Widgets Magazine 

26
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


'സുഹൈലിന്റെ കാർ സ്കൂട്ടറിൽ ഇടിച്ചു; ഞങ്ങൾ പേടിച്ചു': നെടുമ്പാശേരി കേസിൽ സുഹൈലിന് കുരുക്കായി ശബ്ദസന്ദേശം...


പിണറായി വിജയന്റെ അപ്പീൽ ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു; എഫ്‌ഐആർ നടപടികൾ പാടില്ലെന്ന് നിർദ്ദേശം...


ദുബൈയിൽ ഷട്ടിൽ കളിക്കിടെ മലയാളി കുഴഞ്ഞുവീണ് മരിച്ചു.. ഉടന്‍ തന്നെ സി.പി.ആര്‍ നല്‍കുകയും ആശുപത്രിയിലെത്തിക്കുകയും ചെയ്തെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല..


അതിർത്തികൾ അടച്ച പാക്കിസ്ഥാൻ, സ്വയം വെട്ടിലായതോടെ തീരുമാനം തിരുത്തി.."LPG കിട്ടാനില്ല വില 7500 രൂപ! വില 13,000 രൂപയിലേക്ക്..അതിർത്തി അടച്ച് 8 ന്റെ പണി ഒടുവിൽ മുട്ടുമടക്കി രാജ്യം..


ചേരാനല്ലൂർ അപകടം...പതിനേഴുകാരന്റെ വേഗപ്പാച്ചിലിൽ പൊലിഞ്ഞത് ഒരു കുടുംബത്തിന്റെ അത്താണി..കരഞ്ഞ് തളർന്ന് മക്കൾ..നീതിയില്ലെന്ന് ബന്ധുക്കൾ..

പിണറായിയുടെ ആ അവസ്ഥ...ജലീലിന്റെ കച്ചവടം അവസാനിച്ചു... ഇഡിയുടെ സ്റ്റിങ് ഓപ്പറേഷന്‍ ബിഗ് സക്‌സസ് !

19 AUGUST 2020 02:41 PM IST
മലയാളി വാര്‍ത്ത

More Stories...

'സുഹൈലിന്റെ കാർ സ്കൂട്ടറിൽ ഇടിച്ചു; ഞങ്ങൾ പേടിച്ചു': നെടുമ്പാശേരി കേസിൽ സുഹൈലിന് കുരുക്കായി ശബ്ദസന്ദേശം...

പിണറായി വിജയന്റെ അപ്പീൽ ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു; എഫ്‌ഐആർ നടപടികൾ പാടില്ലെന്ന് നിർദ്ദേശം...

ചേരാനല്ലൂർ അപകടം...പതിനേഴുകാരന്റെ വേഗപ്പാച്ചിലിൽ പൊലിഞ്ഞത് ഒരു കുടുംബത്തിന്റെ അത്താണി..കരഞ്ഞ് തളർന്ന് മക്കൾ..നീതിയില്ലെന്ന് ബന്ധുക്കൾ..

രാജ്യത്ത് ആദ്യമായി സഹകരണ മേഖലയുടെ കീഴിൽ യാത്രാ വിമാന സർവീസ് ആരംഭിക്കാൻ അനുമതി നൽകി സംസ്ഥാന സർക്കാർ

മലപ്പുറത്ത് കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ അധ്യാപകന് ദാരുണാന്ത്യം, സുഹൃത്ത് പരുക്കേറ്റ് ആശുപത്രിയിൽ

ജലീല്‍ മന്ത്രി കാരണം സി പി എമ്മിന് ഇങ്ങനെ ഒരു പണി വരുമെന്ന് ആരെങ്കിലും കരുതിയോ ,പക്ഷെ ഇടത്തു നിന്നായാലും വലത്തു നിന്നായാലും പണി വരുന്നത് യഥാര്‍ത്ഥത്തില്‍ പിണറായിക്കു നേര്‍ക്കാണ് .സംസ്ഥാന മുഖ്യന്‍ അല്ലെ ,എല്ലാം അനുഭവിച്ചേ മതിയാവുകയുള്ളു .പലരും പറയുന്നത് അന്യന്‍ വിയര്‍ത്തുണ്ടാക്കിയ അപ്പം തിന്നു സുഖിച്ചിരിക്കാമെന്നു കരുതിയതിനാലാണ് ഇപ്പോള്‍ ഈ പണി കിട്ടിയത് എന്നാണ് ......ഏത് നമ്മുടെ വി എസ്സിന്റെ കാര്യമേപറ്റിച്ചു കയ്യിക്കൊടുത്തില്ലേ അതും പാര്‍ട്ടി ഒറ്റകെട്ടായി ,അല്ല സഖാവെ അദ്ദേഹം മുഖ്യമന്ത്രിയായിരുന്നേല്‍ അങ്ങയെ ലാവ്‌ലിന്‍ കേസില്‍ കുടുക്കാന്‍ സാധ്യതയുണ്ടായിരുന്നു അല്ലയോ .നിലനില്‍പ്പിന്റെ പ്രശ്‌നമായതുകൊണ്ടല്ലേ ഒതുക്കിയത് .കേരളത്തില്‍ നടക്കുന്ന കമ്മീഷന്‍ തട്ടിപ്പുകളെ കുറിച്ച് മുഖ്യന് ഒന്നും അറിയില്ല .ഇപ്പൊ ഇതാ ബിനാമി തട്ടിപ്പും .മന്ത്രിസഭയിലെ ഉന്നതവിദ്യാഭ്യാസ മന്ത്രിയുടെ രഹസ്യ സന്ദര്‍ശനവും മനസിലാക്കാന്‍ കഴിഞ്ഞില്ല .എല്ലാം സ്വാഭാവികം തന്നെ ,തിരക്കുള്ള ആളല്ലേ .

പക്ഷെ ഒരു സംശയം പ്രോട്ടോക്കോള്‍ ഓഫീസറുടെ ഈ മറുപടി മന്ത്രിസഭയ്ക്ക് ദോഷമല്ലേ .സത്യത്തില്‍ ശിവശങ്കറിന്റെ മാത്രം എടുത്തു കളഞ്ഞാല്‍ എല്ലാം കെട്ടടങ്ങും എന്ന് കരുതിയ പിണറായിക്ക് അടിപതറിയിരിക്കുന്നതു ഇവിടെയാണ് .മന്ത്രി ജലീല്‍ നടത്തിയ സി ആപ്റ്റിലെ ഇടപാടിനെക്കുറിച്ച് ഇതുവരെയും ഒരു വ്യക്തതയും വന്നിട്ടില്ല എന്ന് കരുതി ആശ്വസിക്കാന്‍ വരട്ടെ ,തെളിവുകള്‍ ഒന്നൊന്നായി കുടഞ്ഞെടുക്കാനാണ് എന്‍ ഐ എ വീണ്ടും വരുന്നത് .ഉന്നത ഉദ്യോഗസ്ഥരുമായുള്ള രഹസ്യ ഇടപാടുകള്‍ ചട്ടലംഘനം നടത്തിയാണ് ചെയ്തതെന്നാണ് വിദേശ മന്ത്രലയത്തിനു അയച്ച റിപ്പോര്‍ട്ടില്‍ പറയുന്നത് .ഇത് മന്ത്രിയുടെ മേല്‍ വീണിരിക്കുന്ന ഏറ്റവും വലിയ ആരോപണമാണ് .മതഗ്രന്ഥം വിതരണം ചെയ്തത് തെറ്റല്ല അത് ഒരു വ്യക്തിയുടെ മൗലിക അവകാശവുമായി ബന്ധപ്പെട്ട കാര്യമാണ് .എന്നാല്‍ അതിനു അങ്ങ് തിരഞ്ഞെടുത്ത വഴിയിലാണ് എല്ലാവര്‍ക്കും ഡൗട്ടുള്ളത് .അത് ഇപ്പോള്‍ ക്ലിയര്‍ ആയിരിക്കുകയാണ് .


അതായത് എക്‌സംപ്ഷന്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാതെയാണ് പാഴ്‌സലുകള്‍ കൊണ്ടുവന്നതെന്നതാണു പ്രോട്ടോക്കോള്‍ ഓഫിസര്‍ കസ്റ്റംസിനും എന്‍ഐഎക്കും നല്‍കിയ മറുപടിയില്‍നിന്നു വ്യക്തമാകുന്നത്. പ്രോട്ടോക്കോള്‍ ഓഫിസറുടെ എക്‌സംപ്ഷന്‍ സര്‍ട്ടിഫിക്കറ്റില്ലാതെ നയതന്ത്ര ബാഗേജുകള്‍ പുറത്തെത്തിക്കാന്‍ കഴിയില്ലെന്നതാണു വ്യവസ്ഥ.അതിനുപുറമെ അടുത്ത പണി കൂടി വന്നിരിക്കുകയാണ് .സ്വപ്നയുമായുള്ള പരിചയത്തിന്റെ പേരില്‍ ബിനാമി ഇടപാടുകളെക്കുറിച്ച് വിശദമായ അന്വേഷണമാണ് നമ്മുടെ ഇ ഡി നടത്താന്‍ ഉദ്ദേശിക്കുന്നത് .അവര്‍ ആരെയും തൂക്കിക്കൊല്ലുകയൊന്നുമില്ല കേട്ടോ....പക്ഷെ അവരുടെ അന്വേഷണം കഴിയുമ്പോള്‍ ഇതിനേക്കാള്‍ ഭേദം അതായിരുന്നു എന്ന് അങ്ങേയ്ക്ക് തോന്നാന്‍ ഇടവരാതിരിക്കട്ടെ എന്ന് മനസ്സുരുകി പ്രാര്‍ത്ഥിക്കുകയേ നിവര്‍ത്തിയുള്ളു കേട്ടോ .
സ്വകാര്യ ഇടപാടുകളെ മറയ്ക്കാന്‍ വേണ്ടിയുള്ള നുണപ്രചാരണമാണ് മതഗ്രധവിതരണമെന്നും അതുപോലും ചട്ടവിരുദ്ധമാണെന്നുമാണ് പ്രതിപക്ഷം ആരോപിക്കുന്നത് .അതിനെ അങ്ങ് ഗൗനിക്കണ്ട പക്ഷെ അനധികൃതമായി കടത്തിയത് മതഗ്രന്ഥമായാലും ചെറിയ ശിക്ഷയൊക്കെയുണ്ട് .ആരും ഇതിനെപ്പറ്റിയൊന്നും പറഞ്ഞു തന്നില്ല അല്ലെ .
നയതന്ത്ര പാഴ്‌സല്‍ എത്തിയതുമായി ബന്ധപ്പെട്ട് മന്ത്രി കെ.ടി. ജലീലിന് കുരുക്ക് മുറുകുന്നു എന്നാണ് ഇപ്പോള്‍ വ്യക്തമാകുന്നത് . രണ്ടുവര്‍ഷമായി നയതന്ത്ര പാഴ്‌സലുകള്‍ക്ക് അനുമതി നല്‍കിയിട്ടില്ലെന്ന് സംസ്ഥാന സര്‍ക്കാരിന്റെ പ്രോട്ടോകോള്‍ ഓഫീസര്‍ ബി. സുനില്‍കുമാര്‍ കസ്റ്റംസിന് മറുപടി നല്‍കിയത് വല്ലാത്ത ചതിയായി പോയി അല്ലെ .ആ പഹയന്‍ ഇങ്ങനെ പണി പട്ടിക്കുമെന്ന് നിങ്ങള് കരുതിയിരുന്നില്ല അല്ലെ?
പ്രോട്ടോക്കോളിനു പുല്ലുവില കല്പിച്ചു ചട്ടങ്ങള്‍ ലംഘിച്ച് തന്നെയാണ് ജലീല്‍ ഇടപെടല്‍ നടത്തിയതെന്ന് ഇപ്പൊ ഇ ഡി ആവര്‍ത്തിച്ച് വ്യക്തമാക്കിയി രിക്കുകയാണ് .സംസ്ഥാനത്ത് വരുന്ന നയതന്ത്ര പാഴ്‌സലുകള്‍ക്ക് അനുമതി നല്‍കുന്നത് പ്രോട്ടോകോള്‍ ഓഫീസറാണ്. ഇദ്ദേഹത്തിന്റെ സമ്മതപത്രം ഹാജരാക്കിയാല്‍ മാത്രമെ പാഴ്‌സല്‍ വിട്ടുനല്‍കൂ.പാഴ്‌സല്‍ വിട്ടു നല്‍കിയതായി അറിയിച്ച് പ്രോട്ടോകോള്‍ ഓഫീസര്‍ക്കും കത്തു നല്‍കും ,എന്നാല്‍ അത്തരം നടപടികള്‍ ഉണ്ടായില്ല . എന്‍ഐഎയ്ക്ക് ഉടന്‍ തന്നെ മറുപടി നല്‍കുമെന്നാണ് പ്രോട്ടോകോള്‍ ഓഫീസര്‍ ഇപ്പോള്‍ അറിയിച്ചിരിക്കുന്നത് .

യുഎഇ കോണ്‍സുലേറ്റുമായി മന്ത്രി കെ.ടി. ജലീല്‍ പല കാര്യങ്ങള്‍ക്കും ബന്ധപ്പെട്ടതു പ്രോട്ടോകോള്‍ ലംഘിച്ചാണെന്ന് അന്വേഷണ ഏജന്‍സികള്‍ വിദേശകാര്യ മന്ത്രാലയത്തിനു നേരത്തെ തന്നെ റിപ്പോര്‍ട്ടു നല്‍കിയിരുന്നു. മന്ത്രിമാര്‍ നേരിട്ടു വിദേശ രാജ്യങ്ങളുടെ ഓഫിസുമായി ബന്ധപ്പെടരുതെന്ന നിര്‍ദേശം ലംഘിച്ച ജലീല്‍ 2018നുശേഷം നിരവധി സ്വകാര്യ സന്ദര്‍ശനങ്ങള്‍ യുഎഇ കോണ്‍സുലേറ്റില്‍ നടത്തിയെന്നാണു റിപ്പോര്‍ട്ടില്‍ പറയുന്നത്. ചട്ടലംഘനം സംബന്ധിച്ച കാര്യങ്ങളില്‍ നടപടിയെടുക്കേണ്ടതു വിദേശകാര്യ മന്ത്രാലയമാണ്.

നയതന്ത്ര ബാഗേജിലൂടെ മതഗ്രന്ഥങ്ങള്‍ കൊണ്ടുവരരുതെന്ന നിയമം ലംഘിച്ചതിനൊപ്പം സര്‍ക്കാര്‍ സ്ഥാപനത്തിന്റെ വാഹനത്തില്‍ അതു വിതരണം ചെയ്തതും ഗുരുതരമായ വീഴ്ചയാണെന്നു തന്നെയാണ് റിപ്പോര്‍ട്ടില്‍ പറയുന്നത് . സംസ്ഥാന പ്രോട്ടോകോള്‍ ഓഫിസറെ ഒഴിവാക്കിയാണ് ജലീല്‍ യുഎഇ കോണ്‍സുലേറ്റുമായി ബന്ധം സ്ഥാപിച്ചതെന്ന് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്.പക്ഷെ ഇപ്പോഴും ജലീലിന്റെ ധൈര്യം ചോര്‍ന്നിട്ടില്ല ,ഞാന്‍ എന്തിനെയും നേരിടും ,മുങ്ങിയാല്‍ ഒറ്റയ്ക്കല്ലല്ലോ ഞാന്‍ അംഗത്വം പോലും എടുത്തിട്ടില്ലാത്ത പാര്‍ട്ടി എനിക്കുവേണ്ടി ബലിയാടാവാന്‍ നില്‍ക്കുകയല്ലേ എന്നാണ് അദ്ദേഹത്തിന്റെ ഉറച്ച വിശ്വാസം ......

"
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഒരു മുഖം വ്യത്യസ്ഥമായ ഭാവങ്ങൾ; മായൻ്റെ പുതിയ ലുക്കിനോടൊപ്പം ടീസർ അനൗൺസ്മെൻ്റും!!!  (16 minutes ago)

സാഗർ സൂര്യയുടെ ജേക്കബ്ബ് എന്ന കഥാപാത്രവുമായി ഭൗമയുടെ പുതിയ ലുക്ക്!!  (25 minutes ago)

'സുഹൈലിന്റെ കാർ സ്കൂട്ടറിൽ ഇടിച്ചു; ഞങ്ങൾ പേടിച്ചു': നെടുമ്പാശേരി കേസിൽ സുഹൈലിന് കുരുക്കായി ശബ്ദസന്ദേശം...  (1 hour ago)

പിണറായി വിജയന്റെ അപ്പീൽ ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു; എഫ്‌ഐആർ നടപടികൾ പാടില്ലെന്ന് നിർദ്ദേശം...  (1 hour ago)

നവവധു ഹോട്ടല്‍ മുറിയില്‍ കുഴഞ്ഞുവീണ് മരിച്ചു  (1 hour ago)

മൂന്നാം നിലയിലെ ബാല്‍ക്കണിയില്‍ നിന്ന് മുറുക്കിത്തുപ്പിയ 65കാരന്‍ ഷോക്കേറ്റ് മരിച്ചു  (2 hours ago)

Dubai നെഞ്ചുപൊട്ടി പ്രവാസി മലയാളികൾ  (3 hours ago)

Pakistan- അതിർത്തി അടച്ചുള്ള അഭ്യാസം ചീറ്റി!  (3 hours ago)

KochiAccident ജഡ്ജി ഹൈക്കോടതിക്ക് വിശദീകരണം നൽകണം  (3 hours ago)

രാജ്യത്ത് ആദ്യമായി സഹകരണ മേഖലയുടെ കീഴിൽ യാത്രാ വിമാന സർവീസ് ആരംഭിക്കാൻ അനുമതി നൽകി സംസ്ഥാന സർക്കാർ  (4 hours ago)

മലപ്പുറത്ത് കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ അധ്യാപകന് ദാരുണാന്ത്യം, സുഹൃത്ത് പരുക്കേറ്റ് ആശുപത്രിയിൽ  (5 hours ago)

വളരെയധികം അനുകൂലവും സാമ്പത്തിക കാര്യങ്ങളിൽ മികച്ച പുരോഗതിയും നൽകുന്ന വാരക്ഷ്  (6 hours ago)

വഡോദരയിലെ ബിസിഎ സ്റ്റേഡിയത്തിൽ നടന്ന രണ്ടാം ഏകദിനത്തിൽ സിംബാബ്‌വെ വനിതകൾക്കെതിരെ 121 റൺസിന്റെ വമ്പൻ ജയത്തോടൊപ്പം ഏകദിന പരമ്പരയും സ്വന്തമാക്കി ഇന്ത്യ  (6 hours ago)

നെടുമ്പാശ്ശേരി വാഹനാപകടം... പ്രതികളുടെ ജാമ്യാപേക്ഷ ഇന്ന് പരി​ഗണിക്കും...  (6 hours ago)

സ്വര്‍ണവിലയില്‍ ഇന്നും നേരിയ മുന്നേറ്റം... പവന് 120 രൂപയുടെ വർദ്ധനവ്  (7 hours ago)

Malayali Vartha Recommends