വീട്ടമ്മയുടെ നഷ്ടപ്പെട്ട എടിഎം കാര്‍ഡ് ഉപയോഗിച്ച് പണം തട്ടിയ ഡല്‍ഹി സ്വദേശി അറസ്റ്റില്‍

കറ്റാനത്ത് തയ്യല്‍ വ്യാപാര സ്ഥാപനത്തിലെ തൊഴിലാളിയായ ഡല്‍ഹി സ്വദേശി രവിറായ് (39) കളഞ്ഞു കിട്ടിയ എടിഎം കാര്‍ഡ് ഉപയോഗിച്ച് അക്കൗണ്ടില്‍ നിന്ന് പണം അപഹരിച്ചതിന് അറസ്റ്റിലായി.
ഇലിപ്പക്കുളം കാരൂര്താഴെ വീട്ടില്‍ പങ്കജാക്ഷിയുടെ കേരള ഗ്രാമീണ്‍ ബാങ്ക് കറ്റാനം ശാഖയിലെ അക്കൗണ്ടില്‍ നിന്നാണ് പണം നഷ്ടമായത്.
കഴിഞ്ഞ ദിവസം വീട്ടു ചെലവിനായി പങ്കജാക്ഷിയുടെ മരുമകള്‍ എടിഎമ്മില്‍ നിന്ന് പണം പിന്‍വലിച്ച ശേഷം വീട്ടിലേക്കു മടങ്ങും വഴി കറ്റാനം ജംക്ഷനു സമീപം ബാഗില്‍ നിന്നു എടിഎം കാര്‍ഡ് നഷ്ടപ്പെട്ടതായി പൊലീസിനെ അറിയിച്ചു. വീടു വയ്ക്കുന്നതിന് സര്‍ക്കാരില്‍ നിന്ന് അനുവദിച്ചു കിട്ടിയ പണമാണ് പങ്കജാക്ഷിയുടെ അക്കൗണ്ടിലേത്.
3 ലക്ഷത്തോളം രൂപ നിക്ഷേപമുള്ള അക്കൗണ്ടില്‍ നിന്ന് എടിഎം വഴി 4 തവണയായി 65,000 രൂപ ഇയാള്‍ പിന്‍വലിച്ചിരുന്നു.
പ്രതിയെ കറ്റാനത്തു നിന്ന് കുറത്തികാട് സിഐയുടെ നേതൃത്വത്തിലുള്ള സംഘമാണ് പിടികൂടിയത്.
https://www.facebook.com/Malayalivartha


























