വന്നത്. അതും പോലീസിന്റെ തലയിലായി. പോലീസുകാരെ കോവിഡ് ഡ്യൂട്ടി ഏല്‍പ്പിച്ചതിനെതിരെ പ്രതിപക്ഷം ഉള്‍പ്പെടെ എല്ലാവരും രംഗത്ത് എത്തിയെങ്കിലും അങ്ങ് വഴങ്ങിയില്ല. അത് അങ്ങയുടെ രീതിയാണെന്ന് പോലീസുകാര്‍ക്കറിയാം.
പക്ഷേ കൊവിഡ് ഡ്യൂട്ടിക്കിടെ 'എട്ടിന്റെ പണി'; യല്ലേ അങ്ങ് കൊടുത്തത്? തീര്‍ച്ചയായും അത് വേണ്ടായിരുന്നു സഖാവേ.
അങ്ങ് പൊലീസുകാര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരിക്കുന്നു, രോഗപ്രതിരോധത്തിലും കേസെടുക്കുന്നതിലും വീഴ്ച ഉണ്ടായെന്നാരോപിച്ച് അങ്ങ് ഒരു ഡിവൈഎസ്പിക്കും 18 സിഐമാര്‍ക്കും കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി. എസ്പിയുടെ നടപടിക്കെതിരെ സേനയില്‍ പ്രതിഷേധം മുറുകുകയാണ്. എസ്.പിക്ക് ഏതായാലും പോലീസുകാര്‍ക്ക് നോട്ടീസ് നല്‍കേണ്ട കാര്യമില്ല. എന്നിട്ടും നല്‍കിയെങ്കില്‍ അങ്ങയുടെ അല്ലെങ്കില്‍ അങ്ങയുടെ ഓഫീസിന്റെ മൗനാനുവാദം കാണും. തീര്‍ച്ച.
തിരുവനന്തപുരം റൂറല്‍ എസ്പിയാണ് നോട്ടീസ് നല്‍കിയത്. എസ്പിയുടെ നടപടിക്കെതിരെ സേനയില്‍ പ്രതിഷേധം മുറുകുകയാണ്. അത് എപ്പോള്‍ വേണമെങ്കിലും പുറത്ത് വരാം.
കൊവിഡ് പ്രതിരോധ ചുമതല പൊലീസിനെ ഏല്പിക്കുമ്പോള്‍ രോഗവ്യാപനം തടയാന്‍ രണ്ടാഴ്ചത്തെ സമയപരിധിയായിരുന്നു ചീഫ് സെക്രട്ടറി നല്‍കിയത്. ചീഫ് സെക്രട്ടറി മലയാളിയല്ല. അപ്പോള്‍ അദ്ദേഹത്തിന് എന്തും ചെയ്യാം.
ആ ഉത്തരവ് തന്നെ വിവാദമായിരിക്കെയാണ് സമയ പരിധി തീര്‍ന്നതിനൊപ്പം പൊലീസുകാര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് കൂടി നല്‍കിയത്. സമ്പര്‍ക്ക പട്ടിക തയ്യാറാക്കല്‍, നിരീക്ഷണം ലംഘിക്കുന്നവരെ പിടികൂടല്‍, നിയമലംഘകര്‍ക്കെതിരെ നടപടി എന്നീ ചുമതലകളായിരുന്നു അങ്ങ് പൊലീസിനെ ഏല്‍പ്പിച്ചത്. ഇതുകൂടാതെ ഓരോ സ്‌റ്റേഷനുകളിലും പെറ്റി കേസുകള്‍ക്ക് ക്വാട്ടയും നിശ്ചയിച്ചു. സമയപരിധി
തീര്‍ന്നിട്ടും രോഗവ്യാപനം കുതിച്ചുയരുകയാണ്. അതിനിടെയാണ് അതിന്റെ ഉത്തരവാദിത്തം പൊലീസിനാണെന്ന് വരുത്തിയുള്ള അച്ചടക്കനടപടി. സംസ്ഥാനത്തെ പോലീസുകള്‍ക്ക് എത്ര ആലോചിച്ചിട്ടും തങ്ങള്‍ ചെയ്ത തെറ്റ് എന്താണെന്ന് മനസിലായിട്ടില്ല.
രോഗവ്യാപന നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് ഏറ്റവും അധികം കേസെടുത്ത തിരുവനന്തപുരം റൂറല്‍ പൊലീസിലെ ഉദ്യോഗസ്ഥര്‍ക്കാണ് നോട്ടീസ് നല്‍കിയത്. തിങ്കളാഴ്ച മാത്രം ഈ ഇനത്തില്‍ രജിസ്റ്റര്‍ ചെയ്തതത് 745 കേസാണ്. നെയ്യാറ്റിന്‍കര ഡിവൈഎസ്പിക്കും 18 സ്‌റ്റേഷന്‍ ഹൗസ് ഓഫീസര്‍മാര്‍ക്കുമാണ് റൂറല്‍ എസ്പി നോട്ടീസ് നല്‍കിയത്. ഇന്‍ഷുറസ് പരിരക്ഷയെന്ന ആവശ്യം അംഗീകരിക്കാത്തതിലുള്ള പ്രതിഷേധം വ്യാപകമാകുമ്പോഴാണ് വിശ്രമമില്ലാതെ ജോലി ചെയ്യുന്നവര്‍ക്ക് നോട്ടീസ് നല്‍കുന്നത്. പക്ഷേ നോട്ടീസിനെ കുറിച്ച് പ്രതികരിക്കാന്‍ ഉന്നത ഉദ്യോഗസ്ഥരൊന്നും തയ്യാറല്ല.
എല്ലാ സര്‍ക്കാര്‍ ഉദ്യോഗസ്ഥരും കൊറോണ പൊങ്കാലയുടെ പേരില്‍ വീട്ടിലിരിക്കുമ്പോഴാണ് പോലീസുകാര്‍ റോഡില്‍ ഉറങ്ങാതെ കാത്തു നില്‍ക്കുന്നത്. അവര്‍ക്ക് മാസ്‌ക്കിനും ഫെയ്‌സ് ഫീല്‍ഡിനും പണം കൊടുക്കുന്നില്ല. അവര്‍ക്ക് ചായയോ വെള്ളമോ കൊടുക്കാന്‍ ആരുമില്ല. ഭര്‍ത്താവ് പോലീസുകാരനാണെങ്കില്‍ ഭാര്യക്ക് ജോലിക്ക് പോകാനാവില്ല. ഭര്‍ത്താവിന് വരാന്‍ സാധ്യതയുള്ള കോവിഡ് ഭാര്യയിലൂടെ തങ്ങളില്‍ വന്നുചേരുമോ എന്ന ഭയത്തിലാണ് സഹപ്രവര്‍ത്തകര്‍. അങ്ങനെ ജോലി ചെയ്യുന്ന പോലീസുകാരില്‍ നിന്നും അങ്ങ് കോവിഡ് ഫണ്ടും പിരിച്ചു. എന്നിട്ടാണ് ഇപ്പോള്‍ മെമ്മോ നല്‍കി ആദരിച്ചത് .
അവസാനമായി ഒന്നു പറയാം. പോലീസുകാരും മനുഷ്യരാണ് . അധികാരത്തിലിരിക്കുമ്പോള്‍ അക്കാര്യം ഓര്‍ത്തില്ലെങ്കില്‍ ചിലപ്പോള്‍ അവര്‍ കളി പഠിപ്പിച്ചെന്നിരിക്കും .
" frameborder="0" allow="autoplay; encrypted-media" allowfullscreen>
https://www.facebook.com/Malayalivartha


























