അന്തർ സംസ്ഥാന യാത്രകൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയതിനെതിരെ കർണാടക ഹൈക്കോടതി

അന്തർ സംസ്ഥാന യാത്രകൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയ സർക്കാർ നടപടിയെ കർണാടക ഹൈക്കോടതി വിമർശിച്ചു . ദേശീയ ദുരന്ത നിവാരണ നിയമപ്രകാരമുള്ള നിയന്ത്രണങ്ങൾ നിലനിൽക്കുന്നുണ്ട് എന്നതിനാൽ സംസ്ഥാനം പ്രത്യേകം നിയന്ത്രണങ്ങൾ ഏർപ്പെടുത്തേണ്ട ആവശ്യമില്ലെന്നാണ് കോടതി ചൂണ്ടിക്കാട്ടിയത് മെഡിക്കൽ പരിശോധന ,സേവാ സിന്ധു പോർട്ടൽ രജിസ്ട്രേഷൻ എന്നീ നിബന്ധനകൾ ചൂണ്ടിക്കാട്ടിയായിരുന്നു കോടതി നിരീക്ഷണം.
കേന്ദ്ര സർക്കാർ മാനദണ്ഡങ്ങൾക്ക് വിരുദ്ധമായി അതിർത്തി അടച്ചതിനെതിരേ വ്യാപക വിമർശനമാണ് ഉയർന്നിരുന്നത്. ഇത് ശരിവയ്ക്കുന്ന നിലപാടാണ് കോടതിയുടേത്.
ദക്ഷിണ കന്നഡയില്‍ കേരള അതിര്‍ത്തി കര്‍ണാടകം അടച്ചതിനെ ചോദ്യം ചെയ്ത് നല്‍കിയ പൊതുതാല്‍പ്പര്യ ഹര്‍ജി പരിഗണിക്കുകയായിരുന്നു ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച്. ഓഗസ്റ്റ് 15 മുതൽ എല്ലാ അതിർത്തികളും തുറന്നിട്ടുണ്ടെന്ന് അറിയിച്ച സംസ്ഥാന സർക്കാരിനോട് ഇപ്പോൾ നിലവിലുള്ള നിയന്ത്രണങ്ങൾ അടക്കം പുതിയ അൺലോക്ക് മാർഗനിർദേശങ്ങൾ പ്രകാരം നിലനിൽക്കുമോ എന്ന് കോടതി ചോദിച്ചു. 27നു മുൻപായി വിശദമായ മറുപടി നൽകാനും നിർദേശം നൽകി.
https://www.facebook.com/Malayalivartha


























