മോഷണക്കേസില്‍ കോഴിക്കോട് പിടിയിലായ ആള് എറണാകുള ത്ത് അമ്മയെ കൊന്നു കുഴിച്ചിട്ട കേസിലെ പ്രതി!

കോഴിക്കോട് ഗള്‍ഫ് ബസാറിലെ മൊബൈല്‍ കടയില്‍ മോഷണം നടത്തി പിടിയിലായ ശിവന് എന്ന സുരേഷിനെ (54 ) ചോദ്യം ചെയ്തപ്പോള്‍ അയാള്‍ വെളിപ്പെടുത്തിയ വിവരങ്ങള്‍ പോലീസിനെയും ഞെട്ടിച്ചു.
ഇയാള്‍ ആദ്യം നല്കിയ പേരും മേല്‍വിലാസവും വ്യാജമാണ്. എറണാകുളം നോര്‍ത്ത് പറവൂര്‍ കെടാമംഗലം കുറുപ്പശ്ശേരി വീട്ടില്‍ സുരേഷ് എന്നാണ് യഥാര്‍ഥ വിലാസം. കുടിയാകുളങ്ങര ക്ഷേത്രത്തിനു സമീപം താമസിച്ചിരുന്ന കാഞ്ചനവല്ലിയുടെ ഇളയ മകനാണ്. അമ്മയെ കൊന്ന കേസിലും ഇയാള്‍ പ്രതിയാണെന്ന് ചോദ്യം ചെയ്യലില്‍ ഇയാള്‍ പൊലീസിനോട്് പറഞ്ഞു.
2019 ഏപ്രില്‍ 18-നാണ് സ്വര്‍ണാഭരണങ്ങള്‍ കൈക്കലാക്കാന്‍ സ്വന്തം അമ്മയെ കൊന്നുകുഴിച്ചിട്ടത്. ദിവസങ്ങള്‍ക്കു ശേഷം പറമ്പില്‍ നിന്ന് ദുര്‍ഗന്ധം വന്നതോടെ മണ്ണ് നീക്കം ചെയ്തു നോക്കിയപ്പോഴാണ് മൃതദേഹം കണ്ടത്.
2012-ല്‍ ലോട്ടറി വില്പനക്കാരന്റെ തലയ്ക്കടിച്ചു കൊല്ലാന്‍ ശ്രമിച്ച കേസിലും ഇയാള്‍ പ്രതിയാണെന്നു പൊലീസ് പറഞ്ഞു. ജാമ്യത്തിലിറങ്ങി മുങ്ങിയാണ് സുരേഷ് കോഴിക്കോട്ടെത്തിയത്.
https://www.facebook.com/Malayalivartha


























