കൊവിഡ് കാലത്തെ ഞങ്ങളുടെ സേവനം വിലമതിക്കുന്നതാണ്... ശമ്ബളം നിഷേധിച്ച സര്‍ക്കാരിനെതിരെ ഡോക്ടര്‍മാര്‍ ഹൈക്കോടതിയില്‍

കൊവിഡ് കാലത്തെ തടഞ്ഞുവച്ചിരിക്കുന്ന ശമ്ബളം ലഭിക്കാന്‍ ഇടപെടണമെന്നാവശ്യപ്പെട്ട് സര്‍ക്കാര്‍ നടപടിക്കെതിരെ ജൂനിയര്‍ ഡോക്ടര്‍മാര്‍ ഹൈക്കോടതിയെ സമീപിച്ചു. ജൂനിയര്‍ ഡോക്ടര്‍മാര്‍ക്ക് സര്‍ക്കാര്‍ നേരത്തേ ശമ്ബളം പ്രഖ്യാപിച്ചെങ്കിലും തുടര്‍ നടപടികളൊന്നുമുണ്ടായില്ല. തസ്തികയില്‍ വ്യക്തത വരുത്തുകയും ശമ്ബള സ്കെയില്‍ നിര്‍ണയിച്ച് സര്‍വീസ് ചട്ടങ്ങള്‍ നടപ്പാക്കണമെന്നും അവര്‍ ആവശ്യപ്പെടുന്നുണ്ട്. പ്രൈമറി ഹെല്‍ത്ത് സെന്ററിലടക്കം സര്‍ക്കാര്‍ നിയമിച്ച ഡോക്ടര്‍മാരാണ് കോടതിയെ സമീപിച്ചിരിക്കുന്നത്.
കൊവിഡ് കാലത്ത് പ്രശ്നങ്ങള്‍ കണക്കിലെടുക്കാതെ ജോലിചെയ്ത തങ്ങള്‍ കടുത്ത വിവേചനവും ചൂഷണവുമാണ് നേരിടുന്നതെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. സംസ്ഥാനത്ത് കൊവിഡ് ഡ്യൂട്ടിക്കിടെ ഡോക്ടര്‍മാര്‍ ഉള്‍പ്പടെയുളള നിരവധി ആരോഗ്യപ്രവര്‍ത്തകര്‍ക്ക് രോഗം ബാധിച്ചിരുന്നു. ഇത് കടുത്ത ആശങ്കയാണ് ഉയര്‍ത്തിയത്.
https://www.facebook.com/Malayalivartha


























