പണം വാങ്ങി അതിഥി തൊഴിലാളികളെ കൂട്ടമായി ക്വാറന്റീനില്‍ പാര്പ്പിച്; ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ക്ക് സസ്പെന്ഷന്

ക്വാറന്റീനില്‍ കഴിയുന്ന അതിഥി തൊഴിലാളികളെ പണം വാങ്ങി ഹോട്ടലില്‍ കൂട്ടമായി താമസിപ്പിച്ച എന്‍ജിഒ സംഘ് സംസ്ഥാന നേതാവായ പാലക്കാട് നഗരസഭയിലെ ഹെല്‍ത്ത് ഇന്‍സ്പെക്ടറെ സസ്പെന്‍ഡ് ചെയ്തു. അതിഥി തൊഴിലാളികള്‍ക്ക് ക്വാറന്റീന് സൗകര്യം നല്‍കാതെ കൂട്ടമായി പാര്‍പ്പിച്ചതിനാണ് നടപടി.
പാലക്കാട് നഗരസഭയിലെ നാലാം ഡിവിഷന് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ബാബു ലൂയിസിനെയാണ് അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തത്. പാലക്കാട് ഡയാറ സ്ട്രീറ്റിലെ ഡോക്ടര്‍ സജ്നയെ തെറ്റിദ്ധരിപ്പിച്ച് ക്വാറന്റിന് സര്‍ട്ടിഫിക്കറ്റ് വാങ്ങി നല്‍കിയതിനും ക്വാറന്റീനില്‍ കഴിയുന്ന അതിഥി തൊഴിലാളികളെ ഹോട്ടലുകളില്‍ കൂട്ടമായി താമസിപ്പിച്ചതിനുമാണ് നടപടി. ഇതരസംസ്ഥാനത്ത് നിന്നും വരുന്ന അതിഥി തൊഴിലാളികള്‍ക്ക് ലേബര്‍ കോണ്‍ട്രാക്ടര്‍മാര്‍ അല്ലെങ്കില്‍ കൊണ്ടുവരുന്ന കമ്ബനികളാണ് ക്വാറന്റീന് സൗകര്യം നല്‍കേണ്ടത്. ഒരാള്‍ക്ക് ഒരു മുറിയാണ് ലഭ്യമാക്കേണ്ടത്. ഇതിനായി പണം വാങ്ങിയ ശേഷം ഇവര്‍ക്ക് ക്വാറന്റീന് സൗകര്യം നല്‍കാതെ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ കൂട്ടമായി ഹോട്ടലില്‍ പാര്‍പ്പിക്കുകയായിരുന്നു.
https://www.facebook.com/Malayalivartha


























