വഴക്കിന് ഇടയിൽ കത്രിക ഉയർന്നു പൊങ്ങി; വരിഞ്ഞ് കീറിയത് അമ്മായിയുടെ മുഖം; 'ആ ഒരു മണിക്കൂർ ' ആരും ഒന്നുമറിഞ്ഞില്ല; അമ്മായിയമ്മയെ കൊലപ്പെടുത്തിയ മരുമകൾ അറസ്റ്റിലായതോടെ കൂടുതൽ വിവരങ്ങൾ പുറത്ത്

കത്രികകൊണ്ട് ഭർതൃമാതാവിനെ കൊലപ്പെടുത്തിയ സംഭവത്തിൽ മരുമകൾ അറസ്റ്റിലായതോടെ പുറത്ത് വരുന്ന വിവരങ്ങൾ ഏറെ ഭയാനകമാണ് ........ അമ്മാവിയമ്മയുമായി ഉണ്ടായ വാക്ക് തർക്കം സമാപിച്ചത് അമ്മാവിയമ്മയുടെ മരണത്തിൽ ആയിരുന്നു ...ഈ സത്യം ഇപ്പോഴും നാട്ടുകാർക്ക് ഉൾകൊള്ളാൻ സാധിക്കുന്നില്ല. പെട്ടെന്നുണ്ടായോരു പ്രകോപന നിമിഷത്തിൽ ചെയ്തായിരുന്നു മരണത്തിൽ കലാശിച്ചത് ..... 26കാരിയായ ലിൻസി അമ്മായിയമ്മ കുഞ്ഞൂഞ്ഞമ്മയെ കത്രികയ്ക്ക് കുത്തിയത് ഭർത്താവുമായി വഴക്കുണ്ടാക്കുന്നതിനിടെയായിരുന്നു : കുഞ്ഞൂഞ്ഞമ്മയെ ആശുപത്രിയിലെത്തിച്ചത് സംഭവം നടന്ന് ഒരു മണിക്കൂറിന് ശേഷമായിരുന്നു എന്ന വിവരവും പുറത്ത് വരികയാണ്.
കത്രിക കൊണ്ടു കുത്തേറ്റ് വീട്ടമ്മ കൊല്ലപ്പെട്ട സംഭവത്തിൽ മരുമകളെ പോലീസ് അറസ്റ്റ് ചെയ്തു . നിരണം കൊമ്പങ്കേരി പ്ലാംപറമ്പിൽ ചാക്കോയുടെ ഭാര്യ കുഞ്ഞൂഞ്ഞമ്മ (66) ആണ് കൊല്ലപ്പെട്ടിരിക്കുന്നത്. . ഇവരുടെ മകൻ ബിജി ചാക്കോയുടെ ഭാര്യ ലിൻസി (26) ആണ് ഈ ക്രൂര കൃത്യം ചെയ്തത് . അതേ സമയം ലിന്‍സിക്ക് മാനസിക പ്രശ്‌നമുള്ളതായും റിപ്പോര്‍ട്ടുകൾ പുറത്ത് വരുന്നുണ്ട്
തിങ്കളാഴ്ച രാത്രി 8നായിരുന്നു സംഭവങ്ങളുടെ തുടക്കം..... നിർമാണത്തൊഴിലാളിയായ ബിജിയെ കഴിഞ്ഞ ദിവസം ചിലർ മർദിച്ചിരുന്നു. പരുക്കിനു ചികിത്സ തേടി തിരുവല്ലയിലെ ആശുപത്രിയിൽ പോയി. എന്നാൽ ആശുപത്രിയിൽ പോയി മടങ്ങിയെത്തിയ ബിജിയും ലിൻസിയുമായി വഴക്കുണ്ടായി. ഇതിനിടയിലാണ് കുഞ്ഞൂഞ്ഞമ്മയ്ക്ക് കുത്തേറ്റതെന്ന് പൊലീസ് പറഞ്ഞു. സംഭവസ്ഥലത്തു തന്നെ ഇവർ മരിക്കുകയും ചെയ്തു .എന്നാൽ സംഭവം കഴിഞ്ഞ് ഒരുമണിക്കൂറിനു ശേഷമായിരുന്നു അയൽവാസികൾ വിവരം അറിയുന്നത്.
ജില്ലാ പൊലീസ് മേധാവി കെ.ജി.സൈമൺ സംഭവം നടന്ന കൊമ്പങ്കേരിയിലെ വീട്ടിലെത്തി തെളിവെടുപ്പ് നടത്തി. വീട്ടുവഴക്കിനെ തുടർന്നാണ് കുഞ്ഞൂഞ്ഞമ്മയ്ക്ക് കുത്തേറ്റതെന്നും മറ്റു ദുരൂഹതകൾ ഇല്ലെന്നും അദ്ദേഹം പറഞ്ഞു. സംഭവത്തെ തുടർന്ന് പൊലീസ് കസ്റ്റഡിയിലായിരുന്ന ലിൻസിയെ ഇന്നലെ വൈകിട്ട് പുളിക്കീഴ് എസ്എച്ച്ഒ ഇ.ഡി.ബിജുവിന്റെ നേതൃത്വത്തിൽ തെളിവെടുപ്പിനായി കൊമ്പങ്കേരിയിലെ വീട്ടിൽ കൊണ്ടുവന്നിരുന്നു. പിന്നീട് ലിൻസിയെ റിമാൻഡ് ചെയ്തു. കുഞ്ഞൂഞ്ഞമ്മയുടെ സംസ്കാരം പിന്നീട്. മറ്റൊരു മകൻ വിൽസൺ.
വളരെ നിർഭാഗ്യകരമായ സംഭവമാണ് ഇപ്പോൾ അരങ്ങേറിയിരിക്കുന്നത്. സംഭവത്തില്‍ ദുരൂഹതയൊന്നുമില്ലെന്ന് എസ്.പി മാധ്യമങ്ങളെ അറിയിച്ചു.ലിന്‍സി പതിവായി വീട്ടില്‍ വഴക്കുണ്ടാക്കാറുണ്ടെന്നും അമ്മയെ കുത്തുന്നതിനു മുന്‍പ് തന്നെയും ആക്രമിച്ചതായും ഭര്‍ത്താവ് ബിജി മൊഴി നല്‍കിയിട്ടുണ്ട്. തന്നെ ആക്രമിക്കുന്നത് കണ്ടു തടയാന്‍ ശ്രമിച്ചപ്പോഴാണ് അമ്മയെ ലിന്‍സി കുത്തിയത്.ഇയാളുടെ കൈയ്ക്കും പരുക്കേറ്റിട്ടുണ്ട്. ലിന്‍സിയുടെ അറസ്റ്റ് ചൊവ്വാഴ്ച രാവിലെ രേഖപ്പെടുത്തി. . ആദ്യ ഭാര്യയുമായുള്ള വിവാഹ ബന്ധം വേര്‍പെടുത്തിയ ശേഷമാണ് ലിന്‍സിയെ ബിജി വിവാഹം കഴിക്കുന്നത്. തിരുവല്ല ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതി പ്രതിയെ റിമാന്‍ഡ് ചെയ്യുകയായിരുന്നു.
https://www.facebook.com/Malayalivartha


























