സര്‍ക്കാര്‍ കൊലയാളികള്‍ക്കും കൊളളക്കാര്‍ക്കും മാത്രമാണ് സംരക്ഷണമൊരുക്കുന്നത്; മുഖ്യമന്ത്രിയ്ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഷാഫി പറമ്ബില്‍

മുഖ്യമന്ത്രി പിണറായി വിജയനും സി.പി.എമ്മിനുമെതിരെ രൂക്ഷ വിമര്‍ശനവുമായാണ് ഷാഫി പറമ്ബില്‍ രംഗത്തെത്തിയിരിക്കുന്നത്. സര്‍ക്കാര്‍ കൊലയാളികള്‍ക്കും കൊളളക്കാര്‍ക്കും മാത്രമാണ് സംരക്ഷണമൊരുക്കുന്നതെന്നാണ് ഷാഫി പറമ്ബില്‍ എം.എല്‍.എയുടെ ആരോപണം. മുഖ്യമന്ത്രിയുടെ മനുഷ്യത്വം ആറ് മണി തള്ളിലെ കേവലം വാചകങ്ങള്‍ മാത്രമായി മാറിയെന്നും നടപടികളില്‍ അത് തൊട്ട് തീണ്ടിയിട്ടില്ലെന്നും ഷാഫി പറമ്ബില്‍ പരിഹസിച്ചു. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
പോസ്റ്റിന്റെ പൂര്‍ണരൂപം...
സര്‍ക്കാര്‍ ഒപ്പമുണ്ടത്രെ ..
കൊലയാളികളുടെയും കൊള്ളക്കാരുടെയും മാത്രം .
സ്വന്തം സഹപാഠിയുടെ നെഞ്ചില്‍ കത്തി കുത്തിയിറക്കിയ,കോപ്പിയടിച്ചു psc റാങ്ക് ലിസ്റ്റില്‍ ഒന്നും രണ്ടും റാങ്ക് നേടിയ ടഎക നേതാക്കളായ ശിവരഞ്ജിത്തും നസീമും ജ്യാമത്തില്‍ ഇറങ്ങി വിലസുന്നു. കാരണം പോലീസ് ഇത് വരെ കുറ്റപത്രം സമര്‍പ്പിചിട്ടില്ല.
കൃപേഷിനേയും ശരത് ലാലിനേയും ക്രൂരമായി കൊന്ന് തള്ളിയ ഗുണ്ടകളെ രക്ഷിക്കാന്‍ ഇആക അന്വേഷണം ഒഴിവാക്കാന്‍ സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് കൊടികളൊഴുക്കിയിട്ടും പരാജയപ്പെട്ട സര്‍ക്കാര്‍ ഇപ്പോള്‍ അന്വേഷണം അട്ടിമറിക്കാന്‍ കിണഞ്ഞ് ശ്രമിക്കുകയാണ് .
നിയമസഭയില്‍ പറഞ്ഞത് ആവര്‍ത്തിക്കുന്നു .
കൊലയാളികളുടെ കണ്‍കണ്ട ദൈവമായി മുഖ്യമന്ത്രി പിണാറായി വിജയനും അവരുടെ ആരാധനാലയമായി ഈ സര്‍ക്കാരും മാറിയിരിക്കുകയാണ്.പെരിയ ഇരട്ട കൊലപാതകത്തിലേ cpm നേതൃത്വത്തിന്റെ പങ്ക് പുറത്തു വരാതിരിക്കാന്‍ നടത്തുന്ന ഈ ഹൃദയശൂന്യ നടപടികള്‍ പോലീസും സര്‍ക്കാരും അവസാനിപ്പിക്കണം. മനുഷ്യത്വം 6 മണി തള്ളിലെ കേവലം വാചകങ്ങള്‍ മാത്രമായി മാറി . നടപടികളില്‍ അത് തൊട്ട് തീണ്ടിയിട്ടില്ല .
https://www.facebook.com/Malayalivartha


























