വിമാനത്താവളം സ്വകാര്യവത്കരിക്കുന്നതിനെതിരെ മുഖ്യമന്ത്രി, തീരുമാനം പുനഃപരിശോധി ക്കണം എന്നാവശ്യപ്പെട്ട് മോദിക്ക് കത്തെഴുതി

തിരുവനന്തപുരം വിമാനത്താവളം നടത്തിപ്പിനുള്ള കേരളത്തിന്റെ ആവശ്യം കേന്ദ്ര സര്‍ക്കാര്‍ തള്ളിയിരുന്നു. വിമാനത്താവള നടത്തിപ്പ് സ്വകാര്യ മേഖലയ്ക്കു നല്കാന് കേന്ദ്രമന്ത്രിസഭ തീരുമാനിക്കുകയും ചെയ്തു. ഇതിനെതിരെ മുഖ്യമന്ത്രി രംഗത്തെത്തി.
വിമാനത്താവളം സ്വകാര്യവത്കരിക്കുന്നതിനുള്ള തീരുമാനം പുനഃപരിശോധിക്കണം എന്നാവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു മുഖ്യമന്ത്രി കത്തെഴുതി. തീരുമാനത്തോടു സഹകരിക്കില്ല. വ്യോമയാന മന്ത്രാലയം സംസ്ഥാനത്തിന് നല്കിയ ഉറപ്പ് ലംഘിച്ചു.
വിഷയം ഹൈക്കോടതിയുടെ പരിഗണനയില്‍ ആണെന്നതു കണക്കാക്കിയില്ലെന്നും മുഖ്യമന്ത്രി കത്തില്‍ പറയുന്നു. സര്‍ക്കാര്‍ കമ്പനിയുണ്ടാക്കി വിമാനത്താവള നടത്തിപ്പ് ഏറ്റെടുക്കാമെന്നായിരുന്നു കേരളത്തിന്റെ നിര്‍ദേശം.
ജയ്പുര്‍, ഗുവാഹത്തി വിമാനത്താവളങ്ങളും 50 വര്‍ഷത്തേക്കു പാട്ടത്തിനു നല്കാന് കേന്ദ്രം തീരുമാനിച്ചു.
https://www.facebook.com/Malayalivartha


























