ശിലാഫലകം ദേഹത്തേക്ക് മറിഞ്ഞു വീണ് വയസുകാരന്റെ കാല് മുട്ടും തുടയെല്ലും പൊട്ടി

മതിലില്‍ ചാരി വെച്ച ശിലാഫലകം ദേഹത്തേക്ക് മറിഞ്ഞു വീണ് അഞ്ചു വയസുകാരന് പരിക്ക്. തിരുവല്ലയിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരായ ആറാട്ടുപുഴ കറ്റുവെട്ടിക്കല്‍ വീട്ടില്‍ വിഷ്ണു - ശാലിനി ദമ്ബതികളുടെ മകന് ഗൗതമിനാണ് ഫലകം മറിഞ്ഞു വീണ് ഇടതു കാല് മുട്ടും തുടയെല്ലും പൊട്ടിയത്. ബുധനാഴ്ച ഉച്ചക്ക് 12 മണിയോടെയായിരുന്നു സംഭവം.
കുട്ടിയുടെ അമ്മയുടെ കുടുംബമായ ചെങ്ങന്നൂര്‍ പാണ്ടനാട് മാമ്മൂട്ടില്‍ പടിഞ്ഞാറെതില്‍ വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരിക്കെ മതിലില്‍ ചാരി വെച്ചിരുന്ന ഫലകത്തിന് കയറി പിടിക്കുകയും അത് തെന്നി വീഴുകയുമായിരുന്നു.
പാണ്ടനാട് ഗ്രാമപഞ്ചായത്ത് ഏഴാം വാര്‍ഡില്‍ തൊഴിലുറപ്പു പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മിക്കുന്ന തുണ്ടത്തില്‍പ്പടി -പള്ളിയോട കടവ് കോണ്‍ക്രീറ്റ് റോഡില്‍ സ്ഥാപിക്കാനായി വീടിെന്റ മതിലില്‍ ചാരി വെച്ചിരുന്ന ശിലാഫലകമാണ് കുട്ടിയുടെ ദേഹത്തേക്ക് മറിഞ്ഞു വീണത്.
ഫലകത്തിനടിയില്‍ അകപ്പെട്ട കുഞ്ഞിനെ നാട്ടുകാര്‍ രക്ഷപ്പെടുത്തി ചെങ്ങന്നൂര്‍ ജില്ലാ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. സംഭവത്തില്‍ കുട്ടിയുടെ അമ്മാവന് ശ്യാം പാണ്ടനാട് പഞ്ചായത്ത് സെക്രട്ടറിക്ക് പരാതി നല്‍കിയിട്ടുണ്ട്. വിഷ്ണുവും ശാലിനിയും ജോലിക്കു പോകുമ്ബോള്‍ ഗൗതമിനെയും മൂന്നര വയസുകാരിയായ പിങ്കിയേയും ശാലിനിയുടെ വീട്ടില്‍ കൊണ്ടുവിട്ട ശേഷം വൈകീട്ട് തിരികെ ആറാട്ടുപുഴക്ക് മടങ്ങുമ്ബോള്‍ ഇരുവരേയും കുട്ടുകയാണ് പതിവ്.
"https://www.facebook.com/Malayalivartha


























