കൗണ്‍സിലിങ്ങിന് ഇടയിൽ പുറത്ത് വന്നത് ക്രൂര പീഡനം.. പീഡനത്തിന് ഒത്താശ ചെയ്തു വിവരം പുറത്തറിയാതെ മറച്ചുവെച്ചത് അമ്മ... പരിയാരത്ത് പ്രായപൂര്‍ത്തിയാകാത്ത സഹോദരിമാരെ പീഡിപ്പിച്ച സംഭവത്തില്‍ അമ്മയും ബന്ധുവും അറസ്റ്റിലായതോടെ അമ്പരന്ന് നാട്ടുകാർ

പരിയാരത്ത് പ്രായപൂര്‍ത്തിയാകാത്ത സഹോദരിമാരെ പീഡിപ്പിച്ച സംഭവത്തില്‍ അമ്മയും ബന്ധുവും അറസ്റ്റില്‍.
പീഡനത്തിന് ഒത്താശ ചെയ്തുവെന്നും വിവരം മറച്ചുവെച്ചു എന്നുമാണ് മാതാവിനെതിരായ കുറ്റം. പതിമൂന്നും പതിനാറും വയസ്സുള്ള പെണ്‍കുട്ടികളാണ് പീഡനത്തിന് ഇരയായത്.
കൗണ്‍സിലിങ്ങിന് ഇടയിലാണത് പീഡനത്തെ സംബന്ധിച്ച വിവരങ്ങള്‍ കുട്ടികള്‍ തുറന്നു പറഞ്ഞത്. ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരുടെ പരാതിയില്‍ പൊലീസ് കേസെടുക്കുകയായിരുന്നു.
കഴിഞ്ഞ മാസം 28നാണ് കുട്ടികള്‍ ബന്ധുവിന്റെ പീഡനത്തിന് ഇരയായത്. കുട്ടികളുടെ അമ്മയും അച്ഛനും വേര്‍പിരിഞ്ഞാണ് താമസിക്കുന്നത്.
വീട്ടിലെ നിത്യസന്ദര്‍ശകനായി ബന്ധു അമ്മ ഇല്ലാത്ത സമയത്ത് കുട്ടികളെ പീഡിപ്പിക്കുകയായിരുന്നു. ഇതിനുമുന്‍പും കുട്ടികള്‍ പീഡനത്തിന് ഇരയായിട്ടുണ്ടെന്ന് എന്ന് പോലീസ് കരുതുന്നു.
https://www.facebook.com/Malayalivartha


























