ഫേസ്ബുക്കിന്റെ തെറ്റായ നടപടി ; ബി.ജെ.പി എം.പിക്കെതിരെ നടപടി വേണമെന്ന് തരൂര്‍

ഇന്‍ഫര്‍മേഷന്‍ ടെക്നോളജി പാര്‍ലമെന്റി സ്റ്റാന്‍ഡിങ് കമ്മിറ്റി അംഗമായ ബിജെപി എംപി നിഷികാന്ത് ദുബെയ്ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് എംപിയും കമ്മിറ്റി ചെയര്‍മാനുമായ ശശി തരൂര്‍.
ഫേസ്ബുക്കിന്റെ തെറ്റായ നടപടി ചര്‍ച്ചചെയ്യാന്‍ വിളിച്ചു ചേര്‍ത്ത പാനല്‍ യോഗത്തില്‍ താന്‍ മുന്നോട്ടുവെച്ച തീരുമാനത്തെ സാമൂഹ്യ മാധ്യമങ്ങളില്‍ താഴ്ത്തിക്കെട്ടുന്ന രീതിയില്‍ അവതരിപ്പിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് തരൂര്‍ നോട്ടീസ് നല്‍കിയിരിക്കുന്നത്. അജണ്ടയെക്കുറിച്ച് കമ്മിറ്റി അംഗങ്ങളുമായി ചര്‍ച്ച ചെയ്യാതെ നടപടി സ്വീകരിക്കാന്‍ ചെയര്‍മാനായ ശശി തരൂരിന് അധികാരമില്ലെന്നായിരുന്നു ദുബെയുടെ ആരോപണം.
ഫെയ്സ്ബുക്ക് വിവാദം ചര്‍ച്ച ചെയ്യാന്‍ പാനല്‍ യോഗം വിളിക്കാനുള്ള തീരുമാനത്തെ അവഹേളിക്കുന്ന തരത്തിലാണ് ദുബെ പരാമര്‍ശങ്ങള്‍ നടത്തിയത്, നിഷികാന്ത് ദുബെയുടെ അവഹേളനപരമായ പരാമര്‍ശങ്ങള്‍ തന്റെ പദവിയെ മാത്രമല്ല പൊതുതാല്പര്യങ്ങളെ പ്രതിഫലിപ്പിക്കുന്ന ഒരു സ്ഥാപനത്തിനാണ് അപമാനമുണ്ടാക്കിയിരിക്കുന്നതെന്നും തരൂര്‍ സ്പീക്കര്‍ ഓം ബിര്ളയ്ക്കയച്ച കത്തില്‍ ചൂണ്ടിക്കാട്ടി. ദുബെയ്ക്കെതിരെ ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും ശശി തരൂര്‍ ആവശ്യപ്പെട്ടു.
https://www.facebook.com/Malayalivartha


























