റോഡിലൂടെ ചീറിപാഞ്ഞ പച്ചകറിവണ്ടി... നാട്ടുകാരുടെ കണ്ണിൽപ്പെട്ടതോടെ പോലീസ് പിന്നാലെ... ഒടുക്കം പരിശോധനയിൽ കണ്ടെത്തിയത് പച്ചക്കറി വണ്ടിയില്‍ പ്ലാസ്റ്റിക് കൂടുകളിലാക്കി രണ്ടായിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകള്‍... പിടികൂടിയത് 92.5 ലക്ഷം രൂപ! രണ്ടുപേര്‍ അറസ്റ്റിലായതോടെ പുറത്ത് വരുന്നത്...

പച്ചക്കറി വാഹനത്തില്‍ കടത്തുകയായിരുന്ന 92.5 ലക്ഷം രൂപ പിടികൂടി. ലഹരി വിരുദ്ധ സ്ക്വാഡും ബത്തേരി പൊലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് പണം പിടികൂടിയത്.
സംഭവത്തില്‍ കോഴിക്കോട് കുറ്റ്യാടി പാലക്കണ്ടി വീട്ടില്‍ നവാസ്(54), നടുക്കണ്ടി വീട്ടില്‍ എന്‍.കെ ഹാറൂണ്‍(47) എന്നിവര്‍ പിടിയിലായി.
മതിയായ രേഖകളില്ലാതെ മൈസൂരുവില്‍ നിന്നു കുറ്റ്യാടിയിലേക്ക് കൊണ്ടുവരികയായിരുന്നു പണം. മൂന്ന് പ്ലാസ്റ്റിക് കൂടുകളിലായി രണ്ടായിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകളായാണ് പണം സൂക്ഷിച്ചിരുന്നത്.
ഇന്നലെ വൈകിട്ട് 5 മണിയോടെ മുത്തങ്ങക്കടുത്ത് സംസ്ഥാന അതിര്‍ത്തിയായ തകരപ്പാടിയിലാണ് വാഹന പരിശോധന നടത്തിയത്.
നാര്‍ക്കോട്ടിക് സെല്‍ ഡിവൈഎസ്പി രജികുമാര്‍, ബത്തേരി പൊലീസ് ഇന്‍സ്പെക്ടര്‍ പുഷ്പകുമാര്‍, എസ്ഐ. കെ.സി. മണി എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
https://www.facebook.com/Malayalivartha


























