നടന് റിസബാവയ്ക്ക് അറസ്റ്റുവാറണ്ട്!

നടന് റിസബാവയ്ക്ക് അറസ്റ്റുവാറണ്ട്. ചെക്ക്കേസില്‍ ആണ് അറസ്റ്റുവാറണ്ട് പുറപ്പെടുവിച്ചിരിക്കുന്നത്. എളമക്കര സ്വദേശി സാദിഖിന്റെ പരാതിയില്‍ എറണാകുളം ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയാണ് വാറണ്ട് പുറപ്പെടുവിച്ചത്. റിസബാവ സാദിഖിന്റെ പക്കല്‍നിന്ന് 11ലക്ഷം രൂപ കടംവാങ്ങിയിരുന്നു. തുകയ്ക്ക് പകരം നല്കിയ ചെക്ക് മടങ്ങിയതോടെ സാദിഖ് കോടതിയെ സമീപിക്കുകയായിരുന്നു . പണം തിരികെ നല്കാന് കോടതി അനുവദിച്ച സമയപരിധി ഇന്നലെ അവസാനിക്കുകയായിരുന്നു . ഇതിനിടെ പണമടയ്ക്കാനാേ കോടതിയില്‍ കീഴടങ്ങാനോ റിസബാവ തയ്യാറായില്ല. തുടര്‍ന്നാണ് അറസ്റ്റ് വാറണ്ട് കോടതി പുറപ്പെടുവിച്ചത്.
https://www.facebook.com/Malayalivartha


























