എന്നിട്ടും ചോരുന്നല്ലോ... സര്‍ക്കാര്‍ കണക്ക് അനുസരിച്ച് സെക്രട്ടേറിയറ്റിലെ പ്രധാന വകുപ്പുകളിലൊന്നും സിപിഎം അനുഭാവികളല്ലാതെ മറ്റാരും ഇല്ലാതിരിന്നിട്ടും രഹസ്യങ്ങള്‍ ചോരുന്നു; ചെന്നിത്തല നടത്തുന്ന പത്രസമ്മേളനങ്ങളില്‍ കാണിക്കുന്ന കടലാസുകളൊക്കെ എവിടന്ന്?

രമേശ് ചെന്നിത്തലയുടെ വീട്ടിലും എങ്ങനെ ഒരു രഹസ്യ ക്യാമറ വയ്ക്കാം എന്ന ചിന്തയില്‍ ചിലര്‍ എത്തിച്ചേര്‍ന്നിട്ട് നാല് മാസം പിന്നിടുന്നു. സര്‍ക്കാര്‍ കണക്ക് അനുസരിച്ച് സെക്രട്ടേറിയറ്റിലെ പ്രധാന വകുപ്പുകളിലൊന്നും സി പി എം അനുഭാവികളല്ലാതെ മറ്റാരും പ്രവര്‍ത്തിക്കുന്നില്ല. എന്നിട്ടും സര്‍ക്കാര്‍ രേഖകള്‍ അനു നിമിഷം ചോരുന്നു. ചെന്നിത്തല നടത്തുന്ന പത്രസമ്മേളനങ്ങളില്‍ കാണിക്കുന്ന കടലാസുകളൊക്കെ ലോക്കറില്‍ ഭദ്രമായി സൂക്ഷിക്കുന്നവയാണ്.
എന്നിട്ടും എങ്ങനെയാണ് രഹസ്യ രേഖകള്‍ ചോരുന്നുത്? അതാണ് പിണറായിക്ക് അറിയേണ്ടത്. അപ്പോള്‍ ചോര്‍ത്തുന്നത് വിശ്വസ്തര്‍ തന്നെയാണ്. മുമ്പ് കെ.എം. മാണിയെ വെട്ടിലാക്കിയതും വിശ്വസ്തര്‍ തന്നെയാണ്. കള്ളന്‍ കപ്പലില്‍ കയറുമ്പോഴാണ് ഇങ്ങനെ സംഭവിക്കാറ്. കള്ളന്‍ കപ്പലിലുണ്ടെന്ന് പിണറായിക്ക് അറിയാം. പക്ഷേ അതെങ്ങനെ കണ്ടെത്തും?
മൂന്നോ നാലോ തവണ ഇന്റലിജന്‍സ് മേധാവിയുമായി ഇക്കാര്യം ചര്‍ച്ച ചെയ്തിരുന്നു. ഒരു ഫലവും ഉണ്ടായില്ല. പലരെയും നിരീക്ഷണത്തില്‍ നിര്‍ത്തി. എന്നിട്ടും വിവരങ്ങള്‍ ചോര്‍ന്നു.
പിണറായി മനസില്‍ ചിന്തിക്കുമ്പോള്‍ ചെന്നിത്തല മാനത്ത് കാണുന്നു. ശിവശങ്കരന് പിന്നാലെ ഒരു പ്രമുഖ ഐ.എ.എസുകാരന്‍ കൂടി സ്വപ്നയുടെ സാരി തുമ്പില്‍ കുടുങ്ങിയതും ചെന്നിത്തല മനസിലാക്കി.
ഉമ്മന്‍ ചാണ്ടി സര്‍ക്കാരിനെ പോലെ ഫോണ്‍ ചോര്‍ത്തലിനൊന്നും പിണറായിക്ക് താത്പര്യമില്ല. എന്നാലും സെക്രട്ടേറിയറ്റിലെ മര്‍മ്മത്തില്‍ നിന്നും വിവരങ്ങള്‍ ചോരുന്നതായി സര്‍ക്കാര്‍ മനസിലാക്കിയിട്ടുണ്ട്.
സ്വര്‍ണക്കടത്ത് കേസില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വിരല്‍ ചൂണ്ടുന്ന ഉന്നത ഉദ്യോഗസ്ഥര്‍ ആരൊക്കെ? ശിവശങ്കര്‍ മാത്രമല്ല സര്‍ക്കാരിലെ വേറെ ചില ഉന്നതര്‍ക്കും സ്വപ്ന സുരേഷുമായി അടുത്ത ബന്ധമുണ്ടെന്നാണ് പുറത്തു വരുന്ന വിവരം. ആരൊക്കെയാണ് ഈ ഉന്നതരെന്ന കാര്യം ജനമറിയണമെന്നാണ് ചെന്നിത്തലയുടെ ആവശ്യം. ശിവശങ്കര്‍ മാത്രമായിരുന്നു തെറ്റുകാരന്‍ എന്നു പറഞ്ഞ മുഖ്യമന്ത്രി ഇക്കാര്യം വിശദീകരിക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
സ്വര്‍ണ്ണക്കള്ളക്കടത്തുമായി ബന്ധപ്പെട്ട് ഉയരുന്നത് ഗുരുതര ആരോപണങ്ങളാണ്. ഇഡി കോടതിയില്‍ കൊടുത്ത സത്യവാങ്മൂലം അതീവ ഗൗരവകരമായ കാര്യങ്ങളാണ് വെളിപ്പെടുത്തുന്നത്. സ്വപ്നയുമായി അടുത്ത ബന്ധം പുലര്‍ത്തിയ ഉന്നത ഉദ്യോഗസ്ഥര്‍ ആരെക്കെയാണെന്ന കാര്യം പുറത്തു വരണം. ശിവശങ്കറിന് മാത്രമാണ് ബന്ധമെന്നാണ് മുഖ്യമന്ത്രി ഇതുവരെ പറഞ്ഞത്. എന്നാല്‍ ശിവശങ്കര്‍ മാത്രമല്ല പ്രതിയെന്ന് ഇപ്പോള്‍ വ്യക്തമായിട്ടുണ്ട്. ഈ അവസ്ഥയില്‍ മുഖ്യമന്ത്രിയുടെ വിശദീകരണം അത്യാവശ്യമാണ്. കഴിഞ്ഞ ദിവസം ദീര്‍ഘകാല അവധിയെടുത്ത ഐ.എ. എസ് ഉദ്യോഗസ്ഥനും വിഷയത്തില്‍ അകപ്പെട്ടിട്ടുണ്ടെന്നാണ് സര്‍ക്കാര്‍ അറിഞ്ഞത്.
2017 മുതല്‍ നടന്ന ഇടപാടുകള്‍ മുഖ്യമന്ത്രി അറിഞ്ഞില്ലെന്നാണ് പറയുന്നത്. മുഖ്യമന്ത്രിയുടെ വിദേശയാത്രയില്‍ ഈ വിവാദസ്ത്രീ എങ്ങനെയാണ് അനുഗമിച്ചത്. മുഖ്യമന്ത്രി അറിയാതെ എങ്ങനെയാണ് ഇവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തത്. ഇതെല്ലാം ഇ ഡി അറിയും മുമ്പ് ചെന്നിത്തല അറിയുന്നത് എങ്ങനെയെന്നാണ് സി പി എം സര്‍ക്കാര്‍ കിങ്കരന്‍മാരുടെ സംശയം.
ഈ സര്‍ക്കാര്‍ അധികാരമേറ്റ് 11 മാസം കഴിഞ്ഞപ്പോള്‍ കച്ചവടം തുടങ്ങിയെന്ന് വ്യക്തമായിട്ടുണ്ട്.
ഗള്‍ഫില്‍ വച്ച് മുഖ്യമന്ത്രി സ്വപ്നയെ കണ്ടിരുന്നോ ചര്‍ച്ച നടത്തിയിരുന്നോ എന്നെല്ലാം ഇനി അറിയണം. ലൈഫ് പദ്ധതിയിലും അവര്‍ക്ക് പങ്കാളിത്തമുണ്ട്. ലൈഫ് പദ്ധതിയുടെ കമ്മീഷന്‍ ആര്‍ക്കൊക്കെ പോയി എന്നതും അന്വേഷിക്കണം.
റെഡ് ക്രസന്റുമായി ഉണ്ടാക്കിയ കരാറിന്റെ പകര്‍പ്പ് ചോദിച്ചിട്ട് ഇതുവരെ സര്‍ക്കാര്‍ നല്‍കിയില്ല. എന്നാല്‍ അതിന്റെ പകര്‍പ്പ് സെക്രട്ടേറിയറ്റില്‍ നിന്നു തന്നെ ചെന്നിത്തലക്ക് കിട്ടി. ഇത് എങ്ങനെയാണെന്ന് സര്‍ക്കാരിനറിയണം.വടക്കാഞ്ചേരിയില്‍ നിര്‍മ്മിക്കുന്ന ഫ്‌ലാറ്റുകളുടെ സുരക്ഷയിലും ആശങ്ക ഉയരുകയാണ്. വിദേശത്ത് നിന്ന് നേടിയ പദ്ധതികളില്‍ ലഭിച്ചിട്ടുള്ള തുകയും നടപ്പാക്കിയ പദ്ധതികളുടെ വിശദാംശങ്ങളും പുറത്ത് വിടണം.
നേരത്തെ ഇരുന്ന ചീഫ് പ്രോട്ടോകോള്‍ ഓഫീസര്‍ പ്രധാന ഫയലുകള്‍ നശിപ്പിച്ചുവെന്നാണ് വിവരമെന്ന് സി പി എം സഹയാത്രികനായ ഷൈന്‍ എ ഹക്കിനെ ഉദ്ദേശിച്ച് ചെന്നിത്തല പറഞ്ഞു. നശിപ്പിച്ച രേഖകളും ചെന്നിത്തലക്ക് കിട്ടിയിട്ടുണ്ടെന്നാണ് ചിലര്‍ പറയുന്നത്. അങ്ങനെയെങ്കില്‍ മുന്‍ ചീഫ് പ്രോട്ടോകോള്‍ ഓഫീസറെ ചോദ്യം ചെയ്യണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. നിര്‍ണായക ഫയലുകള്‍ എവിടെ എന്ന് സര്‍ക്കാര്‍ വ്യക്തമാക്കണം. അല്ലെങ്കില്‍ വിവാദ സ്ത്രീ കൃതിമ രേഖകള്‍ ചമച്ചോയെന്നതില്‍ അന്വേഷണം വേണം. ഈ സര്‍ക്കാര്‍ ചീഞ്ഞു നാറുകയാണ്. സാമ്പ്രാണി തിരി കത്തിച്ച് വച്ചാലോ തൈലങ്ങള്‍ പുരട്ടിയാലോ സുഗന്ധം വരില്ല. അതിനാലാണ് അവിശ്വാസ പ്രമേയം അവതരിപ്പിക്കാന്‍ പ്രതിപക്ഷം തീരുമാനിച്ചതെന്നും ചെന്നിത്തല പറയുന്നു.
വരും ദിവസങ്ങളില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുമെന്നാണ് ചെന്നിത്തല പറയുന്നത്. സ്പ്രിംഗ്‌ളര്‍ കരാര്‍ ഒപ്പിട്ടത് മുതല്‍ തുടങ്ങിയതാണ് ചെന്നിത്തലയുടെ പത്രസമ്മേളനങ്ങള്‍. ഇനിയും ഇത് ഇതേപടി തുടര്‍ന്നാല്‍ പതനം പെട്ടെന്നായിരിക്കുമെന്നാണ് കരുതുന്നത്. അതേസമയം സെക്രട്ടേറിയറ്റിലെ രണ്ട് സി പിഎം ഗ്രൂപ്പുകളാണ് രേഖ ചോര്‍ത്തലിന് പിന്നിലെന്നും കേള്‍ക്കുന്നു.
"
https://www.facebook.com/Malayalivartha


























