രഹ്ന ഫാത്തിമയ്ക്ക് ജാമ്യം... കുട്ടികളെ കൊണ്ട് നഗ്നശരീരത്തില് ചിത്രം വരിപ്പിച്ച് സമൂഹ മധ്യമങ്ങളില്‍ പ്രചരിപ്പിച്ച കേസിലാണ് ജാമ്യം

പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ കൊണ്ട് നഗ്നശരീരത്തില് ചിത്രം വരിപ്പിച്ച് സമൂഹ മധ്യമങ്ങളില്‍ പ്രചരിപ്പിച്ച കേസില്‍ രഹ്ന ഫാത്തിമയ്ക്ക് ജാമ്യം. എറണാകുളം പോക്സോ കോടതിയാണ് ജാമ്യം അനുവദിച്ചത്. പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ക്ക് മുന്നില്‍ ശരീര പ്രദര്‍ശനം നടത്തുന്നതും അത് സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുന്നതും പോക്സോ നിയമപ്രകാരം കുറ്റകരമാണന്ന് ചൂണ്ടിക്കാട്ടി തിരുവല്ല സ്വദേശിയായ അഭിഭാഷകന് നല്കിയ പരാതിയിലാണ് പൊലിസ് രഹ്ന ഫാത്തിമയെ അറസ്റ്റ് ചെയ്തത്. കേസില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ തേടി സുപ്രിം കോടതിയടക്കം രഹ്ന സമീപിച്ചിരുന്നെങ്കിലും കോടതികള്‍ മുന്‍കൂര്‍ ജാമ്യം നല്കാന് തയ്യാറായിരുന്നില്ല. ലൈംഗിക വിദ്യാഭ്യാസത്തിന്റെ ഭാഗമായാണ് കുട്ടികളെ കൊണ്ട് നഗ്ന ശരീരത്തില്‍ ചിത്രം വരപ്പിച്ചത് എന്നായിരുന്നു രഹ്ന ഫാത്തിമയുടെ വാദം. എന്നാല്‍ ഈ രംഗങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചതാണ് കോടതികള്‍ ഗൗരവമായി കണ്ടത്.
https://www.facebook.com/Malayalivartha


























