റോഡില്‍ നിന്ന യുവാവിന് കാരണമൊന്നുമില്ലാതെ പൊലീസ് മര്‍ദനം; പോലീസുകാരെ സ്ഥലം മാറ്റി

റോഡില്‍ നിന്ന യുവാവിന് കാരണമൊന്നുമില്ലാതെ പൊലീസ് മര്‍ദനം. കോഴിക്കോട് വാണിമേല്‍ നെല്ലിയുള്ളതില്‍ സുധീഷിനെയാണ് പൊലീസുകാര്‍ മര്‍ദിച്ചത്. സംഭവത്തില്‍ രണ്ട് പൊലീസുകാരെ സ്ഥലംമാറ്റി. നാദാപുരം കണ്ട്രോള് റൂമിലെ പൊലീസുകാരനായ എ.കെ മധു, ഡ്രൈവര്‍ കെ.സി ദിലീപ് കൃഷ്ണ എന്നിവരെയാണ് സ്ഥലം മാറ്റിയത്. ഇരുവരും യാതൊരു പ്രകോപനവുമില്ലാതെ സുധീഷിനെ മര്‍ദിക്കുകയായിരുന്നു എന്നാണ് പ്രധാന ആരോപണം.
പൊലീസിന്റെ മര്‍ദനത്തെ തുടര്‍ന്ന് പരിക്കേറ്റ സുധീഷ് വളയും പൊലീസ് സ്റ്റേഷന് മുന്നില്‍ പ്രതിഷേധം നടത്തുകയാണ്. അമ്മ മാതയും സഹോദരി രാധയും സുധീഷിന് ഒപ്പം പൊലീസ് സ്റ്റേഷന് മുന്നിലുണ്ട്. പൊലീസുകാരെ സസ്പെന്‍ഡ് ചെയ്യണമെന്നാണ് കുടുംബത്തിന്റെ ആവശ്യം. റോഡില്‍ നില്‍ക്കുകയായിരുന്ന സുധീഷിനെ യാതൊരു കാരണവുമില്ലാതെ പൊലീസ് മര്‍ദിക്കുകയായിരുന്നുവെന്ന് സുധീഷിന്റെ അമ്മ പറയുന്നു. മര്‍ദനത്തില്‍ തലക്കും കൈയ്ക്കും സുധീഷിന് പരിക്കേറ്റിരുന്നു.
https://www.facebook.com/Malayalivartha


























