കള്ളുകുടിക്കാൻ പണമില്ലാതെ വന്നതോടെ അച്ഛന്റെ സാഹസികത... മക്കളുടെ ഓണ്‍ലൈന്‍ പഠനത്തിന് നാട്ടുകാര്‍ നല്കിയ മൊബൈല്‍ വിറ്റ് സാബുവിനെ പോലീസ് പൊക്കിയത് തന്ത്രപരമായ നീക്കത്തിലൂടെ...

മദ്യപിക്കാന്‍ പണമില്ലാതെ വന്നതോടെ മക്കള്‍ ഓണ്‍ലൈന്‍ പഠനത്തിനായി ഉപയോഗിച്ചിരുന്ന മൊബൈല്‍ ഫോണ്‍ വിറ്റ് കാശാക്കി പിതാവ്.സംഭവത്തില്‍ അങ്കമാലി മൂക്കന്നൂര്‍ സ്വദേശി കാച്ചപ്പിള്ളി വീട്ടില്‍ സാബു (41)വിനെ പൊലീസ് അറസ്റ്റ് ചെയ്തു.
സ്മാര്‍ട്ട് ഫോണില്ലാത്തതിനാല്‍ പഠിക്കാന്‍ സൗകര്യമില്ലാതിരുന്ന ഇയാളുടെ കുട്ടികള്‍ക്ക് നാട്ടുകാര്‍ ചേര്‍ന്നാണ് മൊബൈല്‍ വാങ്ങി നല്‍കിയത്.
എന്നാല്‍ കഴിഞ്ഞ രാത്രി ഭാര്യയെയും മക്കളെയും മര്‍ദ്ദിച്ച സാബു ഫോണുമായി കടന്നു കളയുകയായിരുന്നു.ഫോണ്‍ വിറ്റ് കിട്ടിയ കാശുമായി അങ്കമാലിയിലെ കള്ളുഷാപ്പിലിരുന്നു മദ്യപിക്കുന്നതിനിടെയായിരുന്നു അറസ്റ്റ്.
കുട്ടികള്‍ക്ക് പഠിക്കാനുപയോഗിക്കുന്ന ഫോണ്‍ വേണമെന്നാവശ്യപ്പെട്ടായിരുന്നു തിങ്കളാഴ്ച രാത്രിയോടെ ഇയാള്‍ വീട്ടില്‍ പ്രശ്നം ഉണ്ടാക്കിയത്. ഭാര്യയെയും മക്കളെയും മര്‍ദ്ദിച്ച ശേഷമാണ് മൊബൈലുമായി കടന്നു കളഞ്ഞത്.
ഇതിനിടെ പിതാവില്‍ നിന്ന് രക്ഷപ്പെടാന്‍ അടുത്ത വീട്ടില്‍ അഭയം തേടിയ ഇളയകുട്ടി നല്കിയ വിവരം അനുസരിച്ച് പ്രദേശവാസികള്‍ സാബുവിന്റെ വീട്ടിലെത്തി. ഇവരാണ് മര്‍ദ്ദനമേറ്റ് അവശരായ ഇയാളുടെ ഭാര്യയെയും മക്കളെയും ആശുപത്രിയിലെത്തിച്ചത്.
മദ്യത്തിന് അടിമയായിരുന്നു സാബു എന്നാണ് നാട്ടുകാര്‍ പറയുന്നത്. കള്ളുകുടിക്കാന്‍ ഒരു മാര്‍ഗവും ഇല്ലാതെ വന്നതോടെയാണ് മക്കളുടെ പഠനം പോലും നോക്കാതെ ഫോണ്‍ തട്ടിയെടുത്തത്.
https://www.facebook.com/Malayalivartha


























