ആദ്യം എന്നെ ആക്രമിച്ചു, പിന്നെ അമ്മയെ കത്രികകൊണ്ട് 'കുത്തിവീഴ്ത്തി'; രണ്ടാം ഭാര്യയുടെ കൈവിട്ട കളി കൊണ്ടെത്തിച്ചത് ആരുംകൊലയിലേയ്ക്ക്; കൊലപാതകത്തിന് മുൻപ് തന്നെയും ആക്രമിച്ചതായി ഭർത്താവിന്റെ മൊഴി; ദുരൂഹതകൾ മറനീങ്ങിയെന്ന് പോലീസ്

തിരുവല്ലത്ത് വീട്ടമ്മയായ ഭർതൃമാതാവിനെ കത്രിക കൊണ്ട് കുത്തിക്കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിയായ മരുമകളുടെ അറസ്റ്റ് രേഖപ്പടുത്തി. തിരുവല്ല നിരണം കൊമ്പകേരി പ്ലാംപറമ്പില്‍ കുഞ്ഞൂഞ്ഞമ്മ ചാക്കോ (66) ആണ് മരിച്ചത്. സംഭവത്തിൽ മറ്റ് ദുരൂഹതകളൊന്നും ഇല്ലെന്നും പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയെന്നും പത്തനംതിട്ട ജില്ലാ പൊലീസ് മേധാവി കെ.ജി സൈമൺ മാധ്യമങ്ങളോട് പറഞ്ഞു.
എന്നാൽ അമ്മയെ കുത്തുന്നതിനു മുമ്പ് ലിൻസി തന്നെയും ആക്രമിച്ചതായി മകൻ ബിജി മൊഴി നൽകിയിട്ടുണ്ട്. തിങ്കളാഴ്ച രാത്രി എട്ടുമണിയോടെയാണ് നിരണം കൊമ്പങ്കേരി പ്ലാംപറമ്പിൽ കുഞ്ഞൂഞ്ഞമ്മ കൊല്ലപ്പെട്ടത്. മരുമകൾ ലിൻസി കത്രിക കൊണ്ട് കുത്തുകയായിരുന്നു. സാരമായി പരിക്കേറ്റ് രക്തം വാര്‍ന്ന നിലയില്‍ കിടന്ന വീട്ടമ്മയെ ആശുപത്രിയില്‍ എത്തിക്കാന്‍ കഴിഞ്ഞില്ല. വിവരമറിഞ്ഞ് പോലീസ് സ്ഥലത്തെത്തിയപ്പോഴേക്കും വീട്ടമ്മ മരിച്ചിരുന്നു.
കുഞ്ഞൂഞ്ഞമ്മയുടെ മകൻ ബിജിയുടെ ഭാര്യയാണ് ലിൻസി. ആദ്യ ഭാര്യയുമായുള്ള വിവാഹ ബന്ധം വേർപെടുത്തിയ ശേഷമാണ് ലിൻസിയെ ബിജി വിവാഹം കഴിക്കുന്നത്.
തിങ്കളാഴ്ച വൈകിട്ട് ഡോക്ടറെ കണ്ട് മടങ്ങിവരും വഴി ഓട്ടോയിൽ വച്ച് ഭർത്താവ് ബിജിയുമായി ലിൻസി വഴക്കുണ്ടാക്കിയിരുന്നു. വീട്ടിലെത്തിയപ്പോഴും തർക്കം തുടർന്നു. ബിജിയെ ആക്രമിക്കുന്നത് തടയാൻ ശ്രമിച്ചപ്പോഴാണ് കുഞ്ഞുഞ്ഞമ്മയെ ലിൻസി കുത്തിയത്.
അതേസമയം ലിൻസി പതിവായി വീട്ടിൽ വഴക്കുണ്ടാക്കാറുണ്ടെന്നും അമ്മയെ കുത്തുന്നതിനു മുൻപ് തന്നെയും ആക്രമിച്ചതായും ഭർത്താവ് ബിജി പറഞ്ഞു. ഇയാളുടെ കൈയ്ക്കും പരുക്കേറ്റു. വീട്ടിൽ വഴക്ക് പതിവായിരുന്നതിനാൽ ശ്രദ്ധിച്ചില്ലെന്ന് പരിസരവാസികളും പറഞ്ഞു.
പ്രതി ലിൻസിയുടെ അറസ്റ്റ് ഇന്ന് രാവിലെയാണ് രേഖപ്പെടുത്തിയത്. തിരുവല്ല താലൂക്ക് ആശുപത്രിയിൽ ലിൻസിയെ വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കി.തിരുവല്ല ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതി പ്രതിയെ റിമാൻഡ് ചെയ്തു.
https://www.facebook.com/Malayalivartha


























