ഉരുള്‍പൊട്ടലില്‍ ഒന്നര ഏക്കര്‍ ഏലത്തോട്ടം ഒലിച്ചുപോയി...ഹൃദയാഘാതത്തെത്തുടര്‍ന്ന് ഗൃഹനാഥന് മരിച്ചു

ഉരുള്‍പൊട്ടലില്‍ ഒന്നര ഏക്കര്‍ ഏലത്തോട്ടം ഒലിച്ചുപോയതിനു പിന്നാലെ ഗൃഹനാഥന് ഹൃദയാഘാതത്തെത്തുടര്‍ന്നു മരിച്ചു. തേങ്ങാക്കല്‍ എസ്റ്റേറ്റിലെ ഫാക്ടറി ഓഫിസര്‍ എസ്എന്‍വി വീട്ടില്‍ സി ജയ്മോന് (55) ആണ് മരിച്ചത്. നഷ്പരിഹാരം തേടി അധികൃതരെ സമീപിച്ചെങ്കിലും അനുകൂല പ്രതികരണം വന്നിരുന്നില്ല. ഇത് ജയ്മോനെ മാനസികമായി തളര്‍ത്തിയിരുന്നു.നാശനഷ്ടം തിട്ടപ്പെടുത്തി നല്‍കണമെന്ന് ആവശ്യപ്പെട്ട് ജയമോന് തിങ്കളാഴ്ച ഏലപ്പാറ വില്ലേജ് ഓഫിസില്‍ അപേക്ഷയുമായി എത്തിയിരുന്നു.
എന്നാല്‍ ഇതു സംബന്ധിച്ച അപേക്ഷ സ്വീകരിക്കാന്‍ കഴിയില്ലെന്ന് വില്ലേജ് അധികൃതര്‍ പറഞ്ഞതായാണ് ആരോപണം. ഇതോടെ ധനസഹായം ലഭിക്കാന്‍ പോലും സാധ്യതയില്ലെന്ന് ജയ്മോന് അറിയിച്ചതായി സുഹൃത്തുക്കള്‍ പറയുന്നു. ചൊവ്വാഴ്ച പുലര്‍ച്ചെയോടെ ശാരീരിക അസ്വസ്ഥതകള്‍ പ്രകടിപ്പിച്ചതിനെത്തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
"
https://www.facebook.com/Malayalivartha


























