ഓണത്തോട് അനുബന്ധിച്ച് കണ്ണൂരില്‍ നിന്ന് ബെംഗളൂരുവിലേക്ക് കെഎസ്ആര്‍ടിസി സര്‍വീസ്

കെഎസ്ആര്‍ടിസി, ഓണത്തോട് അനുബന്ധിച്ച് കണ്ണൂരില്‍ നിന്ന് ബെംഗളൂരുവിലേക്ക് 26-ാം തീയതി സര്‍വീസ് ആരംഭിക്കും. കണ്ണൂര്‍ ഡിപ്പോയില്‍ നിന്ന് രാവിലെ 7. 30-ന് പുറപ്പെട്ട് 3-ന് ബെംഗളൂരുവിലെത്തും. രാത്രി 11-മണിയ്ക്ക് പുറപ്പെട്ട് രാവിലെ 8-മണിയ്ക്ക് കണ്ണൂരില്‍ തിരിച്ചെത്തും. സെപ്റ്റംബര്‍ 6 വരെയാണ് 39 സീറ്റുകളുള്ള സൂപ്പര്‍ ഡീലക്സ് ബസ് സര്‍വീസ് നടത്തുക.
ഓണ്‍ലൈനായാണ് ടിക്കറ്റ് ബുക്ക് ചെയ്യേണ്ടത്. 609 രൂപയാണ് യാത്രാ നിരക്ക്. കണ്ണൂര്‍, ഇരിട്ടി, വിരാജ്പേട്ട, മൈസൂരു വഴിയാണ് യാത്ര. കര്‍ണാടകയില്‍ നിന്ന് സാദാ പാസുമായി എത്തുന്നവര്‍ 14 ദിവസം നിരീക്ഷണത്തില്‍ കഴിയേണ്ടി വരുമെന്നാണ് ആരോഗ്യ വകുപ്പിന്റെ അറിയിപ്പ്.
ഷോര്‍ട് വിസിറ്റ് പാസുള്ളവര്‍ എത്തിയാല്‍ മറ്റുള്ളവരുമായി സമ്പര്‍ക്കം പാടില്ല. രണ്ടോ മൂന്നോ ദിവസത്തേക്കാണ് ഷോര്‍ട് വിസിറ്റ് പാസ് അനുവദിക്കുന്നത്. യാത്രക്കാര്‍ സേവ സിന്ധു, ജാഗ്രത എന്നീ പോര്‍ട്ടലുകളിലാണ് രജിസ്റ്റര്‍ ചെയ്യേണ്ടത്.
https://www.facebook.com/Malayalivartha


























